കേരളത്തിന്റെ പതിനഞ്ചാമത്തെ ജില്ലയെന്നു വിശേഷിപ്പിക്കാവുന്ന ദുബായ് നഗരത്തെ പശ്ചാത്തലമാക്കി നവാഗതനായ രാജു ചന്ദ്ര സംവിധാനം ചെയ്ത ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന ചിത്രം പൂർണമായും ഒരു കോമഡി എന്റർടെയ്നറാണ്. പ്രവാസികളുടെ ജീവിതവും ആഘോഷങ്ങളും സരസമായി പറഞ്ഞു പോകുന്ന ചിത്രത്തിന്റെ പ്രധാന ആകർഷണം ജിമ്മി എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിന്റെ പതിനഞ്ചാമത്തെ ജില്ലയെന്നു വിശേഷിപ്പിക്കാവുന്ന ദുബായ് നഗരത്തെ പശ്ചാത്തലമാക്കി നവാഗതനായ രാജു ചന്ദ്ര സംവിധാനം ചെയ്ത ജിമ്മി ഈ വീടിന്റെ ഐശ്വര്യം എന്ന ചിത്രം പൂർണമായും ഒരു കോമഡി എന്റർടെയ്നറാണ്. പ്രവാസികളുടെ ജീവിതവും ആഘോഷങ്ങളും സരസമായി പറഞ്ഞു പോകുന്ന ചിത്രത്തിന്റെ പ്രധാന ആകർഷണം ജിമ്മി എന്ന പേരുള്ള നായ്ക്കുട്ടിയാണ്. നായകന്റെയും നായ്ക്കുട്ടിയുടെയും പേരു ഒന്നാകുമ്പോൾ പുലിവാല് പിടിക്കുന്നത് തീർച്ചയായും നായകനായിരിക്കുമല്ലോ! അതു തന്നെയാണ് ചിത്രത്തിന്റെ കൗതുകവും. 

ADVERTISEMENT

ഇതു ജിമ്മിയുടെ കഥ

ജിമ്മി ജോൺ എന്ന യുവ ബിസിനസ് സംരംഭകന്റെ ജീവിതത്തിലൂടെ സിനിമയുടെ കഥ വികസിക്കുന്നത്. പിതാവിന്റെ കയ്യിൽ നിന്നു കൈമാറിക്കിട്ടിയ ബിസിനസ് സാമ്രാജ്യം പുതിയ ഉയരങ്ങളിലെത്തിക്കുന്ന ജിമ്മിക്ക് അനുയോജ്യയായ വധുവിനെ അന്വേഷിക്കുകയാണ് കുടുംബം. ഒടുവിൽ കുടുംബസുഹൃത്തിന്റെ മകളായ ജാൻസി വെറ്റിലക്കാരൻ ജിമ്മിയുടെ ജീവിതപങ്കാളിയാകുന്നു. ജിമ്മിയുടെ ജീവിതത്തിലേക്ക് ജാൻസി കടന്നു വരുന്നത് ജിമ്മി എന്നു പേരുള്ള നായ്ക്കുട്ടിയെയും കൊണ്ടാണ്. ഭർത്താവിനെയാണോ നായ്ക്കുട്ടിയെയാണോ കൂടുതലിഷ്ടം എന്നു ചോദിച്ചാൽ ഒട്ടും സംശയമില്ലാതെ ജ‍ാൻസി പറയും, നായ്ക്കുട്ടിയെ എന്ന്! ഇതുണ്ടാക്കുന്ന പൊല്ലാപ്പുകളാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്. 

ADVERTISEMENT

ജിമ്മി ജോൺ എന്ന യുവ ബിസിനസുകാരന്റെ ജീവിതത്തെ എന്ന പോലെ ജിമ്മി എന്ന നായ്ക്കുട്ടിയുടെ ജീവിതവും സിനിമയിൽ രസകരമായി ചിത്രീകരിച്ചിട്ടുണ്ട്. നായ്ക്കുട്ടിയുടെ പ്രണയവും കുസൃതിയും രസകരമായ നിമിഷങ്ങളാണ് പ്രേക്ഷകർക്കു സമ്മാനിക്കുന്നത്. നായകൻ ജിമ്മി വില്ലനുമായി ആശയ സംഘട്ടനത്തിലേർപ്പെടുമ്പോൾ നേരിട്ടൊരു സംഘട്ടനത്തിനു മുന്നിട്ടിറങ്ങുന്നത് നായ്ക്കുട്ടി ജിമ്മിയാണ്. 

അപ്രതീക്ഷിത ട്വിസ്റ്റുകളോ അതിവൈകാരിക നിമിഷങ്ങളോ ചിത്രത്തിലില്ല. പ്രതീക്ഷിക്കാവുന്ന കഥാസന്ദർഭങ്ങളും തമാശകളിലൂടെയും പുരോഗമിക്കുന്ന ചിത്രം, ജിമ്മിയുടെ ബിസിനസ് പ്രതിയോഗി ദിമിത്രി റോഡിഗ്രസിന്റെ വരവോടെ പുതിയ തലത്തിലേക്കു വളരുന്നു. അതുവരെ കുടുംബപ്രശ്നങ്ങളിൽ ആകുലപ്പെട്ടു നടന്നിരുന്ന ജിമ്മിക്കു മുൻപിൽ പുതിയ വെല്ലുവിളികൾ സൃഷ്ടിക്കപ്പെടുന്നു. അതിൽ നിന്നു പുറത്തു കടക്കാൻ ജിമ്മി നടത്തുന്ന പരിശ്രമങ്ങളും അതിജീവനവുമാണ് ഈ സിനിമ. 

ADVERTISEMENT

സൗഹൃദം നിറയുന്ന സിനിമ

ജിമ്മി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മിഥുൻ രമേശ് മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ച വച്ചത്. നായിക ദിവ്യ പിള്ള, ദിമിത്രി റോഡിഗ്രസായി എത്തിയ സുരാജ് വെഞ്ഞാറമൂട്, തമാശകളുമായി സ്ക്രീനിൽ നിറഞ്ഞ നിർമൽ പാലാഴി, ഹരീഷ് കണാരൻ, ജോണി ആന്റണി, ഇടവേള ബാബു, വീണ നായർ എന്നിവരും കഥാപാത്രങ്ങളെ ഭദ്രമാക്കി. വീട്ടിൽ വളർത്തുമൃഗങ്ങൾ ഉള്ളവർക്ക് കൂടുതൽ ആസ്വാദ്യകരമാണ് ഈ സിനിമ. ഒരു നായ്ക്കുട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴുള്ള കൗതുകം തീർച്ചയായും സിനിമയുടെ ആകർഷണമാണ്. പ്രത്യേകിച്ചും സമൂയഡ് (Samoyed) എന്ന ഇനത്തിൽപ്പെട്ട നായ്ക്കുട്ടി. എന്നാൽ, ഈ കൗതുകത്തിനപ്പുറം പ്രേക്ഷകരെ പിടിച്ചിരുത്തുന്നതൊന്നും സിനിമയിലില്ല. കണ്ടു പരിചയിച്ച തമാശകളുടെ ആവർത്തനം പല രംഗങ്ങളിലും വിരസത സൃഷ്ടിക്കുന്നുണ്ട്. 

ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും മികച്ച നിലവാരം പുലർത്തുന്നു. പ്രത്യേകിച്ചും എം.ജയചന്ദ്രൻ ഈണം പകർന്നു ആലപിച്ച ടൈറ്റിൽ ഗാനം. ഒട്ടേറെ മലയാളികളുള്ള ദുബായ് നഗരത്തിന്റെ കാഴ്ചകളും ജീവിതവും ആകർഷകമായി അനുഭവിപ്പിക്കാൻ ഗാനത്തിനു കഴിഞ്ഞിട്ടുണ്ട്. അനിൽ ഈശ്വറിന്റെ ക്യാമറയും മികച്ച നിലവാരം പുലർത്തി. സംവിധായകൻ രാജു ചന്ദ്രയാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. സുനിൽ എസ്. പിള്ളയാണ് എഡിറ്റർ. ഗോൾഡൻ എസ് പിക്ചേഴ്സിന്റെ ബാനറിൽ സിനോ ജോൺ തോമസും ശ്യാം കുമാറും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ചുരുക്കത്തിൽ, കുട്ടികൾക്കൊപ്പം പോയി കാണാവുന്ന ഫാമിലി എന്റർടെയ്നറാണ് ചിത്രം.