കേരളത്തിൽ മികച്ച വിജയം നേടിയ വിനയൻ ചിത്രം ചാലക്കുടിക്കാരൻ ചങ്ങാതി ഗൾഫിൽ റിലീസിനൊരുങ്ങുന്നു. ഒക്ടോബർ 26 മുതൽ ഗൾഫ് രാജ്യങ്ങളിലും ജിസിസിയിലെ 41 തിയറ്ററുകളിലും ചിത്രം റിലീസ് ചെയ്യും. റിലീസിന്റെ ഭാഗമായി സിനിമയുടെ മുഴുവൻ അണിയറപ്രവർത്തകരും ഗൾഫിൽ എത്തിയിട്ടുണ്ട്.
കേരളത്തിൽ ചിത്രത്തിന് ലഭിച്ച സ്വീകാര്യത വിദേശരാജ്യങ്ങളിലും ലഭിക്കുമെന്ന് തന്നെയാണ് അണിയറപ്രവർത്തരുടെ പ്രതീക്ഷ. കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കി വിനയൻ ഒരുക്കിയ ചാലക്കുടിക്കാരൻ ചങ്ങാതി മലയാളി പ്രേക്ഷകർ ഏറെ ആവേശത്തോടെയാണ് വരവേറ്റത്.
ആദ്യ ഏഴ് ദിവസം കൊണ്ട് 4.55 കോടിയാണ് ചിത്രം വാരിയത്. സൂപ്പർതാരങ്ങളോ യുവതാരനിരയോ ഇല്ലായിരുന്നിട്ടും ചിത്രത്തിന് വമ്പൻ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ലഭിച്ചത്. മണിയോടുള്ള മലയാളികളുടെ സ്നേഹം കൂടിയാണ് വിജയത്തിന്റെ കാരണം.
മണിയെ അവതരിപ്പിച്ച രാജാമണി, ഹണി റോസ്, വിഷ്ണു ഗോവിന്ദ്, റേണു തുടങ്ങിയവർ ഗൾഫിൽ എത്തിയിട്ടുണ്ട്.