ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് മുന്തിരിമൊഞ്ചൻ എന്ന ചിത്രം. നവാഗതനായ വിജിത്ത് നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംവിധാനത്തിനൊപ്പം പശ്‌ചാത്തല സംഗീതവും വിജിത്ത് നിർവഹിച്ചിരിക്കുന്നു. മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍, കൈരാവി തക്കര്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് മുന്തിരിമൊഞ്ചൻ എന്ന ചിത്രം. നവാഗതനായ വിജിത്ത് നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പശ്‌ചാത്തല സംഗീതവും വിജിത്ത് നിർവഹിച്ചിരിക്കുന്നു. മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍, കൈരാവി തക്കര്‍ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ. സലിം കുമാർ, ഇന്നസ‌ന്റ്, ഇർഷാദ്, ഇടവേള ബാബു, ദേവൻ, നിയാസ് ബക്കർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന്‍ നിർമിച്ച ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മനു ഗോപാലും മൊഹറലി പൊയ്‌ലുങ്ങല്‍ ഇസ്മായിലുമാണ്. ഛായാഗ്രഹണം ഷാന്‍ ഹാഫ്സാലി. പശ്ചാത്തല സംഗീതം റിജോഷ്.

പ്രമേയം..

Munthiri Monchan Official Trailer | Vijith Nambiar | Vishvas Movies
ADVERTISEMENT

വിവേക് സിനിമാപരസ്യങ്ങൾ ചെയ്യുന്ന ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാരനാണ്. അയാൾ ഇമ എന്ന പെൺകുട്ടിയെ പരിചയപ്പെടുന്നു. ഇമ ഒരു ബുക്ക് ലൈബ്രറി സ്റ്റാര്‍ട്ടപ്പ് നടത്തുന്നു. ഇരുവർക്കുമിടയിൽ പ്രണയം ഉടലെടുക്കുന്നു എങ്കിലും പ്രകടിപ്പിക്കുന്നില്ല. ജോലിസംബന്ധമായി വിവേകിന് മുംബൈയിലേക്കു പോകേണ്ടിവരുന്നു. ട്രെയിനിൽ വച്ച് വളരെ അവിചാരിതമായി അയാൾ ദീപിക എന്നൊരു പെൺകുട്ടിയെ കണ്ടുമുട്ടുന്നു. എന്നാല്‍ ആ കണ്ടുമുട്ടല്‍ ചില പ്രശ്നങ്ങളിലേക്ക് വഴിമാറുകയാണ്. ആ യാത്ര അയാളുടെ ജീവിതം മാറ്റിമറിക്കുന്നു. തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളും വഴിത്തിരിവുകളുമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്. രണ്ടു പ്രണയകഥകൾ സമാന്തരമായി പറഞ്ഞുപോകുന്ന കഥാഗതിയാണ് ചിത്രത്തിലുള്ളത്. ഒളിച്ചോട്ടവും പ്രണയഭംഗവും ആത്മഹത്യാശ്രമവും ജനകീയ സമരങ്ങളുമെല്ലാം ചിത്രത്തിൽ വിഷയമാകുന്നുണ്ട്. സ്ത്രീപീഡനക്കുറ്റം തെറ്റായി ആരോപിക്കപ്പെടുന്നവർ നേരിടുന്ന പ്രശ്നങ്ങളും ചിത്രം ചർച്ച ചെയ്യുന്നു.

അഭിനയം, സാങ്കേതികം...

ADVERTISEMENT

ചെറുതെങ്കിലും ഭംഗിയായി ചിട്ടപ്പെടുത്തിയ തിരക്കഥ ചിത്രത്തിന് മുതൽക്കൂട്ടാകുന്നു. ഒരുവേളയിൽ കഥാഗതി എന്താകുമെന്ന പ്രേക്ഷകന്റെ ഊഹം തെറ്റിക്കാനും തിരക്കഥയ്ക്കു കഴിയുന്നുണ്ട്. ഏറെക്കുറെ നവാഗതരായ മനേഷും ഗോപികയും കൈരാവിയും തൃപ്തികരമായ അഭിനയം കാഴ്ചവച്ചിരിക്കുന്നു. ചിത്രത്തിൽ ഹാസ്യം കൈകാര്യം ചെയ്യുന്നത് സലിംകുമാറും ഇർഷാദും നിയാസ് ബക്കറുമാണ്. സലിം കുമാർ രസകരമായ ഭാഷാശൈലി കൊണ്ട് പ്രേക്ഷരെ വീണ്ടും പിടിച്ചിരുത്തുന്നുണ്ട്. ചിത്രത്തിലെ പ്രധാന കഥ വികസിക്കുന്നത് ട്രെയിനിൽ വച്ചാണ്. കഥയ്‌ക്കൊപ്പം പ്രേക്ഷകരെയും യാത്ര ചെയ്യിക്കാൻ കഴിയുന്നതിൽ ഛായാഗ്രഹണം മികച്ച പങ്കു വഹിക്കുന്നു. ഗാനങ്ങൾ നിലവാരം പുലർത്തുന്നു. ശങ്കർ മഹാദേവൻ ആലപിച്ച ഗാനം ശ്രദ്ധേയമാണ്.

രത്നച്ചുരുക്കം...

പൊതുസമൂഹം വില്ലൻ എന്ന പരിവേഷം ചാർത്തിക്കൊടുക്കുന്നവർ പലപ്പോഴും ജീവിതത്തിൽ നായകന്മാരായിരിക്കും എന്ന് ചിത്രം ഓർമിപ്പിക്കുന്നു. പ്രണയത്തിനപ്പുറം ആണും പെണ്ണും തമ്മിലുള്ള ഹൃദ്യമായ സൗഹൃദവും ചിത്രം ആവിഷ്കരിക്കുന്നു. വലിയ താരങ്ങളോ പൊലിമയോ ഇല്ലാതെ തന്നെ മണിക്കൂർ പ്രേക്ഷകരെ രസിപ്പിക്കാനും പിടിച്ചിരുത്താനും ചിത്രത്തിനു കഴിയുന്നുണ്ട്. പുതുതലമുറയുടെ സൗഹൃദവും പ്രണയവുമെല്ലാം രസകരമായി അവതരിപ്പിക്കുന്ന ചിത്രം കുടുംബപ്രേക്ഷകർക്ക് ഇഷ്ടമാകും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT