മലയാളസിനിമയുടെ ‘ടെക്നിക്കൽ ഐഡന്റിറ്റി’: റിവ്യൂ
2025–ലെ ആദ്യ മലയാള സിനിമ. സൂപ്പർഹിറ്റായ എആർഎമ്മിനു ശേഷം ടൊവീനോ തോമസ് നായകനാകുന്ന ചിത്രം. തെന്നിന്ത്യൻ സൂപ്പർതാരം തൃഷ നായിക. കോടികളുടെ നിർമാണച്ചിലവ്. മലയാളത്തിൽ ഇതുവരെ കാണാത്ത ഫ്ലൈറ്റ് ഫൈറ്റ് രംഗം. ഐഡന്റിറ്റി എന്ന സിനിമയ്ക്കു വേണ്ടി കാത്തിരിക്കാൻ പ്രേരിപ്പിച്ച ഘടകങ്ങൾ ഇങ്ങനെ പലതാണ്. ആ കാത്തിരിപ്പ് വിഫലമല്ലെന്ന തോന്നലുണർത്തുന്നതാണ് സിനിമയുടെ തിയറ്ററിലെ പ്രകടനം. പെൺകുട്ടികളെ പല രീതിയിൽ ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് അവരുടെ കയ്യിൽ നിന്നും മാതാപിതാക്കളിൽ നിന്നും പണം തട്ടുന്ന ഒരു സംഘം. അവരുടെ പിന്നാലെ സാഹചര്യവശാൽ പോകേണ്ടി വന്ന നായകൻ. അവിടെ അയാൾ കാണുന്നത് അതിലും വലിയ രീതിയിലുള്ള അഴിമതിയും തട്ടിപ്പുമാണ്. തുടർന്ന് അയാൾ നേരിടുന്ന പ്രതിസന്ധികളും അത് തരണം ചെയ്യുന്ന രീതിയുമാണ് സിനിമ പറയുന്നത്.

2025–ലെ ആദ്യ മലയാള സിനിമ. സൂപ്പർഹിറ്റായ എആർഎമ്മിനു ശേഷം ടൊവീനോ തോമസ് നായകനാകുന്ന ചിത്രം. തെന്നിന്ത്യൻ സൂപ്പർതാരം തൃഷ നായിക. കോടികളുടെ നിർമാണച്ചിലവ്. മലയാളത്തിൽ ഇതുവരെ കാണാത്ത ഫ്ലൈറ്റ് ഫൈറ്റ് രംഗം. ഐഡന്റിറ്റി എന്ന സിനിമയ്ക്കു വേണ്ടി കാത്തിരിക്കാൻ പ്രേരിപ്പിച്ച ഘടകങ്ങൾ ഇങ്ങനെ പലതാണ്. ആ കാത്തിരിപ്പ് വിഫലമല്ലെന്ന തോന്നലുണർത്തുന്നതാണ് സിനിമയുടെ തിയറ്ററിലെ പ്രകടനം.
പെൺകുട്ടികളെ പല രീതിയിൽ ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് അവരുടെ കയ്യിൽ നിന്നും മാതാപിതാക്കളിൽ നിന്നും പണം തട്ടുന്ന ഒരു സംഘം. അവരുടെ പിന്നാലെ സാഹചര്യവശാൽ പോകേണ്ടി വന്ന നായകൻ. അവിടെ അയാൾ കാണുന്നത് അതിലും വലിയ രീതിയിലുള്ള അഴിമതിയും തട്ടിപ്പുമാണ്. തുടർന്ന് അയാൾ നേരിടുന്ന പ്രതിസന്ധികളും അത് തരണം ചെയ്യുന്ന രീതിയുമാണ് സിനിമ പറയുന്നത്.
കഥാപരിസരം ഇതിനു മുമ്പും കണ്ടിട്ടുള്ളതാണെങ്കിലും അതിനെ പുതുമയോടെ അവതരിപ്പിക്കാനായി എന്നതാണ് ഐഡന്റിറ്റിയുടെ പ്രത്യേകത. കഥയെയും കഥാപരിസരത്തെയും എസ്റ്റാബ്ലിഷ് ചെയ്യുന്നതാണ് ആദ്യ പകുതി. ഒട്ടും ലാഗ് ഇല്ലാതെയാണ് സിനിമയുടെ സഞ്ചാരം. മിക്ക സീനുകളിലും ആളുകളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ അണിയറക്കാർക്കായിട്ടുണ്ട്.
കുറച്ചു കൂടി വേഗത്തിലാണ് രണ്ടാം പകുതി കടന്നു പോകുന്നത്. സങ്കീർണമാണ് തിരക്കഥ. ആ സങ്കീർണതകൾ പ്രേക്ഷകരുടെ ആസ്വാദനത്തെ അധികം ബാധിക്കാത്ത വിധമാണ് അവതരണം. ടെക്നിക്കലി ബ്രില്യന്റാണ് പല സീനുകളിലും സിനിമ. പ്രത്യേകിച്ച് ക്ലൈമാക്സിലെ ഫൈറ്റ് രംഗം ഒരു മലയാള സിനിമയാണോ ഇതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു.
നായകനായ ഹരൺ ശങ്കർ ആയി ടൊവീനോ തോമസ് മിന്നും പ്രകനമാണ് നടത്തുന്നത്. തൃഷയും തന്റെ ഭാഗം മികച്ചതാക്കി. വിനയ് റായ്, മന്ദിരാ ബേദി, ഷമ്മി തിലകൻ, അർച്ചനാ കവി, ഗോപിക രമേശ്, അജു വർഗീസ് തുടങ്ങിയ നീണ്ട താരനിരയും തങ്ങളുടെ വേഷങ്ങൾ നന്നായി അവതരിപ്പിച്ചു.
രചനയും സംവിധാനവും നിർവഹിച്ച അഖിൽ പോൾ–അനസ് ഖാൻ കൂട്ടുകെട്ട് മികവോടെയാണ് സിനിമയ്ക്ക് ജീവൻ നൽകിയിരിക്കുന്നത്. അഖിൽ ജോർജിന്റെ ഛായാഗ്രഹണം സിനിമയുടെ ടെക്നിക്കൽ ബ്രില്ല്യൻസിനെ ഉയർത്തി. ചമൻ ചാക്കോയുടെ എഡിറ്റിങ്ങും ജേക്സ് ബിജോയുടെ സംഗീതവും സിനിമയുടെ മാറ്റ് കൂട്ടി.
ഐഡന്റിറ്റി ഒരു മാസ് ത്രില്ലർ ചിത്രമാണ്. മലയാളസിനിമയിൽ അധികം കണ്ടിട്ടില്ലാത്ത പല സംഗതികളും ഇൗ സിനിമയിലുണ്ട്. ടെക്നിക്കലി ബ്രില്ല്യന്റാണ് അതേ സമയം ആസ്വാദനത്തിലും ഒട്ടും പിന്നിലല്ല ചിത്രം. തിയറ്ററിൽ പോയി ഒന്നു കണ്ടിരിക്കാവുന്ന സിനിമ തന്നെയാണ് ഐഡന്റിറ്റി.