‘വൈറൽ’ ആകും മുമ്പ് എല്ലാവരും കാണാൻ
ലോക വനിതാ ദിനത്തിൽ പുറത്തിറങ്ങിയ ‘വൈറൽ’ എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. ഗായികയും അഭിനേതാവുമായ അഭിരാമി സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പാർത്ഥൻ മോഹനാണ്. വിഡിയോ കോളുകളും മറ്റ് സാങ്കേതിക വിദ്യകളും സജീവമായിരിക്കുന്ന പുതിയ കാലത്ത് പ്രണയബന്ധങ്ങളിലെ

ലോക വനിതാ ദിനത്തിൽ പുറത്തിറങ്ങിയ ‘വൈറൽ’ എന്ന ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. ഗായികയും അഭിനേതാവുമായ അഭിരാമി സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പാർത്ഥൻ മോഹനാണ്. വിഡിയോ കോളുകളും മറ്റ് സാങ്കേതിക വിദ്യകളും സജീവമായിരിക്കുന്ന പുതിയ കാലത്ത് പ്രണയബന്ധങ്ങളിലെ സ്വാതന്ത്ര്യങ്ങൾ പെൺകുട്ടികളെ കൊണ്ടെത്തിക്കുന്ന സാഹചര്യങ്ങളെ കൃത്യതയോടെ ഹ്രസ്വചിത്രം അവതരിപ്പിച്ചിരിക്കുന്നു.
രാധിക എന്ന കോളേജ് വിദ്യാർത്ഥിനിയായാണ് അഭിരാമി സുരേഷ് പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. രാധികയും കാമുകൻ അമിത്തും തമ്മിലുള്ള സ്കൈപ് സംഭാഷണത്തിലൂടെ വികസിക്കുന്ന കഥ ചെന്നെത്തുന്നത് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന വഴിത്തിരിവിലാണ്. സ്വകാര്യചിത്രങ്ങളും വിഡിയോയും ആവശ്യപ്പെടുന്ന കാമുകൻ! എന്നാൽ, അതിനുശേഷം സംഭവിക്കുന്ന കാര്യങ്ങളാണ് 'വൈറൽ' എന്ന ഹ്രസ്വചിത്രത്തെ മികച്ചതാക്കുന്നത്. ഭീഷണിപ്പെടുത്തലോ പൊട്ടിക്കരച്ചിലോ കുറ്റപ്പെടുത്തലോ ഒന്നുമില്ലാതെ അത്തരമൊരു സാഹചര്യത്തെ പാട്ടും പാടി അഭിമുഖീകരിക്കുന്ന രാധിക എന്ന പെൺകുട്ടി പ്രേക്ഷകരുടെ കയ്യടി നേടുന്നു.
രാധികയുടെ കാമുകൻ അമിത്തിനെ അവതരിപ്പിച്ചിരിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. ടോംസ് വർഗീസിന്റെതാണ് കഥ. ക്യാമറയും എഡിറ്റും നിർവഹിച്ചിരിക്കുന്നത് അഭിലാഷ് സുധീഷാണ്. അനൂപും അഭിരാമിയും ചേർന്നാണ് ഹ്രസ്വചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. സഹോദരിമാരും ഗായികമാരുമായ അമൃതയുടെയും അഭിരാമിയുടെയും യുട്യൂബ് ചാനലായ അമൃതം ഗമയിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്.