പ്രണയത്തിന് പ്രായമുണ്ടോ ? അൻപത‌ു കഴിഞ്ഞ ഒരാൾക്ക് പ്രണയിക്കാൻ കഴിയുമോ? മറ്റാരോടും പറയാനാകാതെ ഉള്ളിൽ അടക്കിപ്പിടിച്ചു നീറിപ്പുകയുന്ന പ്രണയത്തിന് എന്താണ് പേരിടുക? കട്ടപ്പനയിലെ മഞ്ഞുപുതച്ചു കിടക്കുന്ന ഏലക്കാ തോട്ടത്തിൽ പുഷ്പിച്ച മൂന്നു പ്രണയത്തിന്റെയും അതിനു പിന്നാലെ ഉണ്ടാകുന്ന പൊല്ലാപ്പിന്റെയും

പ്രണയത്തിന് പ്രായമുണ്ടോ ? അൻപത‌ു കഴിഞ്ഞ ഒരാൾക്ക് പ്രണയിക്കാൻ കഴിയുമോ? മറ്റാരോടും പറയാനാകാതെ ഉള്ളിൽ അടക്കിപ്പിടിച്ചു നീറിപ്പുകയുന്ന പ്രണയത്തിന് എന്താണ് പേരിടുക? കട്ടപ്പനയിലെ മഞ്ഞുപുതച്ചു കിടക്കുന്ന ഏലക്കാ തോട്ടത്തിൽ പുഷ്പിച്ച മൂന്നു പ്രണയത്തിന്റെയും അതിനു പിന്നാലെ ഉണ്ടാകുന്ന പൊല്ലാപ്പിന്റെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയത്തിന് പ്രായമുണ്ടോ ? അൻപത‌ു കഴിഞ്ഞ ഒരാൾക്ക് പ്രണയിക്കാൻ കഴിയുമോ? മറ്റാരോടും പറയാനാകാതെ ഉള്ളിൽ അടക്കിപ്പിടിച്ചു നീറിപ്പുകയുന്ന പ്രണയത്തിന് എന്താണ് പേരിടുക? കട്ടപ്പനയിലെ മഞ്ഞുപുതച്ചു കിടക്കുന്ന ഏലക്കാ തോട്ടത്തിൽ പുഷ്പിച്ച മൂന്നു പ്രണയത്തിന്റെയും അതിനു പിന്നാലെ ഉണ്ടാകുന്ന പൊല്ലാപ്പിന്റെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രണയത്തിന് പ്രായമുണ്ടോ ? അൻപത‌ു കഴിഞ്ഞ ഒരാൾക്ക് പ്രണയിക്കാൻ കഴിയുമോ? മറ്റാരോടും പറയാനാകാതെ ഉള്ളിൽ അടക്കിപ്പിടിച്ചു നീറിപ്പുകയുന്ന പ്രണയത്തിന് എന്താണ് പേരിടുക? കട്ടപ്പനയിലെ മഞ്ഞുപുതച്ചു കിടക്കുന്ന ഏലക്കാ തോട്ടത്തിൽ പുഷ്പിച്ച മൂന്നു പ്രണയത്തിന്റെയും അതിനു പിന്നാലെ ഉണ്ടാകുന്ന പൊല്ലാപ്പിന്റെയും കഥപറയുകയാണ് ലിറ്റിൽ ഹാർട്സ് എന്ന ചിത്രത്തിലൂടെ എബി ട്രീസ പോളും ആന്റോ ജോസ് പെരേരയും. പ്രണയത്തിന്റെ വിഹ്വലതയും കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും കെട്ടുപിണഞ്ഞു കിടക്കുന്ന മനോഹരമായ ഒരു ഫീൽ ഗുഡ് സിനിമയുമാണ് സാന്ദ്ര തോമസ് പ്രൊഡക്‌ഷൻസ് ഇക്കുറി എത്തിയിരിക്കുന്നത്. 

പുഷ്പകണ്ടം എന്ന ഗ്രാമത്തിലെ ജോൺസൺ എന്ന ഏലം എസ്റ്റേറ്റ് ഉടമയുടെ ഉറ്റസുഹൃത്തും കാര്യക്കാരനുമാണ് അമ്പത്തഞ്ചുകാരനായ തോട്ടത്തിൽ ബേബി.  ഒരല്പം പുരോഗമന ചിന്താഗതിയുള്ള ബേബി മുഴുവൻ സമയവും ഇൻസ്റ്റാഗ്രാം റീലിലാണ്. ബേബിയുടെ മകൻ സിബിച്ചനാണ് ഏലത്തോട്ടത്തിലെ കാര്യങ്ങളൊക്കെ നോക്കി നടത്തുന്നത്. ഭാര്യ മരിച്ച ബേബിച്ചന് കുട്ടിക്കാലം മുതൽ ഒരു പ്രണയമുണ്ട്. ഗ്രാമത്തിലെ പ്രമാണിയായ പാപ്പന്റെ സഹോദരി സിസിലി.  സിസിലിയുടെ ഭർത്താവ് പുറപ്പെട്ടുപോയിട്ട് വർഷം ഏഴായി.  ഒരു മകളുള്ള സിസിലിക്കും ബേബിച്ചനെന്നാൽ ജീവനാണ്. 

ADVERTISEMENT

പക്ഷേ പാപ്പനാണ് തടസം. അപ്പന്റെ പ്രണയത്തിന് മകൻ സിബിച്ചൻ കാവലുണ്ടെങ്കിലും ജോൺസന്റെ മകൾ ശോശ സിബിയോട് തന്റെ പ്രണയം തുറന്നു പറഞ്ഞതോടെ അവനാകെ ആശയക്കുഴപ്പത്തിലായി. ഇങ്ങനെ രണ്ടു പ്രശ്നങ്ങൾക്കിടയിൽ കിടന്നു നട്ടം തിരിയുന്ന സിബിയുടെ മുന്നിലേക്ക് എത്തിയ മൂന്നാമത്തെ പ്രശ്നമാണ് ലണ്ടനിൽ നിന്ന് നാട്ടിലെത്തിയ ശോശയുടെ സഹോദരൻ ഷാരോണിന്റെ പ്രണയം. ഷാരോണിന്റെ പ്രണയം സിബിക്കും ബേബിക്കും ജോൺസന്റെ കുടുംബത്തിനും ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തതായിരുന്നു.  ഇതോടെ പ്രണയത്തിനും അതിനിടയിലെ ഊരാക്കുടുക്കുകൾക്കും ഇടയിൽ കിടന്ന് വട്ടം തിരിയുകയാണ് ഈ അപ്പനും മകനും.

ഏറെ പുതുമയുള്ള ഒരു അപ്പൻ മകൻ കോംബോയാണ് എബി ട്രീസ പോളും ആന്റോ ജോസ് പെരേരയും പ്രേക്ഷകർക്ക്  സമ്മാനിച്ചത്. അപ്പൻ മിസ്റ്റർ പുഷ്പകണ്ടം ബേബിയായി ബാബുരാജ്  മികച്ച പ്രകടനം കാഴ്ചവച്ചു.  മലയാളത്തിലെ ആസ്ഥാന ഗുണ്ടയിൽ നിന്ന് പ്രണയാതുരനായ കാമുകന്റെയും നാട്ടിൻപുറംകാരനായ കർഷകന്റെയും സ്നേഹസമ്പന്നനനായ അപ്പന്റെയും വേഷത്തിലേക്കുള്ള ബാബുരാജിന്റെ പകർന്നാട്ടം എടുത്തു പറയേണ്ടതാണ്.  തനി നാട്ടിൻപുറം കർഷകനായ സിബിച്ചന്റെ വേഷം ഷെയ്ൻ നിഗം മികവുറ്റതാക്കി. അപ്പനും മകനും തമ്മിലുള്ള കോംബോയാണ് ചിത്രത്തിലെ ഹൈലൈറ്റ്. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കൗണ്ടറടിക്കുന്ന അപ്പനും മകനും തീയറ്ററിൽ  ചിരിപടർത്തി.  ശോശയുടെ വേഷത്തിൽ മഹിമ നമ്പ്യാരും മികച്ചുനിന്നു. ഏറെ വ്യത്യസ്തമായ വേഷമാണ് ഇക്കുറി ഷാരോൺ എന്ന കഥാപാത്രമായി ഷൈൻ ടോം ചാക്കോ ചെയ്തത്. നെഞ്ചിൽ കനലുകൾ പേറുന്ന വളരെ ശാന്തനായ ഒരു കഥാപാത്രമായി ഷൈൻ ജീവിക്കുകയായിരുന്നു. രമ്യ സുവി, മാലാ പാർവതി, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, ഷമ്മി തിലകൻ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ ഗംഭീരമാക്കിയ താരങ്ങൾ.

ADVERTISEMENT

പതിവ് പ്രണയ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി സരളമെങ്കിലും ഏറെ കാലിക പ്രാധാന്യമുള്ള ഗൗരവമേറിയ ഒരു വിഷയമാണ് എബി ട്രീസ പോളും ആന്റോ ജോസ് പെരേരയും ലിറ്റിൽ ഹാർട്ട്സിലൂടെ ചർച്ച ചെയ്യുന്നത്. ചിരിപൊട്ടിക്കുന്ന തമാശകളും ഹൃദ്യമായ കുടുംബരംഗങ്ങളും സൗഹൃദങ്ങളും കൊണ്ട് ഹൃദയം നിറയ്ക്കുന്ന കെട്ടുറപ്പുള്ള തിരക്കഥയാണ് ചിത്രത്തിന്റെ കരുത്ത്. ബാബുരാജും രമ്യസുവിയുമുള്ള പ്രണയഗാനം ഏറെ ഹൃദ്യമാണ്.  നാം ചേർന്ന വഴികളിൽ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് കൈലാസ് മേനോനാണ്. വിജയ് യേശുദാസ്, ജൂഡിത്ത് ആൻ എന്നിവരാണ് ഗാനം ആലപിച്ചത്.  ചിത്രത്തിലെ മറ്റു ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മനോഹാരിത കൂട്ടുന്നു.

പ്രണയം ഏത് പ്രായത്തിലും സംഭവിക്കാം അതിന് ജാതിയും മതവും നിറവും ലിംഗങ്ങളും കുടുംബബന്ധങ്ങളും ഒന്നും തടസമല്ല.  മനസില്‍ അടക്കിപിടിച്ചു നടന്ന പ്രണയം പ്രകടിപ്പിക്കാന്‍ കഴിയാതെ മാനസികമായി തകര്‍ന്നു പോവുന്ന പലരും ഉണ്ട്. പ്രണയം പുറത്തറിയുമ്പോൾ കെട്ടിപ്പെടുത്ത ഇമേജ് തകരുമൊ എന്ന ആശങ്ക. അത്തരത്തിൽ നിരവധി സമ്മിശ്രവികാരങ്ങളുടെ കുത്തൊഴുക്കാണ് ഈ ചെറു ഹൃദയത്തിൽ.  ഇഴയടുപ്പമുള്ള കുടുംബ ബന്ധങ്ങളും ഹൃദയഹാരിയായ പ്രണയങ്ങളും സൗഹൃദവും എല്ലാം നിറച്ച ഏലക്കാ മണമുള്ള ചായയുടെ സുഖമുള്ള ഒരു കുഞ്ഞു ചിത്രമാണ് ഈ ലിറ്റിൽ ഹാർട്ട്സ്.

English Summary:

Little Hearts Malayalam Movie Review

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT