മലയാള സിനിമയിൽ മാത്രമല്ല ലോക സിനിമയിൽ പോലും അന്നും ഇന്നും ജനപ്രിയമായ വിഷയമാണ് കള്ളനും പൊലീസും. ചില സിനിമകളിൽ പൊലീസുകാർ നായക വേഷം അലങ്കരിക്കുമ്പോൾ മറ്റു ചിലതിൽ കള്ളന്മാർ നായകരായി വിളയാടും. ഇൗ ‘കള്ളനും പൊലീസും കളി’ തന്നെയാണ് വാർത്തകൾ ഇതു വരെ എന്ന ചിത്രത്തിന്റെ അടിസ്ഥാന പ്രമേയവും. പക്ഷേ ആ കളി ഇവിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമയിൽ മാത്രമല്ല ലോക സിനിമയിൽ പോലും അന്നും ഇന്നും ജനപ്രിയമായ വിഷയമാണ് കള്ളനും പൊലീസും. ചില സിനിമകളിൽ പൊലീസുകാർ നായക വേഷം അലങ്കരിക്കുമ്പോൾ മറ്റു ചിലതിൽ കള്ളന്മാർ നായകരായി വിളയാടും. ഇൗ ‘കള്ളനും പൊലീസും കളി’ തന്നെയാണ് വാർത്തകൾ ഇതു വരെ എന്ന ചിത്രത്തിന്റെ അടിസ്ഥാന പ്രമേയവും. പക്ഷേ ആ കളി ഇവിടെ ഇത്തിരി വ്യത്യസ്തമാണെന്നു മാത്രം. 

Vaarthakal Ithuvare Official Trailer | Siju Wilson,Abhirami,Vinay Forrt | Manoj Nair| Mejjo Josseph
ADVERTISEMENT

തൊണ്ണൂറുകളുടെ ആദ്യമാണ് സിനിമയുടെ കഥാപശ്ചാത്തലം. ഒരു കുഗ്രാമവും അവിടുത്തെ കുറച്ച് പൊലീസുകാരും. ആ നാട്ടിൽ ചില മോഷണങ്ങൾ നടക്കുന്നത് പൊലീസുകാർ അന്വേഷിക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. മോഷണം നടത്തിയത് അന്നാട്ടുകാരാണോ അതോ മറുനാട്ടുകാരാണോ അതോ വല്ല അധോലോകമോഷ്ടാക്കളുമാണോ അങ്ങനെ സംശയങ്ങൾ പലതാണ്. ആ സംശയങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്താൻ പൊലീസുകാർ നടത്തുന്ന ശ്രമങ്ങളാണ് ഇൗ സിനിമയിലൂടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 

ADVERTISEMENT

പ്രമേയം കള്ളനും പൊലീസുമാണെങ്കിലും ആദ്യാവസാനം തമാശ നിറഞ്ഞു നിൽക്കുന്നതാണ് സിനിമ. പ്രേക്ഷകന് പൊട്ടിച്ചിരിക്കാനുള്ള വക ആവോളമുണ്ട്. പൊലീസുകാരും നാട്ടുകാരും ചേർന്നുള്ള രംഗങ്ങൾ  മികച്ചതാണ്. സ്ഥിരം കോമഡി നടന്മാരെ വിട്ട് പുതിയ ആളുകൾക്ക് അത്തരം കഥാപാത്രങ്ങളെ നൽകിയ പരീക്ഷണം ഫലം കണ്ടു. ത്വരിതമായ അന്വേഷണഗതിയിലും തമാശകൾ വരുന്നത് പ്രേക്ഷകനെ സംബന്ധിച്ച് ആസ്വാദ്യകരമാണ്. 

ADVERTISEMENT

പഴയതാരങ്ങളെയും പുതുതലമുറയിലെ അഭിനേതാക്കളെയും ഒരുപോലെ ഇഴചേർത്താണ് ചിത്രത്തിന്റെ കാസ്റ്റിങ്ങ് നടത്തിയിരിക്കുന്നത്. അതും വലിയ കൗതുകമാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. നെടുമുടി വേണുവിനെ പോലൊരാൾ എസ്ഐ ആയിരിക്കുന്ന സ്റ്റേഷനിൽ കോൺസ്റ്റബിൾമാരായി വിനയ് ഫോർട്ടും സിജു വിൽസനും സൈജു കുറുപ്പും വരുന്ന കാര്യം ആലോചിച്ചു നോക്കൂ. സിനിമയുടെ ഒരു മൂഡ് മനസ്സിലായില്ലേ ? അത്തരത്തിലുള്ള നിരവധി രംഗങ്ങളാണ് സിനിമയിലുള്ളത്. 

ഒരു നായകനോ നായികയോ മാത്രം പ്രധാന കഥാപാത്രങ്ങളാകുന്ന തരത്തിലുള്ള സിനിമയല്ല വാർത്തകൾ ഇതു വരെ. നെടുമുടി വേണു, പി. ബാലചന്ദ്രൻ, വിജയരാഘവൻ, അലൻസിയർ ലേ, വിനയ് ഫോർട്ട്, സിജു വിൽസൻ, സൈജു കുറുപ്പ്, നന്ദു, ഇന്ദ്രൻസ്, മാമുക്കോയ അങ്ങനെ ഒരു പറ്റം പ്രതിഭാധനരായ അഭിനേതാക്കൾ സിനിമയിൽ ഒരേ പ്രാധാന്യമുള്ള വേഷങ്ങളിൽ അഭിനയിക്കുന്നു. നേരത്തെ സൂചിപ്പിച്ചതു പോലെ സീനിയർ താരങ്ങളെയും ഇളമുറക്കാരെയും ഒരേപോലെ സമന്വയിപ്പിക്കുന്ന രംഗങ്ങൾ തന്നെയാണ് ഇൗ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

മനോജ് നായരുടെ തിരക്കഥയും സംവിധാനവും സിനിമയ്ക്ക് മുതൽക്കൂട്ടാകുന്നു. മെജോ ജോസഫിന്റെ സംഗീതവും എൽദോ ഐസക്കിന്റെ ഛായാഗ്രഹണവും സിനിമയ്ക്ക് യോജിച്ചതായി. ചുരുക്കത്തിൽ ഏതു പ്രായക്കാർക്കും കുടുംബസമേതം പോയി ആസ്വദിച്ച് കാണാവുന്ന ഒരു മികച്ച ചിത്രം തന്നെയാണ് വാർത്തകൾ ഇതു വരെ.