സിനിമാറ്റിക്ക് ആണ് ഈ ‘വേല’; റിവ്യു
Vela Movie Review
തമിഴിൽനിന്നും മലയാളത്തിൽനിന്നും ഒരുപാട് റിലീസുകൾ ഉള്ള ഒരു വെള്ളിയാഴ്ച്ച ദിവസത്തിൽ വേല എന്ന സിനിമ കാണാൻ വന്നവര്‍ക്ക് ത്രസിപ്പിക്കുന്ന ഒരു ദൃശ്യാനുഭവമാണ് സംവിധായകനായ ശ്യം ശശി ഒരുക്കിയിരിക്കുന്നത്. മികവാർന്ന സിനിമയാകും ഇതെന്ന സൂചന ചിത്രത്തിന്റെ ട്രെയിലറും ടീസറും കാസ്റ്റും ക്ര്യൂവുമെല്ലാം തന്നിരുന്നു.

തമിഴിൽനിന്നും മലയാളത്തിൽനിന്നും ഒരുപാട് റിലീസുകൾ ഉള്ള ഒരു വെള്ളിയാഴ്ച്ച ദിവസത്തിൽ വേല എന്ന സിനിമ കാണാൻ വന്നവര്‍ക്ക് ത്രസിപ്പിക്കുന്ന ഒരു ദൃശ്യാനുഭവമാണ് സംവിധായകനായ ശ്യം ശശി ഒരുക്കിയിരിക്കുന്നത്. മികവാർന്ന സിനിമയാകും ഇതെന്ന സൂചന ചിത്രത്തിന്റെ ട്രെയിലറും ടീസറും കാസ്റ്റും ക്ര്യൂവുമെല്ലാം തന്നിരുന്നു. എന്നാൽ പെർഫോമൻസ് മാത്രമല്ല, കഥയും മേക്കിങ്ങും സംഗീതവും ഛായാഗ്രഹണവുമെല്ലാം നിങ്ങളെ ത്രില്ലടിപ്പിക്കും. പാലക്കാടൻ ചേരുവകൾ ഉൾക്കൊണ്ട സാം സി.എസിന്റെ പശ്ചാത്തല സംഗീതം, പാലക്കാടൻ വേലയുടെ ദൃശ്യഭംഗി ഒപ്പിയെടുത്ത് കഥയുമായി അത്രയധികം ഇഴചേർത്ത ഛായാഗ്രഹകൻ സുരേഷ് രാജൻ; ഇവരെല്ലാം സിനിമയുടെ സാങ്കേതികഭംഗിക്ക് മാറ്റ് കൂട്ടിയപ്പോൾ സണ്ണി വെയ്ൻ–ഷെയ്ൻ നിഗം കോമ്പോയുടെ കൈകളില്‍ മല്ലികാർജുനനും ഉല്ലാസ് അഗസ്റ്റിനും ഭദ്രം.
പാലക്കാട് പൊലീസ് കൺട്രോള്‍ റൂമിന്റെ പശ്ചാത്തലത്തിൽ ഒരു പകലും രാത്രിയുമായി നടക്കുന്ന കഥയാണ് വേല. ഒരു റിയലിസ്റ്റിക്ക് പൊലീസ് കഥ എന്നതാണ് വേലയുടെ ഭംഗി. ‘‘പിഎസ്‌സി റിസല്‍റ്റ് വന്നോ, പൊലീസ് ആകാൻ എന്തു ചെയ്യണം, റീച്ചാർജ് ചെയ്ത് തരാമോ?’’ എന്നൊക്കെ ചോദിച്ച് വിളിക്കുന്ന കോളുകൾക്കിടയിൽനിന്ന് സത്യസന്ധമായ കോളുകൾ കണ്ടെത്തി ഫോർവേഡ് ചെയ്യുക എന്നത് ചില്ലറകാര്യമല്ല. അത്തരത്തിൽ ഫോർവേഡ് ചെയ്ത ഒരു കോളിനെ ചുറ്റിപ്പറ്റി നടക്കുന്ന കഥ എന്ന നിലയിലും വേല ത്രില്ലിങ്ങ് ആണ്.
വിരമിക്കാൻ ഒരു മാസം ബാക്കി നിൽക്കെ മരണപ്പെട്ട പൊലീസുകാരനായ അച്ഛൻ തന്നെയാണ് ഉല്ലാസിന്റെ റോൾമോഡൽ. ആത്മസംഘർഷങ്ങൾ അനുഭവിക്കുന്ന, ഉറങ്ങുമ്പോൾ പോലും ഓർമകൾ പിന്തുടരുന്ന ഉല്ലാസിന്റെ ന്യായം കാണികൾക്ക് കണക്ട് ആകും എന്നതാണ് കഥയുടെ എറ്റവും പ്ലസ് പോയിന്റ്. സിസ്റ്റത്തിന്റെ പവർപ്ലേയിൽ അകപ്പെടാത്ത ഉല്ലാസിനെ ഷെയ്ൻ സ്വാഭാവികമായി അവതരിപ്പിച്ചു.
അതേസമയം തന്റെ വിശ്വാസങ്ങളിൽ മാത്രം ശരി കണ്ടെത്തുന്ന ഉയർന്ന ഉദ്യോഗസ്ഥനാണ് സണ്ണി വെയ്ൻ. ഇതുവരെ കാണാത്ത മാനറിസത്തിൽ, വേലയ്ക്ക് കൊണ്ടുവന്ന ഒരു കാളയെപ്പോലെ തന്നെ മല്ലിക എന്ന കഥാപാത്രത്തെ സണ്ണി മനോഹരമാക്കി. ശരീരത്തിലും പെരുമാറ്റത്തിലും നോട്ടത്തിലുമെല്ലാം സണ്ണി ഇല്ല, മല്ലികാർജുനനേ ഉള്ളൂ. മല്ലികയുടെ ശരികൾ ചിലർക്കെങ്കിലും ശരികളായി തോന്നാം എന്നതും കഥ പറച്ചിലിന്റെ ഭംഗിയാണ്.
സിദ്ധാർഥ് ഭരതൻ തന്റെ പൊലീസ് വേഷം വൃത്തിയായി ചെയ്തു എന്നു തന്നെ പറയണം. കൺട്രോൾ റൂമിലെ ചൊറിയനായ പപ്പൻ എന്ന പൊലീസുകാരന്റെ കഥാപാത്രവും എടുത്തു പറയേണ്ട പെർഫോമൻസ് ആണ്. ഷെയ്നിന്റെ പ്രണയകഥയുടെ ആഴങ്ങളിലേക്ക് കഥ പോകുന്നില്ലെങ്കിലും മൈന്യൂട്ട് ആയ എക്സ്പ്രഷനുകളിലൂടെയും ഷോട്ടുകളിലൂടെയും അവരുടെ ബന്ധത്തിന്റെ ആഴം വ്യക്തമായി പറഞ്ഞുവച്ചിട്ടുണ്ട്. അതിഥി ബാലന്റെ കാമിയോ കഥാപാത്രവും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് വികസിപ്പിച്ചിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, ലിച്ചി എന്നിവരുടെ ശബ്ദ സാന്നിധ്യവും സിനിമയിൽ കൃത്യമായി ഉപയോഗിക്കാനായി.
പാലക്കാടിന്റെ ഭംഗിയും സിനിമയിൽ കാണാം. പാലക്കാടൻ വേല സിനിമയുമായി അത്രയധികം ഇടകലർന്നു പോകുന്ന രീതിയില്‍ ആവിഷ്കരിച്ചിട്ടുണ്ട്. തീർച്ചയായും തിയറ്ററുകളിൽ തന്നെ കാണേണ്ട ഒരു ദൃശ്യാനുഭവമാണ്. അത്രയധികം സിനിമാറ്റിക്ക് ആണ് ഈ വേല. സിൻ സിൽ സെല്ലുലോയിഡിന്റെ ബാനറിൽ എസ്. ജോർജാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് കേരളത്തിലും ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ഓവർസീസിലും വിതരണവും നിർവഹിക്കുന്നു.