കണ്ടിരിക്കാവുന്ന കുമ്പാരീസ്; റിവ്യു
ആലപ്പുഴ പോലുള്ള പ്രദേശങ്ങളിൽ ഉറ്റ ചങ്ങാതിമാരായിട്ടുള്ളവർ പരസ്പരം വിളിക്കുന്ന പേരാണ് കുമ്പാരി. ഈയൊരു വിളിപ്പേരിൽ നിന്നാണ് ചിത്രത്തിന്റെ ടൈറ്റിലായ കുമ്പാരീസിലെത്തുന്നത്. സൗഹൃദവും പ്രണയവുമൊക്കെയായി ആലപ്പുഴ പട്ടണത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ത്രില്ലറാണ് ‘കുമ്പാരീസ്’. മനു, ശംഭു എന്നീ യുവാക്കളുടെ

ആലപ്പുഴ പോലുള്ള പ്രദേശങ്ങളിൽ ഉറ്റ ചങ്ങാതിമാർ പരസ്പരം വിളിക്കുന്ന പേരാണ് കുമ്പാരി. ഈയൊരു വിളിപ്പേരിൽ നിന്നാണ് ചിത്രത്തിന്റെ ടൈറ്റിലായ കുമ്പാരീസിലെത്തുന്നത്. സൗഹൃദവും പ്രണയവുമൊക്കെയായി ആലപ്പുഴ പട്ടണത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ത്രില്ലറാണ് ‘കുമ്പാരീസ്’.
മനു, ശംഭു എന്നീ യുവാക്കളുടെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ജീവിതം എങ്ങനെയെങ്കിലും ഒരു കരയ്ക്കെത്തിക്കണമെന്ന് ആഗ്രഹിക്കുന്ന മനുവിന് കാത്തിരുന്നൊരു ജോലി ലഭിക്കുന്നു. ബൈക്ക് ഷോറൂമിലെ ജീവനക്കാരനാണ് ശംഭു. എങ്ങനെയും തന്റെ പ്രണയം കാമുകിയെ അറിയിക്കുക എന്നതാണ് ശംഭുവിന്റെ ലക്ഷ്യം.
ഇവരുടെ ജീവിതത്തിലുണ്ടാകുന്ന ഒരു പ്രതിസന്ധി ഈ രണ്ടു സ്വപ്നങ്ങളെയും തകിടം മറിക്കുന്നു. ഇതിൽ നിന്നു കരകയറാനുള്ള ഇവരുടെ നെട്ടോട്ടമാണ് ചിത്രം പറയുന്നത്. അൽഫോൻസ് പുത്രൻ ഒരുക്കിയ ‘നേരം’ സിനിമയുടെ അതേ സ്വഭാവത്തിലാണ് ചിത്രത്തിന്റെ കഥ പറച്ചിൽ. പരസ്പരം ബന്ധമില്ലാത്ത രണ്ട് കഥാപാത്രങ്ങള്‍ ഒരേ പ്രശ്നത്തില്‍ അകപ്പെടുന്നതും തുടർന്നുണ്ടാകുന്ന രസകരമായ നിമിഷങ്ങളും കുമ്പാരീസിനെ പിടിച്ചിരുത്തുന്നു. പ്രേക്ഷകനെ അമ്പരപ്പിക്കുന്ന ക്ലൈമാക്സും ചിത്രത്തെ വ്യത്യസ്തമാക്കുന്നു.
ക്വീന്‍ ഫെയിം അശ്വിന്‍ ജോസ്, എല്‍ദോ മാത്യു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രമേഷ് പിഷാരടിയുടെ വില്ലൻ വേഷം ചിത്രത്തിന്റെ ആകർഷണമാണ്. പരുക്കൻ ലുക്കുള്ള പൊലീസുകാരനായി അദ്ദേഹം തിളങ്ങി. പുതുമുഖ താരങ്ങളായ റോണ, ആൻഡ്രിയ, ഷാനു ബൂട്ടോ, സുജിത്ത്, ശ്രീകാന്ത്, ജിജോ ജോര്‍ജ് എന്നിവരെ കൂടാതെ മലയാളത്തിലെ മുന്‍നിര താരങ്ങളും ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിജയകുമാര്‍, ഇന്ദ്രൻസ്, ധര്‍മജൻ, ഉല്ലാസ് പന്തളം, ബിനു അടിമാലി എന്നിവരാണ് മറ്റു താരങ്ങൾ.
സംവിധായകനായ സാഗര്‍ ഹരിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. ആലപ്പുഴയുടെ ദൃശ്യഭംഗിയിൽ മനോഹരമായ അവതരണമാണ് ചിത്രത്തിന്റേത്. നവാഗതന്റെ പാളിച്ചകളൊന്നുമില്ലാതെ ചിത്രത്തിന്റെ ത്രില്ലര്‍ സ്വഭാവം നിലനിർത്താൻ സംവിധായകനു കഴിഞ്ഞു. ശ്രീകാന്ത് ഈശ്വര്‍ ആണ് ഛായാഗ്രഹണം. എഡിറ്റർ അശ്വിൻ കൃഷ്ണ. സിബു സുകുമാരന്റെ സംഗീതവും പശ്ചാത്തല സംഗീതവും നീതി പുലര്‍ത്തി.
താരരപ്രഭാവം കുറവാണെങ്കിലും മോശമല്ലാത്ത ചലച്ചിത്രാനുഭവമാണ് കുമ്പാരീസ്. ചെറുചിത്രങ്ങൾ ഇഷ്ടപ്പെടുകയും ഏറ്റെടുക്കുകയും ചെയ്യുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതാണ് ഇൗ സിനിമയും.