ബോളിവുഡിൽ ‘അനിമലി’നു ശേഷം ഏറ്റവുധികം വയലൻസുമായി എത്തിയ ആക്‌ഷൻ ത്രില്ലർ ‘കിൽ’ ഒടിടി പ്ലാറ്റ്ഫോമിലെത്തി. എന്നാല്‍ ഇന്ത്യയില്‍ ചിത്രം ഇപ്പോൾ ലഭ്യമാകില്ല. മൂന്നാം ആഴ്‌ചയിൽ തന്നെ ഒടിടിയില്‍ എത്തിയ സിനിമ വിദേശത്തുള്ള ചലച്ചിത്ര പ്രേമികള്‍ക്ക് മാത്രമാണ് ലഭിക്കുക. ആമസോൺ പ്രൈം വിഡിയോയിൽ വാടകയ്ക്കാണ് സിനിമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോളിവുഡിൽ ‘അനിമലി’നു ശേഷം ഏറ്റവുധികം വയലൻസുമായി എത്തിയ ആക്‌ഷൻ ത്രില്ലർ ‘കിൽ’ ഒടിടി പ്ലാറ്റ്ഫോമിലെത്തി. എന്നാല്‍ ഇന്ത്യയില്‍ ചിത്രം ഇപ്പോൾ ലഭ്യമാകില്ല.  മൂന്നാം ആഴ്‌ചയിൽ തന്നെ ഒടിടിയില്‍ എത്തിയ സിനിമ വിദേശത്തുള്ള ചലച്ചിത്ര പ്രേമികള്‍ക്ക് മാത്രമാണ് ലഭിക്കുക. ആമസോൺ പ്രൈം വിഡിയോയിൽ വാടകയ്ക്കാണ് സിനിമ കാണാനാകുക. സ്ട്രീം ചെയ്യുന്നതിന് കാഴ്ചക്കാർ 24.99 ഡോളര്‍ നല്‍കണം. കൂടാതെ, ആപ്പിൾ ടിവിയിൽ വിഡിയോ ഓൺ ഡിമാൻഡ് വഴിയും കില്‍ ലഭ്യമാണ്.

ഇന്ത്യയിൽ സെപ്റ്റംബർ മാസമാകും ചിത്രം ഒടിടി റിലീസിനെത്തുക. ഹോട്ട്സ്റ്റാർ ആണ് സ്ട്രീമിങ് പാർട്ണർ. ഇന്ത്യയില്‍ തിയറ്ററുകളില്‍ ചിത്രം ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഇതുവരെ 43 കോടിയോളമാണ് സിനിമ കലക്ട് ചെയ്തത്.

ADVERTISEMENT

കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിഖില്‍ നാഗേഷ് ഭട്ട്. അമൃത് എന്ന ആർമി കമാൻഡോ ഓഫിസറായി ലക്ഷ്യ അഭിനയിക്കുന്നു. ഫാനി എന്ന വില്ലനായി എത്തുന്നത് രാഘവ് ആണ്. തന്യ, അഭിഷേക് ചൗഹാൻ തുടങ്ങിയവര്‍ക്ക് പുറമേ ആശിഷ് വിദ്യാര്‍ത്ഥി ഒരു പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട്.

ഛായാഗ്രാഹണം നിര്‍വഹിച്ചത് റാഫി മെഹമൂദാണ്. സംഗീതം വിക്രം മാൻട്രൂസ്. സിനിമ കണ്ട് ഇഷ്ടപ്പെട്ട ‘ജോൺ വിക്ക്’ ടീം ‘കിൽ’ ഹോളിവുഡിൽ റീമേക്ക് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

English Summary:

Kill OTT Release Date Update: Here's When Lakshya & Raghav Starrer Will Premiere On Disney+ Hotstar

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT