2023ലെ മികച്ച ഇന്ത്യന്‍ ഒടിടി പരമ്പരകള്‍
പോയ വര്‍ഷം അവതരണത്തിലും പ്രമേയത്തിലും മികവാർന്ന ഇന്ത്യന്‍ സീരിസുകളാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ആയത്. മുന്‍ വര്‍ഷങ്ങളില്‍ കണ്ട പാതാൾ ലോകും സേക്രഡ് ഗെയിംസും പോലെ ശകതമായി രാഷ്ട്രീയം പറഞ്ഞ സീരീസുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നതും എടുത്ത് പറയേണ്ടതാണ്. ചിത്രീകരണ മികവുകൊണ്ടും ജനപ്രീതി കൊണ്ടും ശ്രദ്ധ നേടിയ 2023ലെ ഇന്ത്യന്‍ സീരിസുകളെ പരിചയപ്പെടാം...
പോയ വര്‍ഷം അവതരണത്തിലും പ്രമേയത്തിലും മികവാർന്ന ഇന്ത്യന്‍ സീരിസുകളാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ആയത്. മുന്‍ വര്‍ഷങ്ങളില്‍ കണ്ട പാതാൾ ലോകും സേക്രഡ് ഗെയിംസും പോലെ ശകതമായി രാഷ്ട്രീയം പറഞ്ഞ സീരീസുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നതും എടുത്ത് പറയേണ്ടതാണ്. ചിത്രീകരണ മികവുകൊണ്ടും ജനപ്രീതി കൊണ്ടും ശ്രദ്ധ നേടിയ 2023ലെ ഇന്ത്യന്‍ സീരിസുകളെ പരിചയപ്പെടാം...
പോയ വര്‍ഷം അവതരണത്തിലും പ്രമേയത്തിലും മികവാർന്ന ഇന്ത്യന്‍ സീരിസുകളാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ആയത്. മുന്‍ വര്‍ഷങ്ങളില്‍ കണ്ട പാതാൾ ലോകും സേക്രഡ് ഗെയിംസും പോലെ ശകതമായി രാഷ്ട്രീയം പറഞ്ഞ സീരീസുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്നതും എടുത്ത് പറയേണ്ടതാണ്. ചിത്രീകരണ മികവുകൊണ്ടും ജനപ്രീതി കൊണ്ടും ശ്രദ്ധ നേടിയ 2023ലെ ഇന്ത്യന്‍ സീരിസുകളെ പരിചയപ്പെടാം...
പോയ വര്‍ഷം അവതരണത്തിലും പ്രമേയത്തിലും മികവാർന്ന ഇന്ത്യന്‍ സീരീസുകളാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ആയത്. മുന്‍ വര്‍ഷങ്ങളില്‍ കണ്ട പാതാൾ ലോകും സേക്രഡ് ഗെയിംസും പോലെ ശക്തമായി രാഷ്ട്രീയം പറഞ്ഞ പരമ്പരകളുടെ അഭാവവും എടുത്തു പറയേണ്ടതാണ്. ചിത്രീകരണ മികവു കൊണ്ടും ജനപ്രീതി കൊണ്ടും ശ്രദ്ധ നേടിയ 2023 ലെ ഇന്ത്യന്‍ സീരീസുകളെ പരിചയപ്പെടാം...
ജൂബിലി (ആമസോൺ പ്രൈം)
അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും ചിത്രീകരണ മികവു കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ സീരീസാണ് ജൂബിലി. സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു മാസം മുൻപുള്ള ഇന്ത്യൻ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. റോയി ടാക്കീസ്, എന്ന ബോംബെയിലെ പ്രസിദ്ധമായ ഫിലിം സ്റ്റുഡിയോ കേന്ദ്രീകരിച്ചാണ് സീരീസ് മുന്നോട്ടുപോകുന്നത്. സേക്രഡ് ഗെയിംസിന്റെ ക്രിയേറ്ററായ വിക്രമാദിത്യ മോദ്‌വാനെയാണ് സംവിധായകൻ.
ദ് റെയിൽവേ മെൻ (നെറ്റ്ഫ്ലിക്സ്)
ഭോപ്പാൽ ദുരന്തം പശ്ചാത്തലമായി ചിത്രീകരിച്ച സീരീസാണ് ദ് റെയിൽവേ മെൻ. ദുരന്തമുഖത്തുനിന്ന് ആരും പറയാതെ പോയ റെയിൽവേ ജീവനക്കാരുടെ ധീരമായ പോരാട്ടമാണ് സീരീസ് പറയുന്നത്. കെ.കെ. മേനോൻ, മാധവൻ എന്നിവരുടെ മികച്ച പ്രകടനവും കാണാം. വര്‍ഷാവസാനം റിലീസായ സീരീസിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
സ്കൂപ് (നെറ്റ്ഫ്ലിക്സ്)
സ്കാം 1992നു ശേഷം ഹൻസൽ മേഹ്ത സംവിധാനം ചെയ്ത സീരീസാണ് സ്‌കൂപ്. ജിഗ്ന വോറ എന്ന മാധ്യമ പ്രവർത്തകയുടെ ‘ബിഹൈൻഡ് ബാർസ് ഇൻ ബൈകുള: മൈ ഡേയ്സ് ഇൻ പ്രിസൺ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഇത്. ചോട്ടാ രാജനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ജാഗൃതി പാഠക് എന്ന മാധ്യമ പ്രവർത്തകയെ ഭരണകൂടവും മാധ്യമങ്ങളും വേട്ടയാടുന്നതാണ് പ്രമേയം. യഥാർഥ സംഭവങ്ങളെ സ്ക്രീനിലേക്ക് എത്തിക്കുമ്പോൾ ഉള്ള ഹൻസൽ മേഹ്തയുടെ കൈവഴക്കം സ്‌കാം 1992 ലെന്ന പോലെ സകൂപ്പിലും കാണാം.
കൊഹ്റ (നെറ്റ്ഫ്ലിക്സ്)
പഞ്ചാബ് കേന്ദ്രീകരിച്ചുള്ള ഒരു കുറ്റാന്വേഷണ ത്രില്ലറാണ് സുദീപ് ശർമയുടെ കൊഹ്റ. ബരുൺ ശോബ്തിയുടെ പൊലീസ് കഥാപാത്രമാണ് സീരീസിന്റെ ഹൈലൈറ്റ്. പതിഞ്ഞ താളത്തിലുള്ള കഥയുടെ ഒഴുക്കിനൊപ്പമാണ് അയാളുടെ കഥാപാത്രവും സ്ക്രീനിൽ തെളിയുന്നത്. പഞ്ചാബിന്റെ ഭൂമികയിൽ നിന്ന് കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ പ്രേക്ഷകന് പുതുമയേറിയ അനുഭവമാകുന്നുണ്ട് സീരീസ്.
ദഹാദ് (ആമസോൺ പ്രൈം)
സയനൈഡ് മോഹന്‍റെ ജീവിതത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ട് റീമ കാഗ്തി, രുചിക ഒബറോയി എന്നിവർ ചേർന്ന് സംവിധാനം ചെയ്ത സീരീസ് ആണ് ദഹാദ്. ക്രിയേറ്റേഴ്സിൽ ഒരാളായി സോയ അക്തറുമുണ്ട്. രാജസ്ഥാനിലെ മാണ്ടാവ എന്ന ചെറിയ ഗ്രാമത്തിലെ പൊലീസ് ഇൻസ്പെക്ടർ ആയ അഞ്ജലി ഭാട്ടി (സോനാക്ഷി സിൻഹ) ആണ് പ്രധാന കഥാപാത്രം. വിജയ് വർമ ആണ് ആനന്ദ് എന്ന പേരിൽ സയനൈഡ് മോഹന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
അസുർ: സീസൺ 2 (ജിയോ സിനിമ)
രണ്ട് സീസണിലും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാൻ കഴിഞ്ഞ സീരീസ് ആണ് അസുർ. സൈക്കോ ത്രില്ലർ ഗണത്തിൽ പെടുന്ന സീരീസിന്റെ തിരക്കഥയും ഛായാഗ്രഹണവും സംഗീതവും എടുത്ത് പറയേണ്ടതാണ്. കൊഹ്റയിലേത് പോലെ തന്നെ അസുറിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ബരുൺ ശോബ്‌തിക്ക് കഴിഞ്ഞു.
കാലാപാനി (നെറ്റ്ഫ്ലിക്സ്)
സർവൈവൽ ത്രില്ലർ ഗണത്തിൽ പെടുന്ന സീരീസ് ആണ് കാലാപാനി. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഒരു നിഗൂഢ രോഗം പടർന്ന് പിടിക്കുമ്പോൾ, അതിജീവനത്തിനായുള്ള തീവ്രമായ പോരാട്ടവും ചികിത്സ കണ്ടെത്താനുള്ള ശ്രമവുമാണ് സീരീസിന്റെ പ്രമേയം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സംഘർഷവും അതിജീവന ശ്രമങ്ങളും മുമ്പും സ്ക്രീനിൽ കാണാൻ കഴിഞ്ഞിട്ടുണ്ട് എങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്നതിൽ കാലാപാനി വിജയിക്കുന്നുണ്ട്.
ഫർസി (ആമസോൺ പ്രൈം)
“ഫാമിലി മാൻ” സീരീസിന്റെ സ്രഷ്ടാക്കളായ രാജ്, ഡി.കെ. എന്നിവരാണ് ഫാർസി സംവിധാനം ചെയ്തിരിക്കുന്നത്. ഷാഹിദ് കപൂർ, വിജയ് സേതുപതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കലാകാരനായ സണ്ണി കള്ളനോട്ടുകൾ വളരെ മികവോടെ നിർമിക്കുന്നതാണ് സീരീസിന്റെ പ്രമേയം. ആക്‌ഷനും ഡാർക് ഹ്യൂമറും ചേർന്നാണ് ഫാർസിയുടെ കഥ മുന്നോട്ട് പോകുന്നത്.
റോക്കറ്റ് ബോയ്സ്: സീസൺ 2 (സോണി ലിവ്)
രണ്ടാം സീസണിലും മികച്ച അഭിപ്രായം നേടിയ സീരീസ് ആണ് റോക്കറ്റ് ബോയ്സ്. വിക്രം സാരാഭായ്, ഹോമി ജെ.ഭാഭ എന്നിവരെ ഇഷ്വക് സിങ്, ജിം സർഫ് എന്നീ നടന്മാർ മികച്ച രീതിയിലാണ് അവതരിപ്പിച്ചത്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യൻ പശ്ചാത്തലം ചിത്രീകരിക്കുന്നതിലും സീരീസ് മികവ് പുലര്‍ത്തുന്നുണ്ട്.
ദ് നൈറ്റ് മാനേജർ (ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍)
സന്ദീപ് മോദിയുടെ ഹിന്ദി ക്രൈം ത്രില്ലർ സീരീസാണ് ദ് നൈറ്റ് മാനേജർ. അതേ പേരിലുള്ള, ജോൺ ലെ കാരെയുടെ നോവലിനെ അടിസ്ഥാനമാക്കി ബ്രിട്ടിഷ് ടെലിവിഷൻ പരമ്പരയായ ദ് നൈറ്റ് മാനേജർ (2016) ന്റെ റീമേക്കാണ് സീരീസ്. അനിൽ കപൂർ, ആദിത്യ റോയ് കപൂർ, ശോഭിത ധൂലിപാല എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.