മാസ്റ്റർ ചേതനെ പ്രധാനകഥാപാത്രമാക്കി നവാഗതനായ ജോൺ പോൾ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗപ്പി. രോഗാതുരയായ അമ്മയെ സംരക്ഷിക്കുന്ന പയ്യന്റെ കഥയാണ് ചിത്രം പറയുന്നത്. അമ്മയ്ക്കൊപ്പം സന്തോഷജീവിതം നയിക്കാൻ അവൻ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടികളിലൂടെ ചിത്രം മുന്നോട്ട് പോകുന്നു.
ഗപ്പി മീൻ വിറ്റാണ് അവൻ ഉപജീവനം നടത്തുന്നത്. അതുകൊണ്ട് അവനെ ഗപ്പിയെന്നാണ് എല്ലാവരും വിളിക്കുന്നത്. രോഹിണിയാണ് അമ്മ വേഷത്തിൽ. ശ്രീനിവാസനും ടൊവീനോയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.
ദിലീഷ് പോത്തൻ, അലൻസിയർ, സുധീർ കരമന എന്നിവരാണ് മറ്റുതാരങ്ങൾ. ഗിരീഷ് ഗംഗാദരൻ ഛായാഗ്രഹണം. വിഷ്ണു വിജയ്സംഗീതം. ദിപീല് ഡെന്നീസ് ചിത്രസംയോജനം.
ഇ ഫോർ എന്റർടെയൻമെന്റിന്റെ ബാനറിൽ യോപ പ്രൊഡക്ഷൻസും ചേർന്നാണ് നിർമാണം. ചിത്രം ജൂലൈ 29ന് തിയറ്ററുകളിൽ എത്തും.