നയൻതാരയ്ക്ക് എന്ത് അദ്ഭുതമാണ് അവതരിപ്പിക്കാനുള്ളത് എന്ന മലയാളിയുടെ പതിവു വിമർശന ബുദ്ധിയോടെയാണു നെറ്റ്ഫ്ലിക്സിലെ "നയൻതാര- ബിയോണ്ട് ദ് ഫെയ്റി ടെയ്ൽ" ഡോക്യുമെന്ററിക്കു മുന്നിലിരുന്നത്. ആഭരണങ്ങൾ, വസ്ത്രങ്ങൾ, അവയ്ക്കു പിറകിലെ നെയ്ത്തുകാരുടെ അധ്വാനം, അണിഞ്ഞ പച്ചക്കല്ലിന്റെ ആഭരണങ്ങൾ സൃഷ്ടിച്ച ട്രെൻഡ്, കല്യാണത്തിൽ പങ്കെടുത്ത വൻ താരനിര, ഭർത്താവ് വിഘ്നേഷ് ശിവനു അവർ സമ്മാനിച്ച 20 കോടിയുടെ വീട്- ഇതൊക്കെയാവും ഒരു മണിക്കൂർ 21 മിനിറ്റു കൊണ്ടു കാണിക്കുന്നത് എന്നൊരു മുൻവിധിയും ഉണ്ടായിരുന്നു. ധനുഷിന്റെ ‘കുനുഷ്ടും’ ഇടയ്ക്കു കയറി വന്നതോടെ എന്തോ വ്യാപാരബുദ്ധിയിലുള്ള ഉൽപന്നം എന്ന് ഉറപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൗതം മേനോന്റെ പ്രതിഭയുണ്ട് പിറകിൽ, എങ്കിലും ഒരു ഗ്ലാമർ താരത്തിന്റെ വിവാഹ ഡോക്യുമെന്ററിയിൽ എന്ത് അദ്ഭുതമാണ് കാണിക്കാൻ പോകുന്നത് എന്ന മുൻവിധിയും ഉണ്ട്. പക്ഷേ അതെല്ലാം തകർക്കും വിധമായിരുന്നു അതിന്റെ കാഴ്ച. ഇംഗ്ലിഷും മലയാളവും തമിഴും ഇടകലർന്ന ആഖ്യാനത്തിൽ ഒരു നിമിഷം പോലും മുഷിച്ചിലുണ്ടായില്ല. കാരണം ഹൃദയത്തിന്റെ വ്യാകരണം ഉണ്ടായിരുന്നു അതിലെ ഓരോ വാക്കുകൾക്കും. പ്രണയബന്ധങ്ങളെക്കുറിച്ചു സത്യസന്ധമായി സംസാരിക്കുന്ന നടി - അതിലെ തകർച്ചകൾ എങ്ങനെ തന്നെ ഉലച്ചുവെന്നും പറയുന്നു. പ്രണയത്തിനായി സിനിമ അവസാനിപ്പിക്കാൻ തീരുമാനിച്ചതും വീണു കിടന്നിടത്തു നിന്നു പറന്നുയർന്നതും ഉൾപ്പെടെ സത്യസന്ധമായി സംസാരിക്കുന്നതാണ് അതിന്റെ ഭംഗി. നയൻതാരയ്ക്കു മുൻപു മറ്റൊരു നടിയും ഇത്തരം തുറന്നു പറച്ചിലുകൾ ഇത്ര ആഴത്തിൽ നടത്തിയിട്ടുണ്ടാകില്ല.

ADVERTISEMENT

ഈ ഡോക്യുമെന്ററി, തളർന്നു കിടക്കുന്നിടത്തുനിന്ന് എങ്ങനെ വിജയിച്ചു കയറി വരാം എന്നു പെൺകുട്ടികൾക്ക് ഒരു സോദ്ദേശ കഥയായി കാണാം. അമ്മ-മക്കൾ ബന്ധത്തിന്റെ ഹൃദയസ്പർശിയായ ആഖ്യാനമായി കണ്ടിരിക്കാം. ഫാഷൻ സ്റ്റേറ്റ്മെന്റുകളും സ്റ്റൈലുകളും തിരയുന്നവർക്കു സ്വന്തം വീടിന്റെ സുന്ദര പശ്ചാത്തലം പോലും നയൻതാര ബുദ്ധിപൂർവം അവതരിപ്പിക്കുന്നുണ്ട്. സൗന്ദര്യത്തോടൊപ്പം ബുദ്ധിയും ചേരുമ്പോൾ - അതിന് ഓർമയും പ്രണയവും ആത്മാർത്ഥയും അധ്വാനശീലവുമുള്ള ഹൃദയം കൂടി ഉണ്ടാകുമ്പോൾ മാത്രമേ നയൻതാരമാർ ഉണ്ടാകൂ എന്നുള്ള തുറന്നുപറച്ചിൽ കൂടിയാണത്. എത്ര ഉയരത്തിൽ വളർന്നാലും വേരുകളിലേക്കു മടങ്ങി വരുന്ന നന്ദിയുടെയും കടപ്പാടിന്റെയും ഓർമകളുടെ ആവിഷ്കാരമായും അനുഭവിക്കാം . അത് ചെട്ടികുളങ്ങര അമ്മയോടുള്ള പ്രാർഥനയായും സത്യൻ അന്തിക്കാടിനോടുള്ള മണിക്കൂറുകൾ നീണ്ട ഹൃദയം തുറക്കലായും വ്യാഖ്യാനിക്കാം.

ഏറ്റവും ഹൃദ്യമായി തോന്നിയതു ബന്ധങ്ങളിൽ നയൻതാര സൂക്ഷിക്കുന്ന സൂക്ഷ്മതയും കരുതലുമാണ്. സിനിമാ ലൊക്കേഷനിൽ കൂട്ടുവന്നിരുന്ന പിതാവിനെക്കുറിച്ചു പറഞ്ഞു ക്യാമറ നേരെ കിടപ്പുരോഗിയായ ആ പിതാവിലേക്ക് എത്തുമ്പോൾ ഡോക്യുമെന്ററിയുടെ ഭാഷ മാറുന്നു.

ADVERTISEMENT

നയൻതാരയുടെ അമ്മ താരറാണിയുടെ വിജയ കഥയല്ല പറയാൻ ശ്രമിച്ചത്. ഓരോ വാക്കിലും കണ്ണീരു നിറച്ചാണ് അവർ സംസാരിച്ചത്. ചാർട്ടേഡ് അക്കൗണ്ടന്റ് ആകാൻ തീരുമാനിച്ചവൾ സിനിമയിൽ കോടികളുടെ റെക്കോർഡും കണക്കുകളും തിരുത്താൻ വളർന്നു എന്ന അറിവിലും അവളുടെ വേദനകളും നന്മകളുമാണ് ആ അമ്മ പറയാൻ ശ്രമിച്ചത്. "ഫെയ്റി ടെയ്‌ലിനെ" അങ്ങനെ ആക്കിത്തീർക്കുന്നതും ആ ഭാഗമാണ്.

കുടുംബക്കാർക്ക് ഇഷ്ടമല്ലാത്തതു കൊണ്ട് സിനിമയിൽ അഭിനയിക്കാനില്ല എന്ന് വെളുപ്പിനു മൂന്നു മണിക്ക് സത്യൻ അന്തിക്കാടിനെ വിളിച്ചുണർത്തി പറയുന്നിടത്താണ് നയൻതാര കഥയുടെ ക്ലൈമാക്സ് എന്നു തോന്നി. മധ്യതിരുവിതാംകൂറിലെ പെൺകുട്ടികളിൽ പൊതുവേ കാണുന്ന മനക്കരുത്തും നിശ്ചയദാർഢ്യവും വിജയ ഫോർമുലയായി എന്നു ലളിതമായി പറയാം. പക്ഷേ ഈ നാൽപതാം വയസ്സിലും കിരീടശോഭ നിലനിറുത്തുക അസാധ്യമാണ്.

ADVERTISEMENT

വാടക ഗർഭപാത്രത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായതുൾപ്പെടെ നയൻതാര സഞ്ചരിച്ച വഴികളും താണ്ടിയ ദൂരവും ലോകം കൽപിച്ചു കൊടുത്ത ഒന്നായിരുന്നില്ലെന്നു ഈ ഡോക്യുമെന്ററി ഓർമിപ്പിക്കുന്നു. വിഗ്നേഷ് ശിവൻ പ്രേമത്തിലും ജീവിതത്തിലും പങ്കാളിയായി കടന്നു വന്ന അനുഭവം പറയുന്നിടത്തും പുരുഷ മേധാവിത്വത്തിന്റെ കാണാക്കയറുകൾ മുറിയുന്നുണ്ട്. ഒരു പതിവു ആണധികാര സ്വരം കാണാത്തതു കൊണ്ടാകണം ചിലരെയെങ്കിലും അതു പ്രകോപിപ്പിക്കുന്നത്. കാലം ആവശ്യപ്പെടുന്ന നിർണായകമായ ചില തിരുത്തലുകളായി വരുംകാലം അതിനെ വായിക്കേണ്ടിയിരിക്കുന്നു.

മേൽപറഞ്ഞ ചേരുവകളൊക്കെ ചേരുമ്പോഴും, കാലവും ലോകവും ചിറകും കരിച്ചിട്ടും വെട്ടി വീഴ്ത്തിയിട്ടും നീലാകാശത്തേക്കു പറന്നു കയറിയ ഒരു ബഹുവർണക്കിളിയായി നയൻതാര മനസ്സിൽ ശേഷിച്ചു എന്നതാണ് ഈ ഡോക്യുമെന്ററിയുടെ അന്തിമ ഫലം. ഗിന്നസ് ബുക്കിൽ ഇടം നേടിയ പ്രേം നസീർ, മുതൽ ഇങ്ങോട്ട് മഹാനടന്മാരും നടികളുമുള്ള മലയാളത്തിൽനിന്ന് ആദ്യമായി ഒരു നടിയുടെ ജീവിതം നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയാക്കുന്നു എന്നതു സന്തോഷമുള്ള കാര്യമാണ്. പക്ഷേ അതു സിനിമയേക്കാളും സജീവത തീർക്കുന്ന കഥയായി മാറിയതു കണ്ണീരും കരുത്തും അതിനു തിരക്കഥ രചിച്ചു എന്നതുകൊണ്ടാണ് .

യഷ് ചോപ്ര, ഷാറുഖ് ഖാൻ, എസ്.എസ്.രാജമൗലി എന്നിവർക്കു ശേഷം നെറ്റ്ഫ്ലിക്സ് ചലച്ചിത്ര രംഗത്തെ ഒരാളുടെ ജീവിതം ആവിഷ്കരിക്കുന്നത് നയൻതാരയുടേതാണ് എന്നതിൽ അഭിമാനം തോന്നുന്നത് കേവലം മലയാളി സ്നേഹം കൊണ്ടു മാത്രമല്ല- പൊരുതാനുറച്ച ഒരു പെണ്ണിന്റെ കഥയാണത് എന്നതു കൊണ്ടാണ്. അതു നയൻതാരയുടെ എല്ലാ സിനിമകളേക്കാളും ആവേശവും സംഘർഷവും നിറഞ്ഞതാണ്. മലയാളത്തിൽ നിന്നു സത്യൻ അന്തിക്കാട്, ഫാസിൽ, പാർവതി തിരുവോത്ത് എന്നിവർ നയൻതാരയെ അടയാളപ്പെടുത്തുന്നതും ആ വിധമാണ്.

ഡയാന മറിയം കുര്യൻ എന്ന പേരിൽ തുടങ്ങിയ തിരുത്തൽ ജീവിതത്തിലുടനീളം തുടർന്നപ്പോൾ- ഇനി എന്ത് കൗതുകമാണ് അവർ സൃഷ്ടിക്കുക എന്നൊരു ആകാംക്ഷ കാഴ്ചക്കാരന്റെ കണ്ണിൽ അവശേഷിപ്പിച്ചു കൊണ്ട് അതവസാനിക്കുന്നു. ലോകത്തെ കൂസാത്ത ഒരാൾ ഇനിയും അദ്ഭുതങ്ങൾ സൃഷ്ടിക്കും എന്നത് ഒരു പ്രതീക്ഷ തന്നെയാണ്.

English Summary:

Why Nayantara? Is the documentary just a commercial product?