Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാസ് ഡയലോഗും ലുക്കും: രാജമൗലിയെ ഞെട്ടിച്ച് ജൂനിയർ എൻടിആർ

junior-ntr-s-s-rajamouli

ജൂനിയര്‍ എൻടിആർ നായകനാകുന്ന ജയ് ലവ കുശ ടീസര്‍ പുറത്തിറങ്ങി. അതിഗംഭീര ലുക്കിലാണ് ജൂനിയർ എൻടിആർ. കയ്യിലൊരു ആയുധവും പിടിച്ചിരുന്നു പറയുന്ന ഡയലോഗ് മാത്രം മതി ജൂനിയർ എൻടിആറിന്റെ ഈ ചിത്രം ഇഷ്ടപ്പെടാൻ. യുവത്വത്തെ ഹരംപിടിപ്പിക്കുന്ന ലുക്ക്. ത്രസിപ്പിക്കുന്ന സംഗീതവും ഒപ്പമുണ്ട്. ടീസറും ഇതിലെ ജൂനിയർ എൻടിആറിന്റെ ലുക്കും ഇന്ത്യൻ സിനിമയിൽ ചരിത്രം കുറിച്ച ചിത്രം ബാഹുബലിയുടെ സംവിധായകൻ എസ്.എസ്.രാജമൗലിയെ പോലും അതിശയിപ്പിച്ചു. ഇതേക്കുറിച്ച് അദ്ദേഹം ചെയ്ത ട്വീറ്റും വൈറലായി.

ചിത്രത്തിൽ മൂന്നു കഥാപാത്രങ്ങളെയാണ് ഇദ്ദേഹം അവതരിപ്പിക്കുന്നത്. ഇതിലെ ജയ് എന്ന കഥാപാത്രമാണു ടീസറിലുള്ളത്. ഇത് വില്ലൻ വേഷമാണ്. കെ.എസ്.രവീന്ദ്രയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രാശി ഖന്ന, നിവേദ തോമസ്,റോണിത് റോയ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.