ആളിക്കത്തുന്ന ചിമ്പു, റിയലിസ്റ്റിക് ആയി ഗൗതം മേനോൻ; റിവ്യു
‘വെന്ത് തണിന്തത് കാട്... തഴൽ വീരത്തിൽ കുഞ്ചെന്റും മൂപ്പെന്റും ഉണ്ടോ?’ (കത്തിയമർന്നു കാട്... അഗ്നിയുടെ വീര്യത്തിന് ചെറുതെന്നും വലുതെന്നും ഉണ്ടോ?) മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ കവിതയിലെ വരി അടർത്തിയാണ് ഗൗതം മേനോൻ തന്റെ പുതിയ സിനിമയ്ക്കു പേരു നൽകിയത്. തമിഴ്നാട്ടിലെ നടുവാക്കുറുച്ചി എന്ന ഉൾനാടൻ
‘വെന്ത് തണിന്തത് കാട്... തഴൽ വീരത്തിൽ കുഞ്ചെന്റും മൂപ്പെന്റും ഉണ്ടോ?’ (കത്തിയമർന്നു കാട്... അഗ്നിയുടെ വീര്യത്തിന് ചെറുതെന്നും വലുതെന്നും ഉണ്ടോ?) മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ കവിതയിലെ വരി അടർത്തിയാണ് ഗൗതം മേനോൻ തന്റെ പുതിയ സിനിമയ്ക്കു പേരു നൽകിയത്. തമിഴ്നാട്ടിലെ നടുവാക്കുറുച്ചി എന്ന ഉൾനാടൻ
‘വെന്ത് തണിന്തത് കാട്... തഴൽ വീരത്തിൽ കുഞ്ചെന്റും മൂപ്പെന്റും ഉണ്ടോ?’ (കത്തിയമർന്നു കാട്... അഗ്നിയുടെ വീര്യത്തിന് ചെറുതെന്നും വലുതെന്നും ഉണ്ടോ?) മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ കവിതയിലെ വരി അടർത്തിയാണ് ഗൗതം മേനോൻ തന്റെ പുതിയ സിനിമയ്ക്കു പേരു നൽകിയത്. തമിഴ്നാട്ടിലെ നടുവാക്കുറുച്ചി എന്ന ഉൾനാടൻ
‘വെന്ത് തണിന്തത് കാട്... തഴൽ വീരത്തിൽ കുഞ്ചെന്റും മൂപ്പെന്റും ഉണ്ടോ?’ (കത്തിയമർന്നു കാട്... അഗ്നിയുടെ വീര്യത്തിന് ചെറുതെന്നും വലുതെന്നും ഉണ്ടോ?) മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ കവിതയിലെ വരി അടർത്തിയാണ് ഗൗതം മേനോൻ തന്റെ പുതിയ സിനിമയ്ക്കു പേരു നൽകിയത്. തമിഴ്നാട്ടിലെ നടുവാക്കുറുച്ചി എന്ന ഉൾനാടൻ ഗ്രാമപ്രദേശത്തുനിന്നു മുംബൈ എന്ന മായിക നഗരത്തിലെത്തുന്ന 21കാരനായ മുത്തുവീരന്റെ കഥയാണ് വെന്ത് തണിന്തത് കാട്. അമ്മാവന്റെ അകാലമരണത്തിനു ശേഷം ജോലി അന്വേഷിച്ച് മുംബൈയിലെ എസക്കി പൊറോട്ട ഹോട്ടലിൽ എത്തുന്ന മുത്തുവിനെ കാത്തിരുന്നത് അടുക്കളയിലെ വെന്തുരുകുന്ന ചൂട് ആയിരുന്നില്ല, ജീവിതത്തിന്റെ കനൽ വഴികളിലെ തീയായിരുന്നു.
ജീവിക്കാനായി നാട് വിട്ട് മുംബൈയിൽ പോയി സാഹചര്യം മൂലം അധോലോകത്ത് എത്തിപ്പെടുന്ന നായകന്റെ കഥ പലയാവർത്തി സിനിമകളിൽ വന്നുപോയിട്ടുള്ളതാണ്. എന്നിരുന്നാലും ഗൗതം മേനോന്റെ മേക്കിങ് സ്റ്റൈലും ചിമ്പുവിന്റെ ഗംഭീര പ്രകടനവും എ.ആർ. റഹ്മാന്റെ സംഗീതവും ഒന്നുചേരുമ്പോൾ പ്രേക്ഷകന് തരക്കേടില്ലാത്ത അനുഭവമാണു സിനിമ സമ്മാനിക്കുക.
ആറു വർഷത്തെ ഇടവേളയ്ക്കുശേഷം ഗൗതം മേനോനും ചിമ്പുവും ഒരുമിക്കുമ്പോൾ തന്റെ പതിവ് രീതികൾ വിട്ട് ഒരു റിയലിസ്റ്റിക് സമീപനമാണ് ഗൗതം ഈ ചിത്രത്തിൽ സ്വീകരിച്ചിരിക്കുന്നതെന്ന് പറയാം. പതിവു ശൈലിയായ വോയ്സ് ഓവർ നരേഷൻ മുഴുവനായി ഒഴിവാക്കിയിട്ടുണ്ട്. ഗ്യാങ്സ്റ്റർ കഥയ്ക്കൊപ്പം പ്രണയകഥയും പറയാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്. സമാന്തരമായി കൊണ്ടുപോകുന്ന പ്രണയ കഥ വിരസതയില്ലാതെ അവതരിപ്പിക്കാനും കഴിഞ്ഞു.
മുത്തുവീരൻ എന്ന കഥാപാത്രത്തെ അതിന്റെ പൂർണതയോടെ അവതരിപ്പിക്കാൻ ഗൗതം മേനോന് സാധിച്ചു. തനിനാട്ടിൻ പുറത്തുകാരനായ മുത്തുവീരൻ അധോലോക നായകനായി മാറുന്നതിനു പിന്നിലെ കാഴ്ചകൾ അതിന്റെ ഗൗരവും രസവും ചോരാതെ പ്രേക്ഷകരിലെത്തുന്നുണ്ട്.
ചിമ്പു ഓൺ ഫയർ എന്നതാകും മുത്തുവീരന് ചേരുന്ന ഏറ്റവും നല്ല വിശേഷണം. തിരക്കഥാകൃത്ത് മനസ്സിൽക്കണ്ട 21കാരൻ മുത്തുവീരനായി 39 കാരന്‍ ചിമ്പു ജീവിക്കുകയായിരുന്നു. നടത്തത്തിലും നോട്ടത്തിലും പോലും സാധാരണക്കാരനെ അടയാളപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. പിന്നീടു വരുന്ന മുത്തുവീരന്റെ പടിപടിയായ സ്വഭാവമാറ്റങ്ങളെ സൂക്ഷ്മമായാണ് ചിമ്പു അവതരിപ്പിക്കുന്നത്. ഗൺ ഫയറിങ് സീക്വൻസുകളില്‍ താരത്തിന്റെ പാടവവും എടുത്തുപറയേണ്ടതാണ്.
മലയാളിയായ ശ്രീധരൻ എന്ന കഥാപാത്രമായി നീരജ് മാധവും കുട്ടി ഭായ് എന്ന അധോലോക നായകനാകി സിദ്ദീഖും ചിത്രത്തിൽ തിളങ്ങുന്നു. എടുത്തു പറയേണ്ട പ്രകടനം നടത്തിയത് നീരജ് മാധവ് ആണ്. ശ്രീധരന്റെ ദൈന്യം പലപ്പോഴും പ്രേക്ഷകനെ സ്പർശിക്കുന്നുണ്ട്. മുത്തുവീരന്റെ കാമുകിയായി എത്തുന്ന സിദ്ദി ഇദ്നാനിയും പക്വതയാർന്ന പ്രകടനം കാഴ്ചവച്ചു. രാധിക ശരത്കുമാർ, അപ്പുക്കുട്ടി, വിക്രം സിനിമയിലൂടെ ശ്രദ്ധേയനായ ജാഫർ സാദിഖ്, ഡൽഹി ഗണേശ് എന്നിവരാണ് മറ്റ് താരങ്ങൾ.
മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപാലത്തിലൂടെ നടക്കുന്ന ചില മനുഷ്യരെയും അവരുടെ അന്യനാട്ടിലെ ജീവിതവുമൊക്കെ സിനിമ ചർച്ച ചെയ്യുന്നുണ്ട്. 'വാളെടുക്കുന്നവൻ വാളാൽ' എന്ന പ്രയോഗത്തെ അടിസ്ഥാനമാക്കി മുന്നോട്ട് പോകുന്ന ചിത്രം ആദ്യ ഭാഗത്തിന്റെ വലിച്ചു നീട്ടലിൽ അൽപം കുരുങ്ങിയത് പോലെ തോന്നിയെങ്കിലും അതിനെ അതിഗംഭീരമായി രണ്ടാം ഭാഗം കൊണ്ട് മറികടക്കുന്നുമുണ്ട്.
സിനിമ തുടങ്ങി അവസാനിക്കും വരെ പലപല ഇമോഷനലുകളായി പ്രേക്ഷകനൊപ്പം സഞ്ചരിക്കുന്ന പശ്ചാത്തല സംഗീതം. അതിനിടയിൽ വരുന്ന ഗാനങ്ങൾക്കുപോലും സിനിമയിൽ കൃത്യമായ പരിഗണന. എ.ആർ. റഹ്മാന്റെ സംഗീതവും താമരയുടെ വരികളും ഗാനരംഗങ്ങളുടെ മാസ്മരികതയും അതിമനോഹരമെന്നു തന്നെ പറയാം. സിനിമയ്ക്കൊപ്പം ഒഴുകുന്ന സംഗീതമാണ് റഹ്മാന്റേത്. പ്രത്യേകിച്ചും മറക്കുമാ നെഞ്ചം എന്ന ഗാനത്തെ ഇഴചേർക്കുന്നതൊക്കെ മികച്ചതായി. ഗ്യാങ്സ്റ്റർ സിനിമകളുടെ വീര്യം ചോരാതെയുള്ള ഷോട്ടുകളും കളർടോണുകളും നൽകിയ സിദ്ധാർഥ നുനിയുടെ ഛായാഗ്രഹണവും ആന്റണിയുടെ എഡിറ്റിങ്ങും എടുത്തുപറയേണ്ടതാണ്.
രണ്ട് മണിക്കൂർ നാൽപത്തിയഞ്ച് മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. തുടർഭാഗത്തിനുള്ള തുടക്കമിട്ടാണ് സിനിമയുടെ ക്ലൈമാക്സ് അവസാനിക്കുന്നതും. ചിത്രം അതിന്റെ അവസാനത്തോടടുക്കുമ്പോൾ തിരക്കഥയുടെ ഉൾക്കരുത്ത് ചോരുന്നതായി തോന്നാം. എന്നിരുന്നാലും ക്ലാസും മാസും കൃത്യമായി ഇഴചേർക്കുന്ന ഗൗതം മേനോൻ മാജിക്കും ചിമ്പുവിന്റെ മനോഹരമായ പകർന്നാട്ടവും ‘വെന്ത് തണിന്തത് കാടി’നെ മികച്ചതായി അടയാളപ്പെടുത്തുന്നു.