പ്രേക്ഷകർ കാത്തിരുന്ന നസ്ലിൻ ചിത്രം ഒടിടിയിലേക്ക്. പ്രേമലു എന്ന ചിത്രത്തിനു ശേഷം ഗിരീഷ് ഏ.ഡിയും നസ്ലിനും ഒന്നിച്ച ‘ഐ ആം കാതലൻ’ എന്ന ചിത്രം ജനുവരി 17ന് ഒടിടിയിലെത്തും. മനോരമ മാക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസ് ജനുവരി മൂന്നിന് ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിരുന്നില്ല. എന്തായാലും, ജനുവരി 17ന് തന്നെ സിനിമ ഒടിടിയിലെത്തുമെന്ന് അണിയറപ്രവർത്തകർ സ്ഥിരീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രേക്ഷകർ കാത്തിരുന്ന നസ്ലിൻ ചിത്രം ഒടിടിയിലേക്ക്. പ്രേമലു എന്ന ചിത്രത്തിനു ശേഷം ഗിരീഷ് ഏ.ഡിയും നസ്ലിനും ഒന്നിച്ച ‘ഐ ആം കാതലൻ’ എന്ന ചിത്രം ജനുവരി 17ന് ഒടിടിയിലെത്തും. മനോരമ മാക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. 

ചിത്രത്തിന്റെ ഒടിടി റിലീസ് ജനുവരി മൂന്നിന് ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അണിയറപ്രവർത്തകർ സ്ഥിരീകരിച്ചിരുന്നില്ല. എന്തായാലും, ജനുവരി 17ന് തന്നെ സിനിമ ഒടിടിയിലെത്തുമെന്ന് അണിയറപ്രവർത്തകർ സ്ഥിരീകരിച്ചു. 

ADVERTISEMENT

ഹാക്കിങ് പ്രമേയമാക്കി സജിൻ ചെറുകയിലാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്. നസ്ലിന് പുറമെ ലിജോമോള്‍, ദിലീഷ് പോത്തൻ, അനിഷ്‍മ അനില്‍കുമാര്‍, വിനീത് വാസുദേവൻ, സജിൻ ചെറുകയില്‍, വിനീത് വിശ്വം, സരണ്‍ പണിക്കര്‍, അര്‍ജുൻ കെ, ശനത് ശിവരാജ്, അര്‍ഷാദ് അലി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 

ഛായാഗ്രാഹണം നിര്‍വഹിച്ചത് ശരണ്‍ വേലായുധനാണ്. സിദ്ധാര്‍ഥ് പ്രദീപാണ് സംഗീത സംവിധാനം. തിയറ്ററിൽ കാര്യമായ ചലനം സൃഷ്ടിച്ചില്ലെങ്കിലും നിരൂപകശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘ഐ ആം കാതലൻ’. നസ്ലിന്റെയും ലിജോമോളുടെയും പ്രകടനങ്ങളായിരുന്നു സിനിമയുടെ കാതൽ. ഒടിടിയിലൂടെ സിനിമ എത്തുമ്പോൾ ചിത്രത്തിന് കൂടുതൽ പ്രേക്ഷകശ്രദ്ധ നേടാനാകുമെന്നാണ് പ്രതീക്ഷ.

English Summary:

I am kathalan to OTT - Manorama Max