സ്വർഗത്തിൽ നിന്നും പടിയിറക്കപ്പെട്ട വാലക്ക്; പ്രതികാരദാഹിയായ നൺ
2018ൽ പുറത്തിറങ്ങിയ ‘ദ് നൺ’ എന്ന ഹൊറർ ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ‘ദ് നൺ 2’ പുറത്തിറങ്ങിയത്. ആദ്യത്തേതിൽ മുഖ്യ കഥാപാത്രമായ സിസ്റ്റർ ഐറീൻ , മൗറിസ് എന്നിവർ രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്, അതോടൊപ്പം കഥയിലെ പ്രധാന ‘നായിക’ ആയ ഡെവിൾ കന്യാസ്ത്രീയും ഉണ്ട്. ആദ്യത്തെ കഥയ്ക്കു ശേഷം
2018ൽ പുറത്തിറങ്ങിയ ‘ദ് നൺ’ എന്ന ഹൊറർ ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ‘ദ് നൺ 2’ പുറത്തിറങ്ങിയത്. ആദ്യത്തേതിൽ മുഖ്യ കഥാപാത്രമായ സിസ്റ്റർ ഐറീൻ , മൗറിസ് എന്നിവർ രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്, അതോടൊപ്പം കഥയിലെ പ്രധാന ‘നായിക’ ആയ ഡെവിൾ കന്യാസ്ത്രീയും ഉണ്ട്. ആദ്യത്തെ കഥയ്ക്കു ശേഷം
2018ൽ പുറത്തിറങ്ങിയ ‘ദ് നൺ’ എന്ന ഹൊറർ ചിത്രത്തിന്റെ രണ്ടാം ഭാഗമായാണ് ‘ദ് നൺ 2’ പുറത്തിറങ്ങിയത്. ആദ്യത്തേതിൽ മുഖ്യ കഥാപാത്രമായ സിസ്റ്റർ ഐറീൻ , മൗറിസ് എന്നിവർ രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്, അതോടൊപ്പം കഥയിലെ പ്രധാന ‘നായിക’ ആയ ഡെവിൾ കന്യാസ്ത്രീയും ഉണ്ട്. ആദ്യത്തെ കഥയ്ക്കു ശേഷം
2018 ൽ പുറത്തിറങ്ങിയ ‘ദ് നൺ’ എന്ന ഹൊറർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ദ് നൺ 2’. ആദ്യത്തേതിൽ മുഖ്യ കഥാപാത്രമായ സിസ്റ്റർ ഐറീൻ, മൗറിസ് എന്നിവർ രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതോടൊപ്പം കഥയിലെ പ്രധാന ‘നായിക’ ആയ ഡെവിൾ കന്യാസ്ത്രീയും ഉണ്ട്. ആദ്യത്തെ കഥയ്ക്കു ശേഷം വർഷങ്ങൾ കഴിഞ്ഞു, സിസ്റ്റർ ഐറീനും മൗറീസും ഒക്കെ പലയിടങ്ങളിലാണ്. അപ്പോഴാണ് ആകസ്മികമായി കുറെയധികം മരണങ്ങൾ ലോകത്തിന്റെ പല ഭാഗത്തുള്ള പള്ളികളെ കേന്ദ്രീകരിച്ച് നടക്കുന്നത്.
ഫ്രാൻസിലെ ഒരു പുരോഹിതന്റെ മരണത്തെ തുടർന്ന് സിസ്റ്റർ ഐറീൻ വീണ്ടും സമര മുഖത്തേക്ക് ഇറങ്ങാൻ നിർബന്ധിക്കപ്പെടുന്നു. ഏതോ വലിയ ഇരുണ്ട ശക്തി വീണ്ടും ലോകത്തിനു നേരെ പാഞ്ഞടുക്കുന്നതായി അവള്‍ക്കു തോന്നുന്നു. പൗരോഹിത്യത്തെ ഒന്നാകെ മൂടിയ ആ ശക്തി ക്രിസ്ത്യാനിറ്റിയെ ഒന്നാകെ ഇല്ലാതാക്കുമെന്ന് ഭയന്ന് പ്രധാന കർദിനാൾ ഐറീനെ ഫ്രാൻസിലേക്ക് അന്വേഷണത്തിനായി അയയ്ക്കാൻ താൽപര്യപ്പെടുന്നു. പക്ഷേ പഴയ ഓർമകൾ അവളെ അതിൽനിന്നു തടയുന്നുണ്ടെങ്കിലും ഇത് തന്റെ ദൗത്യമാണെന്ന തിരിച്ചറിവിൽ സിസ്റ്റർ ഐറീൻ തന്റെ സുഹൃത്തായ സിസ്റ്റർ ദെബ്രോയ്ക്കൊപ്പം ഫ്രാൻസിലേക്കു പുറപ്പെടുന്നു. അന്വേഷണങ്ങൾക്കൊടുവിൽ ഐറീൻ മൗറിസിന്റെ അരികിലാണ് എത്തിപ്പെടുന്നത്.
എന്താണ് ഇത്തവണ വാലക്കിന്റെ ലക്ഷ്യം? അത് മൗറിസ് താമസിക്കുന്ന ബോർഡിങ് സ്‌കൂളിൽ ഒളിച്ചു വയ്ക്കപ്പെട്ട വിശുദ്ധ ലൂസിയുടെ കണ്ണുകളാണ് എന്ന് അവൾ കണ്ടെത്തുന്നു. പക്ഷേ അത് സ്‌കൂളിൽ എവിടെയാണ്, എങ്ങനെ കണ്ടെത്തും എന്നതിനൊന്നും അവളുടെ കയ്യിൽ ഉത്തരമില്ല. ആ കണ്ണുകൾ വാലക്കിന്റെ കൈകളിൽ എത്തിപ്പെട്ടാൽ അത് ലോകത്തെയും ജയിച്ച് ആധിപത്യം നേടും എന്നതാണ് ഐറീന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. പുരാതന കാലത്ത് പേഗൻസിന്റെ കൈകളാൽ കൊല്ലപ്പെട്ട കന്യാസ്ത്രീയാണ് ലൂസി. അവരുടെ കണ്ണുകളുടെ ദിവ്യതയാണ് ലോകത്തെ സ്വന്തമാക്കാൻ വാലക്ക് തിരയുന്നത്.
ഐറീന് സ്വന്തം രക്ഷ മാത്രമായിരുന്നില്ല നോക്കേണ്ടത്, മൗറിസിന്റെയും ബോർഡിങ് സ്‌കൂളിലെ കുട്ടികളുടേയുമൊക്കെ ജീവനും അവളുടെ മാത്രം കൈകളിലാണ്. ഐറീനൊപ്പം ദെബ്രോയും സ്‌കൂളിലെ മിടുക്കിയായ വിദ്യാർഥി സോഫിയും സഹായത്തിനുണ്ട്. അവർക്ക് ലോകത്തെ രക്ഷിക്കാൻ ആകുമോ എന്നതാണ് സിനിമ. ഇത്തവണ വാലക്ക് അവർക്ക് പ്രിയപ്പെട്ട ഒരാളുടെ ശരീരത്തിൽ ആധിപത്യം ആദ്യമേ ഉറപ്പിച്ചിരുന്നു എന്നത് ഐറീനെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുഷ്കരമായ ഒരു കാര്യവുമായിരുന്നു.
‘നൺ’ ഒന്നിനെ സംബന്ധിച്ച് നോക്കിയാൽ കുറച്ചു കൂടി പഴ്സനൽ ഫേവറിറ്റ് ലിസ്റ്റിൽ നൺ രണ്ട് ഇടം പിടിച്ചിട്ടുണ്ട്. വാലക്ക് ആയി അഭിനയിച്ച ബോണി ആരൺസിന്റെ രൂപത്തിൽ വലിയ മാറ്റങ്ങളൊന്നുമില്ല. ചെകുത്താൻ കുടിയേറിയ കന്യാസ്ത്രീയുടെ യഥാർഥ കഥയും ഇതിൽ പറഞ്ഞു പോകുന്നുണ്ട്. ഒരിക്കൽ ദൈവത്തിന്റെ സന്നിധിയിൽ മാലാഖയായിരുന്നവർ അവിടെനിന്നു പടിയിറക്കപ്പെട്ട കഥയും എല്ലാത്തിനോടും പകയോടെ ചെകുത്താനായി മാറിയ കഥയും കേട്ട് പരിചിതവുമാണല്ലോ. ദൈവത്തിനെതിരെ ഒരു സിംഹാസനമിട്ടു ലോകം അടക്കി ഭരിക്കുന്ന ചെകുത്താനായി മാറാൻ വാലക്ക് തീരുമാനിച്ചതിന്റെ പിന്നിലും ഈ കുടിയിറക്കത്തിന്റെ പകയുണ്ട്. അതുകൊണ്ടു തന്നെ ഇത്തവണ വാലക്കിന്റെ പ്രവൃത്തിയിൽ തെല്ലു സഹതാപം തോന്നി എന്നു തന്നെ പറയണം. നിരസിക്കപ്പെടുമ്പോഴും ഉപേക്ഷിക്കപ്പെടുമ്പോഴും പ്രതികാര ദാഹികളായി മാറുന്ന മനുഷ്യരെ ആ കന്യാസ്ത്രീയുടെ വികൃത രൂപം ഓർമിപ്പിച്ചു.
നൺ പടം പൂർത്തിയാക്കണമെങ്കിൽ കോൺജറിങ് കൂടി പറയേണ്ടതുണ്ട്. എല്ലാം വാലക്കിനെ പിൻപറ്റി മുന്നോട്ടു പോയിട്ടുള്ള കഥകളുമാണ്. അതുകൊണ്ടു തന്നെ ലോക സിനിമകളിൽ ഭീതിപ്പെടുത്തുന്ന സിനിമകളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന കോൺജറിങ് പടങ്ങളുടെ നട്ടെല്ല് ആയ വാലക്ക് ‘നായിക’ ആയി ഒരു സിനിമ വരുമ്പോൾ അതിനു കുറച്ചു കൂടി ആഴമുണ്ടാവും. മൈക്കിൾ ഷാവേസ് എന്ന, കോൺജറിങ് യൂണിവേഴ്‌സ് വിഭാവനം ചെയ്ത സംവിധായകൻ തന്നെയാണ് നൺ രണ്ടാം ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്.