‘പുഷ്പ’മല്ല ഇത് കാട്ടുതീ; റിവ്യു
‘പുഷ്പ വെറും പുഷ്പം മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്. തൊട്ടാൽ പൊള്ളുന്ന തീ, തീയാണ് പുഷ്പ..’ അല്ലുവിന്റെ ഈ ഡയലോഗിലുണ്ട് എല്ലാം. ഇതുവരെ ചോക്ലേറ്റ് ലുക്കില്‍ മാത്രം കണ്ടിട്ടുള്ള അല്ലു അർജുൻ മുഴുനീള ഗ്രേ ഷേഡ് കഥാപാത്രമായി എത്തുന്നു എന്നതാണ് ‘പുഷ്പ’യുടെ ഏറ്റവും വലിയ പ്രത്യേകത. ഗ്ലാമർ മാത്രമല്ല,
‘പുഷ്പ വെറും പുഷ്പം മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്. തൊട്ടാൽ പൊള്ളുന്ന തീ, തീയാണ് പുഷ്പ..’ അല്ലുവിന്റെ ഈ ഡയലോഗിലുണ്ട് എല്ലാം. ഇതുവരെ ചോക്ലേറ്റ് ലുക്കില്‍ മാത്രം കണ്ടിട്ടുള്ള അല്ലു അർജുൻ മുഴുനീള ഗ്രേ ഷേഡ് കഥാപാത്രമായി എത്തുന്നു എന്നതാണ് ‘പുഷ്പ’യുടെ ഏറ്റവും വലിയ പ്രത്യേകത. ഗ്ലാമർ മാത്രമല്ല,
‘പുഷ്പ വെറും പുഷ്പം മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്. തൊട്ടാൽ പൊള്ളുന്ന തീ, തീയാണ് പുഷ്പ..’ അല്ലുവിന്റെ ഈ ഡയലോഗിലുണ്ട് എല്ലാം. ഇതുവരെ ചോക്ലേറ്റ് ലുക്കില്‍ മാത്രം കണ്ടിട്ടുള്ള അല്ലു അർജുൻ മുഴുനീള ഗ്രേ ഷേഡ് കഥാപാത്രമായി എത്തുന്നു എന്നതാണ് ‘പുഷ്പ’യുടെ ഏറ്റവും വലിയ പ്രത്യേകത. ഗ്ലാമർ മാത്രമല്ല,
‘പുഷ്പ വെറും പുഷ്പം മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്. തൊട്ടാൽ പൊള്ളുന്ന തീ, തീയാണ് പുഷ്പ..’ അല്ലുവിന്റെ ഈ ഡയലോഗിലുണ്ട് എല്ലാം. ഇതുവരെ ചോക്ലേറ്റ് ലുക്കില്‍ മാത്രം കണ്ടിട്ടുള്ള അല്ലു അർജുൻ മുഴുനീള ഗ്രേ ഷേഡ് കഥാപാത്രമായി എത്തുന്നു എന്നതാണ് ‘പുഷ്പ’യുടെ ഏറ്റവും വലിയ പ്രത്യേകത. ഗ്ലാമർ മാത്രമല്ല, അഭിനയത്തിൽ മികവിന്റെ തീച്ചൂടും ഏൽപിക്കാൻ തനിക്കാവുമെന്ന് തെളിയിക്കുകയാണ് ചിത്രത്തിലൂടെ അല്ലു.
ഒരു സാധാരണ തെലുങ്ക് കൊമേഴ്സ്യൽ സിനിമകൾക്കുവേണ്ട ചേരുവകൾ അധികം ചേര്‍ക്കാതെയാണ് (സമാന്തയുടെ ഐറ്റം ഡാൻസ് ഒഴികെ) ‘പുഷ്പ’യുടെ വരവ്. റിയലിസ്റ്റിക് ഫൈറ്റ് സീൻസും റഫ് ആൻഡ് ടഫ് നായകന്റെ പ്രകടനങ്ങളുമൊക്കെയായി മൂന്ന് മണിക്കൂറിലാണ് സംവിധായകൻ സുകുമാർ ‘പുഷ്പ’ ഒരുക്കിയിരിക്കുന്നത്. ശേഷാചലം കാട്ടിൽ രക്‌ത ചന്ദനക്കടത്തു നടത്തുന്ന വമ്പന്മാര്‍ക്കിടയില്‍ കൂലിക്കു േവല ചെയ്യുന്നവനാണ് പുഷ്പ എന്ന പുഷ്പരാജ്. വാഴ്‌ത്തേണ്ടവരെ വാഴ്ത്തിയും വീഴ്‌ത്തേണ്ടവരെ വീഴ്ത്തിയും തന്റെ വഴി വെട്ടിത്തെളിച്ചു മുന്നേറുന്ന പുഷ്പയുടെ പടയോട്ടമാണ് ചിത്രത്തിന്റെ പ്രമേയം. രണ്ട് ഭാഗങ്ങളായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പുഷ്പരാജ് എന്ന കഥാപാത്രത്തിന്റെ പരുവപ്പെടലമാണ് ആദ്യ ഭാഗത്ത് കാണാനാവുക. നായകന്റെ യഥാർഥ വേട്ട ആരംഭിച്ചിട്ടേയുള്ളൂവെന്നു ചുരുക്കം.
പുഷ്പരാജ് എന്ന കഥാപാത്രത്തെ അല്ലു അർജുന്റെ ഏറ്റവും ‘ഡോസ്’ കൂടിയ ഐറ്റമെന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. അല്ലുവിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് സിനിമയിലേത്. ശരീരഭാഷയിലാകട്ടെ ഡയലോഗ് ഡെലിവറിയിലാകട്ടെ ഇതുവരെ കണ്ടിട്ടില്ലാത്തൊരു അല്ലുവിനെ സിനിമയിലുടനീളം കാണാം. മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച്, ചീകിയൊതുക്കാത്ത മുടിയും താടിയുമായി റഫ് ആൻഡ് ടഫ് ലുക്കിലുളള പുഷ്പരാജിനെ അദ്ദേഹം ഗംഭീരമാക്കി. അല്ലുവിലെ നടനെ പരമാവധി ചൂഷണം ചെയ്ത് പുറത്തെടുത്തിട്ടുണ്ട് സംവിധായകൻ.
അല്ലു അർജുൻ ഉൾപ്പടെ ഫഹദ് ഫാസിൽ വരെയുള്ള ‘പുഷ്പ’യിലെ എല്ലാ താരങ്ങൾക്കും ഇതുവരെ കാണാത്ത തരത്തിലുള്ള രൂപവും ഭാവവുമാണ് സംവിധായകൻ നൽകിയിരിക്കുന്നത്. മംഗലം ശ്രിനുവായി എത്തുന്ന സുനിൽ, ശ്രിനുവിന്റെ ഭാര്യാ കഥാപാത്രത്തെ അവതരിപ്പിച്ച അനസൂയ തുടങ്ങിയ താരങ്ങളുടെ വ്യത്യസ്തമായ കഥാപാത്രങ്ങളും പെർഫോമൻസും സിനിമയുടെ പ്രത്യേകതയാണ്. രശ്മിക മന്ദാനയുടെ ശ്രീവല്ലി എന്ന നായികാകഥാപാത്രത്തിന് കൃത്യമായ സ്ക്രീന്‍സ്പേസ് നൽകിയിട്ടുണ്ട്. പുഷ്പയുടെ സഹായിയായ കഥാപാത്രമായി ജഗദീഷും കയ്യടി വാങ്ങുന്നു.
ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ലാത്ത സംവിധായകനാണ് സുകുമാർ. അതുകൊണ്ടുതന്നെ സിനിമയുടെ മേക്കിങിലും ആക്‌ഷൻ രംഗങ്ങളിലുമെല്ലാം അതു തെളിഞ്ഞു കാണാം. പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ത ചന്ദനത്തടികൾ പുഴയിലൂടെ കടത്തുന്ന രംഗങ്ങളൊക്കെ അതിഗംഭീരം. അമാനുഷികത നിറഞ്ഞ ‘കത്തി’ രംഗങ്ങള്‍ തെലുങ്ക് സിനിമയിലെ സ്ഥിരം കാഴ്ചയാണ്. എന്നാല്‍ അതിനൊരു അപവാദവുമായിരിക്കുകയാണ് ‘പുഷ്പ’. കുടുംബചിത്രങ്ങളിൽ മാത്രമല്ല, ആക്‌ഷൻ സിനിമകളിലും തെലുങ്ക് നായകൻ മണ്ണിൽ കാലുറപ്പിച്ചു നിൽക്കാൻ തുടങ്ങിയെന്നു ചുരുക്കം. പക്ഷേ ആക്‌ഷനിലെ ആവേശം ഒട്ടും കുറച്ചിട്ടുമില്ല.
