പലരും പറയാഞ്ഞ കഥയുമായി ‘വക്ര’: ഹ്രസ്വചിത്രം കാണാം
പ്രണയം ദൈവീകമാണ്. മനസുകൾ തമ്മിലുള്ള ഒത്തുചേരൽ ഉപാധികൾ ഇല്ലാത്തതുമാണ്. സ്വപ്നങ്ങളും പ്രതീക്ഷകളും സ്വരുക്കൂട്ടി ജീവിതം തുടങ്ങുമ്പോഴാണ് അത് സാർഥകമാകുന്നതും. എന്നാൽ പ്രണയത്തിന്റെ പേരിൽ ഇന്ന് ചുറ്റും നടക്കുന്നത് നടുക്കുന്ന യാഥാർഥ്യങ്ങളാണ്. പല പെൺകുട്ടികളും തിരിച്ചു വരാൻ കഴിയാത്ത ചതിക്കുഴികളിലാണ്

പ്രണയം ദൈവീകമാണ്. മനസുകൾ തമ്മിലുള്ള ഒത്തുചേരൽ ഉപാധികൾ ഇല്ലാത്തതുമാണ്. സ്വപ്നങ്ങളും പ്രതീക്ഷകളും സ്വരുക്കൂട്ടി ജീവിതം തുടങ്ങുമ്പോഴാണ് അത് സാർഥകമാകുന്നതും. എന്നാൽ പ്രണയത്തിന്റെ പേരിൽ ഇന്ന് ചുറ്റും നടക്കുന്നത് നടുക്കുന്ന യാഥാർഥ്യങ്ങളാണ്. പല പെൺകുട്ടികളും തിരിച്ചു വരാൻ കഴിയാത്ത ചതിക്കുഴികളിലാണ് അകപ്പെട്ടിരിക്കുന്നത്. ചില ലക്ഷ്യങ്ങളും കാമനയും നിറഞ്ഞ ഇത്തരം പ്രണയ വഴികളെ അടയാളപ്പെടുത്തി ശ്രദ്ധേയമാവുകയാണ് വക്ര എന്ന ഹ്രസ്വചിത്രം.
ഇതിനകം നിരവധി ഹ്രസ്വ ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ ശിവ കൃഷ്ണ കഥയും തിരക്കഥയുമൊരുക്കിയ സിനിമ റാംസ് ഡാൻസ് സ്റ്റുഡിയോയുടെ ബാനറിൽ രമേശ് റാം ആണ് സംവിധാനം ചെയ്‌തത്. ഭരത് ബിനു, മീനാക്ഷി എം എസ്, അനാമിക, രമേശ് റാം എന്നിവരാണ് അഭിനേതാക്കൾ. അർജുൻ സാബുവാണ് ഛായാഗ്രാഹണം. ഓസ്ട്രേലിയൻ സംഗീതജ്ഞൻ ടാവോ ഇസാരിയോ ആണ് വക്രയ്ക്ക് സംഗീതം പകർന്നത്. സംവിധായകൻ തന്നെയാണ് എഡിറ്റിംഗ് നിർവ്വഹിച്ചത്. നവീൻ പുലരിയാണ് കലാസംവിധാനം.