ഒടുവിൽ ‘ഉടൽ’ ഒടിടിയിൽ; ജനുവരി 5 മുതൽ സ്ട്രീമിങ്
ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ 'ഉടൽ' ഒടിടി റിലീസിനൊരുങ്ങുന്നു. ജനുവരി അഞ്ചിന് സൈന പ്ലാറ്റ്ഫോമിലൂടെ ചിത്രം റിലീസ് ചെയ്യും. ആകാംക്ഷയും ഭീതിയും നിറഞ്ഞ കഥ പറഞ്ഞ 'ഉടൽ' രതീഷ് രഘുനന്ദനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. 2022 മെയ് 20നാണ് സിനിമ തിയറ്ററുകളിൽ

ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ 'ഉടൽ' ഒടിടി റിലീസിനൊരുങ്ങുന്നു. ജനുവരി അഞ്ചിന് സൈന പ്ലാറ്റ്ഫോമിലൂടെ ചിത്രം റിലീസ് ചെയ്യും. ആകാംക്ഷയും ഭീതിയും നിറഞ്ഞ കഥ പറഞ്ഞ 'ഉടൽ' രതീഷ് രഘുനന്ദനാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്.
2022 മെയ് 20നാണ് സിനിമ തിയറ്ററുകളിൽ എത്തിയത്.ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ ആണ് ഉടൽ നിർമിച്ചത്. ചിത്രത്തിന്റെ ഹിന്ദി റീമേക്കിന്റെ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് ഒടിടി റിലീസ് വൈകിയതെന്ന് നിർമാതാക്കൾ പറഞ്ഞു. പ്രവീണും ബൈജു ഗോപാലനുമാണ് സഹനിർമാതാക്കൾ.
കുട്ടിച്ചായൻ എന്നായിരുന്നു ഇന്ദ്രൻസ് കഥാപാത്രത്തിന്റെ പേര്. കിരൺ എന്ന കഥാപാത്രമായി ധ്യാൻ ശ്രീനിവാസനും ഷൈനി ചാക്കോയായി ദുർഗ കൃഷ്ണയും വേഷമിട്ടു.
മനോജ് പിള്ള ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം നിഷാദ് യൂസഫ് ആണ് കൈകാര്യം ചെയ്തത്. വില്യം ഫ്രാൻസിസിന്റെതാണ് സംഗീതം.