യാഥാർഥ്യത്തോട് യോജിക്കുന്ന മാസ് രംഗങ്ങൾ, വലിയ കാൻവാസിൽ കയ്യടക്കത്തോടെയുള്ള ആക്‌ഷൻ കൊറിയോഗ്രഫി തുടങ്ങിയവയെല്ലാം കൃത്യമായി കോർത്തിണക്കിയ ചിത്രം തന്നെയാണ് പുഷ്പ. ദേവീശ്രീ പ്രസാദിന്‍റെ പശ്ചാത്തല സംഗീതം ആവേശംകൊള്ളിക്കും. ഗാനങ്ങളും ശരാശരി നിലവാരത്തിലുള്ളതാണ്. പോളിഷ് ഛായാഗ്രഹകനായ മിറോസ്ലാ കുബേ ബ്രോസേക്കിന്റെ ഛായാഗ്രഹണം സിനിമയുടെ നെടുംതൂണാണ്. സെറ്റേത് ഒറിജിനലേത് എന്നു സംശയം തോന്നിപ്പോകും പല രംഗങ്ങളും കണ്ടാൽ. കൃത്രിമത്വമില്ലാത്ത സെറ്റിന്റെ ഗുണം ഛായാഗ്രഹണത്തിലും സഹായകമാകുന്നുണ്ട്. ആക്‌ഷൻ രംഗങ്ങളിലെ ക്യാമറയുടെ ചലനങ്ങൾ പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിലേക്കെത്തിക്കുന്ന അനുഭവവും പുഷ്പയ്ക്കു സ്വന്തം. ‘സ്ലോ മോഷൻ ആക്‌ഷന്റെ’ ആരാധകനാണ് നിങ്ങളെങ്കിൽ വിരുന്നാകും പുഷ്പ.
മലയാളികളെ സംബന്ധിച്ചിടത്തോളം വലിയൊരു ചോദ്യം മുന്നോട്ടു വച്ചായിരുന്നു ‘പുഷ്പ’യുടെ വരവ്? ആരാണ്, എന്താണ് ഫഹദ് ഫാസിലിന്റെ കഥാപാത്രം?
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനുള്ള വരവറിയിച്ചാണ് ഫഹദ് ഫാസിലിന്റെ കഥാപാത്രമായ ബന്‍വാര്‍ സിങ് ഷേക്കാവത്ത് എത്തുന്നത്. കുറ്റവാളികളോട് ഒരുതരിപോലും സഹതാപം കാണിക്കാത്ത ക്രൂരനായ പൊലീസ് ഉദ്യോഗസ്ഥൻ. എതിരാളികളെ ഓരോരുത്തരെ വകവരുത്തിയും വരുതിയിലാക്കിയും കള്ളക്കടത്തിൽ തന്റേതായ സാമ്രാജ്യം കെട്ടിപ്പൊക്കുന്ന പുഷ്പയുടെ നീക്കത്തിനു തടയിടുകയാണ് നായകനുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ബൻവാർ സിങ്. തന്റെ വിവാഹം ക്ഷണിക്കാൻ വരുന്ന പുഷ്പയെ പൊലീസ് സ്റ്റേഷനിലിരുത്തി വിറപ്പിക്കുന്ന രംഗം ഫഹദിന്റെ പെർഫോമൻസുകൊണ്ടുതന്നെ ഞെട്ടിക്കും.
കൂലിത്തൊഴിലാളിയായ പുഷ്പയിൽനിന്നും പണവും പ്രതാപവുമുള്ള ഗ്യാങ്സ്റ്റർ ആയി മാറുന്ന പുഷ്പരാജിനെ ഒതുക്കാൻ ബൻവാർ സിങ്ങിനാകുമോ? അതിനുള്ള ഉത്തരമായിരിക്കും ചിത്രത്തിന്റെ രണ്ടാം ഭാഗം. ബന്‍വാര്‍-പുഷ്പ വൈര്യം നല്‍കുന്ന ആ പ്രതീക്ഷയാണ് രണ്ടാം ഭാഗത്തിനു വേണ്ടിയുള്ള കാത്തിരിപ്പിന് ഊർജം പകരുന്നതും...