ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, ബാബുരാജ്, മഹിമ നമ്പ്യാർ,രമ്യ സുവി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ റൊമാന്റിക് എന്റർടെയ്നർ ‘ലിറ്റിൽ ഹാർട്സ്’ ഒടിടി റിലീസിനെത്തി. ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. എബി ട്രീസ പോളും ആന്റോ ജോസ് പെരേരയും ആണ് ലിറ്റിൽ ഹാർടിന്റെ സംവിധായകർ. പ്രണയത്തിനപ്പുറം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, ബാബുരാജ്, മഹിമ നമ്പ്യാർ,രമ്യ സുവി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ റൊമാന്റിക് എന്റർടെയ്നർ ‘ലിറ്റിൽ ഹാർട്സ്’ ഒടിടി റിലീസിനെത്തി. ആമസോൺ പ്രൈമിലൂടെയാണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. എബി ട്രീസ പോളും ആന്റോ ജോസ് പെരേരയും ആണ് ലിറ്റിൽ ഹാർടിന്റെ സംവിധായകർ.

പ്രണയത്തിനപ്പുറം സിബിയുടെയും ബേബിയുടെയുംസൗഹൃദം നിറഞ്ഞ അച്ഛൻ മകൻ ബന്ധവും, സിസിലിയുടെ അമ്മ മകൾ ബന്ധവും, സിസിലിയുടെ പ്രണയവും  എല്ലാം ചിത്രം സംസാരിക്കുന്നുണ്ട്. സിബിയായി ഷെയിൻ നിഗവും ബേബിയായി ബാബുരാജും സിസിലിയായി രമ്യയും തിളങ്ങുമ്പോൾ ശോശയായി മഹിമ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. സൗഹൃദവും പ്രണയവും നിറച്ച് ലളിതമായി പോകുന്ന കഥ സങ്കീർണ്ണമാകുന്നത് മറ്റ് ചില വിഷയങ്ങൾ കൂടി ചർച്ചചെയ്യുമ്പോഴാണ്. 

ADVERTISEMENT

ഒരു സ്ത്രീ എപ്പോഴും മറ്റുള്ളവർക്കു വേണ്ടി ജീവിക്കുമ്പോൾ, അവളുടെ സന്തോഷങ്ങൾ മറക്കേണ്ടി വരുന്നു. അങ്ങനെ മറക്കപ്പെട്ട ഓർമ്മകളെ സിസിലി പൊടി തട്ടി എടുക്കുമ്പോൾ തിയേറ്ററുകളിൽ നിറഞ്ഞ കയ്യടികൾ ഉയരുന്നു. കൂടാതെ ഷൈൻ ടോം ചാക്കോ ഇതുവരെ ചെയ്യാത്ത ഒരു വേഷത്തിലാണ് പ്രേക്ഷകർക്കു മുൻപിലെത്തുന്നത്. നാടൻ പയ്യനായി രസികൻ പ്രകടനമാണ് ഷെയ്ൻ നിഗം കാഴ്ച വയ്ക്കുന്നത്. സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇരുവരും ചേർന്നുള്ള രണ്ടാമത്തെ ചിത്രമാണിത്. അർജുൻ അശോകൻ നായകനായെത്തിയ മെമ്പർ അശോകൻ ആണ് ഇവരുടെ ആദ്യ ചിത്രം. 

രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. രാജേഷ് പിന്നാടന്റേതാണ് തിരക്കഥ. സംഗീതം കൈലാസ് മേനോൻ. ക്യാമറ ലുക്ക് ജോസ്. എഡിറ്റർ നൗഫൽ അബ്ദുള്ള, പ്രൊഡക്ഷൻ ഹെഡ് അനിറ്റാരാജ് കപിൽ. ക്രിയേറ്റീവ് ഹെഡ് ഗോപികാ റാണി. ക്രിയേറ്റീവ് ഡയറക്ടർ ദിപിൽദേവ്, പ്രൊഡക്ഷൻ കൺട്രോളർ ഡേവിസൺ സി ജെ, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം അരുൺ മനോഹർ, ആർട്ട് അരുൺ ജോസ്, കൊറിയോഗ്രഫി റിഷ്ദാൻ അബ്ദുൾ റഷീദ്, പിആർഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് അനീഷ് ബാബു, ഡിസൈൻസ് ഏസ്ത്തറ്റിക് കുഞ്ഞമ്മ, MAMIJO തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

English Summary:

Little Hearts Malayalam Movie OTT Release

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT