ഭയം, വെറുപ്പ്, കാമം, നിസഹായവസ്ഥ എന്നിവയെല്ലാം മനുഷ്യന്റെ മാനസിക വ്യാപാരങ്ങൾക്ക് എത്രകണ്ട് മാറ്റം വരുത്തും അല്ലെങ്കിൽ അധഃപതിപ്പിക്കും എന്നതിന്റെ നേർ കാഴ്ചയാണ് സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചോല. രാജ്യം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന മാനഭംഗത്തിന്റെയും ചൂഷണത്തിന്റെയും സ്ത്രീകളുടെ നിസഹായവസ്ഥയുടെയും കഥ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭയം, വെറുപ്പ്, കാമം, നിസ്സഹായത എന്നിവയെല്ലാം മനുഷ്യന്റെ മാനസിക വ്യാപാരങ്ങളിൽ എത്രകണ്ടു മാറ്റം വരുത്തുമെന്നതിന്റെയും അവനെ എത്രത്തോളം അധഃപതിപ്പിക്കും എന്നതിന്റെയും നേർകാഴ്ചയാണ് സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചോല. രാജ്യം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന മാനഭംഗത്തിന്റെയും ചൂഷണത്തിന്റെയും സ്ത്രീകളുടെ നിസ്സഹായതയുടെയും കഥ കൂടിയാണ് ചോരപ്പുഴയിൽ അവസാനിക്കുന്ന ചോല ചർച്ച ചെയ്യുന്നത്.

കഥാതന്തു

ADVERTISEMENT

ഒരു മലയോര ഗ്രാമത്തിലെ ജാനു എന്ന പെൺകുട്ടി കാമുകനൊപ്പം ഒരു ദിവസം ചെലവഴിക്കാൻ പട്ടണത്തിലേക്കു യാത്ര ചെയ്യുന്നിടത്താണ് തുടക്കം. അവർ ചെന്നു പെടുന്ന നിസ്സഹായ സാഹചര്യങ്ങളിലൂടെയാണ് കഥ കടന്നു പോകുന്നത്. കൃത്യമായ തീരുമാനം എടുക്കാനോ ഉറച്ച നിലപാടിൽ നിൽക്കാണോ പ്രായമായിട്ടില്ലാത്ത അവർ ജീവിതത്തിൽ ആദ്യമായി അഭിമുഖീകരിക്കുന്ന ദുർസന്ധിയെ എങ്ങനെ നേരിടുന്നുവെന്നതാണ് ചിത്രം സംവദിക്കുന്നത്. രക്ഷിതാക്കളിൽ നിന്നും സുരക്ഷിത ചുറ്റുപാടുകളിൽനിന്നും മാറുമ്പോൾ പെൺകുട്ടികൾക്കുണ്ടാകുന്ന അരക്ഷിതാവസ്ഥ കൂടി ചിത്രം വ്യക്തമായി പറഞ്ഞുവയ്ക്കുന്നുണ്ട്.

Chola Official Trailer | Joju George | Nimisha Sajayan | Sanal Kumar Sasidharan

അഭിനേതാക്കളുടെ മത്സരം

ADVERTISEMENT

മൂന്നു പേരിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ജാനു എന്ന കാമുകി, കാമുകൻ, ആശാൻ എന്നു വിളിക്കുന്ന വില്ലൻ. ഇവരിൽ രണ്ടു പേർ – നിമിഷയും ജോജുവും – അഭിനയത്തിന് അവാർഡ് നേടിയവർ. മൂന്നാമൻ അഖിൽ വിശ്വനാഥ്. മൂന്ന് അഭിനേതാക്കളുടെ അഭിനയ മത്സരമാണ് ചിത്രത്തിൽ കാണാനാവുക. നാട്ടിൻപുറത്തെ പെണ്‍കുട്ടിയുടെ മനോവ്യാപാരങ്ങളെയും ഭയത്തെയും അതിമനോഹരമായ ശരീര ഭാഷയിലൂടെയാണ് നിമിഷ അവതരിപ്പിച്ചിരിക്കുന്നത്. വില്ലനായി തൻമയത്വത്തോടെ ജോജുവും അരങ്ങു തകർത്തു. പുതുമുഖമാണെങ്കിലും, അഭിനയത്തിൽ ഇവരുടെ ഒട്ടും പിന്നിലായിരുന്നില്ല അഖിലും.

മൂന്ന് ഘടകങ്ങൾ

ADVERTISEMENT

സംവിധാനം,‌ ക്യാമറ, സംഗീതം എന്നിവ ഒരു പോലെ സമ്മേളിച്ച് പ്രമേയം പ്രേക്ഷക മനസ്സിലേക്ക് ഇറക്കുകയാണ് ചെയ്യുന്നത്. ഗൗരവമുള്ള, എന്നാൽ വളരെ ചെറിയ പ്രമേയം രണ്ടു മണിക്കൂറിൽ ബോറടിപ്പിക്കാതെ കാണിക്കാൻ സംവിധായകനു കഴിഞ്ഞു. അതിന് ഉറച്ച പിന്തുണ നൽകുന്നത് മനോഹരമായ ഛായാഗ്രഹണവും സംഗീതവുമാണ്. അജിത് ആചാര്യയാണ് ഛായാഗ്രാഹകൻ. സംഗീതം നൽകിയിരിക്കുന്നത് കെര്‍മിസിനോവ്. ചിത്രത്തിന്റെ കാഴ്ച അതിശയകരമാണ്, അതിമനോഹരവും. എന്നാൽ ഈ അതിമനോഹരമായ കാഴ്ചകളിലും ഭയം എന്ന വികാരത്തിൽ കലുഷിതമാണ് കഥാപാത്രങ്ങൾ. ഇതാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

വാണിജ്യ സിനിമ എന്നതിനേക്കാൾ കലാമൂല്യമുള്ള ചിത്രം എന്നു ചോലയെ വിശേഷിപ്പിക്കുന്നതാണ് ഉത്തമം. ജീവിതത്തിൽ മാറ്റം വരുത്തുന്ന സാഹചര്യങ്ങളിൽനിന്ന് ഉയർന്നുവരുന്ന വികാരങ്ങളുടെ സങ്കീർണതകളിലാണ് ചിത്രം അവസാനിക്കുന്നത്. ഒരു ചെറിയ കഥ വളരെ വേഗത്തിൽ അവതരിപ്പിക്കപ്പെടുന്നു. നമ്മുടെ നാട്ടിൽ ഇന്നും പ്രസക്തമായ ചൂഷണത്തിന്റെ കഥ ഇതിലും തീവ്രമായി എങ്ങനെയാണ് അവതരിപ്പിക്കുക? സിനിമാപ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട ചോല ഒരു മുന്നറിയിപ്പാണ്, ഭയപ്പെടുത്താനുള്ളതല്ല.