ലവ് യു ലൂക്ക ! റിവ്യു
ലൂക്ക ഒരു പ്രണയചിത്രമാണ്. പൂർണമായി പ്രണയമാണോ എന്നു ചോദിച്ചാൽ അല്ല. ലൂക്കയിൽ പ്രണയമുണ്ട് പിന്നെ മറ്റു പലതുമുണ്ട്. അതെല്ലാം എഴുതി ഫലിപ്പിക്കാൻ പറ്റുന്നതല്ല. എന്നാൽ കാഴ്ചയിൽ ആസ്വാദകനെ നിരാശപ്പെടുത്തുന്നതുമല്ല. കഥാപാത്രങ്ങളും അവരുടെ അന്തർധാരകളിലെ വൈരുധ്യങ്ങളും ചേരുമ്പോൾ പേരു പോലെ അത്ര ലളിതമല്ല

ലൂക്ക ഒരു പ്രണയചിത്രമാണ്. പൂർണമായി പ്രണയമാണോ എന്നു ചോദിച്ചാൽ അല്ല. ലൂക്കയിൽ പ്രണയമുണ്ട് പിന്നെ മറ്റു പലതുമുണ്ട്. അതെല്ലാം എഴുതി ഫലിപ്പിക്കാൻ പറ്റുന്നതല്ല. എന്നാൽ കാഴ്ചയിൽ ആസ്വാദകനെ നിരാശപ്പെടുത്തുന്നതുമല്ല. കഥാപാത്രങ്ങളും അവരുടെ അന്തർധാരകളിലെ വൈരുധ്യങ്ങളും ചേരുമ്പോൾ പേരു പോലെ അത്ര ലളിതമല്ല സിനിമയെന്ന് മനസ്സിലാകും.
ആരാണ് ലൂക്ക ?
ലൂക്ക ഒരു സ്ക്രാപ്പ് ആർട്ടിസ്റ്റാണ്. അതായത് പാഴ്‌വസ്തുക്കളിൽ നിന്ന് കലാരൂപങ്ങൾ നിർമിക്കുന്ന വ്യക്തി. അതിനൊപ്പം പെയിന്റിങ്ങും വരയും മറ്റു കലാപരിപാടികളുമുണ്ട്. എന്നാൽ അധികമാർക്കുമറിയാത്ത ഒരു ഭൂതകാലം ലൂക്കയ്ക്കുണ്ട്. അത് അവനിലുണ്ടാക്കിയ സ്വാധീനം ചില്ലറയല്ല. അവൻ പോലും ഒാർക്കാനിഷ്ടപ്പെടാത്ത ഭൂതകാലത്തിന്റെ ചങ്ങലക്കണ്ണികളിൽ കുരുങ്ങിയാണ് ലൂക്കയുടെ ജീവിതം ഇപ്പോഴും മുന്നോട്ടു പോകുന്നത്.
എന്താണ് ലൂക്കയുടെ പ്രണയം ?
അലഞ്ഞുതിരിഞ്ഞും ആടിയുലഞ്ഞും മുന്നോട്ട് പോകുന്ന ലൂക്കയുടെ ജീവിതത്തിലേക്ക് നീഹാരിക എന്ന പെൺകുട്ടി യാദൃശ്ചികമായി കടന്നു വരുന്നു. അവളുടെ കടന്നു വരവോടെ ലൂക്കയുടെ ജീവിതത്തിനു മാറ്റമൊന്നും ഉണ്ടാകുന്നില്ല. പക്ഷേ അവനിലേക്ക് ഇഴുകിച്ചേർന്ന് അവന്റെ ഭ്രാന്തുകളിൽ ചിലതിന് കൂട്ട് നിന്നും മറ്റു ചിലപ്പോൾ അതിനെ തിരുത്തിയും അവൾ മുന്നോട്ട് പോയി. ആ പോക്കിനിടെ അവരുടെ ജീവിതത്തെ മാറ്റി മറിക്കുന്ന അപ്രതീക്ഷിതമായ ചില സംഭവങ്ങൾ ഉണ്ടാകുന്നു.
ടൊവീനോയും അഹാനയും പിന്നെ ലൂക്കയും
ലൂക്കയെ താങ്ങി നിർത്തിയിരിക്കുന്ന നെടുംതൂണുകളിൽ രണ്ടു പേർ ടൊവീനോയും അഹാനയുമാണ്. ഒാരോ സിനിമകൾ കഴിയുമ്പോഴും തന്നിലെ നടനെ ഉൗതിക്കാച്ചി പരുവപ്പെടുത്തുന്ന ടൊവി ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല. നിഷ്ക്കളങ്കത കണ്ണിലൊളിപ്പിച്ച് ലൂക്കയായി താരം ജീവിച്ചു. എന്നാൽ ശരിക്കും ഞെട്ടിച്ചത് അഹാനയാണ്. ലൂക്ക എന്ന ടൈറ്റിൽ കഥാപാത്രത്തിനൊപ്പം സിനിമയിലുടനീളം തന്റെ അനായാസ അഭിനയം കൊണ്ട് അഹാന നിറഞ്ഞു നിന്നു. അരങ്ങേറ്റത്തിന്റെ അഞ്ചാം വർഷം മൂന്നാം സിനിമയുമായെത്തിയ നടി കരിയറിലെ ഇടവേള തന്നിലെ നടിക്കു നൽകിയ പക്വത വ്യക്തമാക്കുന്ന പ്രകടനമാണ് കാഴ്ച വച്ചത്.
ലൂക്കയുടെ സൃഷ്ടാക്കൾ
അരുൺ ബോസ് എന്ന സംവിധായകൻ തന്റെ കന്നി സിനിമയാണെന്ന പ്രതീതിയുണർത്താത്ത വിധം മനോഹരമായി ലൂക്കയെ ഒരുക്കി. മൃദുൽ ജോർജിനൊപ്പം അദ്ദേഹം രചിച്ച തിരക്കഥയും മികച്ചതായി. നിമിഷ് രവിയുടെ ഛായാഗ്രഹണവും നിഖിൽ വേണുവിന്റെ എഡിറ്റിങ്ങും മികച്ചു നിന്നു. ചിത്രത്തിലെ പാട്ടും പശ്ചാത്തല സംഗീതവുമൊരുക്കിയ സൂരജ് എസ് കുറുപ്പ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ ഇൗ സംഗീതത്തിനു സാധിച്ചു. സിനിമയിലെ ഒരു പ്രധാന കഥാപാത്രമായി സൂരജ് അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കലാസംവിധാനം നിർവഹിച്ച അനീസ് നാടോടി പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. അതിനു കാരണം അറിയണമെങ്കിൽ സിനിമ കാണുക തന്നെ വേണം.
ലൂക്കയിലുള്ളത്, ഇല്ലാത്തത്
മാസോ മസാലയോ അരച്ചു ചേർത്ത് കൊമേഴ്സ്യലാക്കിയ സിനിമയല്ല ലൂക്ക. മറിച്ച് ഒരു സത്യസന്ധമായ ചിത്രമാണ്. മനോഹരമായ ഒരു പ്രണയം അതിലും മികച്ച രീതിയിൽ വരച്ചു കാട്ടുന്ന ചിത്രം. അതിനൊപ്പം ഒരു കൊലപാതകത്തിന്റെ ചുരുൾ അഴിക്കാൻ ഒരു പൊലീസുകാരൻ നടത്തുന്ന യാത്രയുടെ കഥ പറയുന്ന ചിത്രം. പ്രണയസിനിമകൾക്കെല്ലാം ഒരു കഥയല്ലെ പറയാനുള്ളത് എന്ന് ചോദിക്കുന്നവരോട് പ്രണയത്തിൽ പ്രണയം മാത്രമല്ലെന്നും ആർക്കുമറിയാത്ത ആരും തേടിപ്പോകാത്ത ഒട്ടേറെ കഥകളും ഉപകഥകളും ഉണ്ടെന്നും വിളിച്ചു പറയുന്ന സിനിമ കൂടിയാണ് ലൂക്ക. മലയാളിയുടെ ടോറന്റ് പുകഴ്ത്തലിൽ ഒതുങ്ങിപ്പോകാതെ തീയറ്ററിൽ തന്നെ ആസ്വദിക്കേണ്ട ചിത്രം.