ദുബായ് മലയാളികളും അഭിനേതാക്കളും സംവിധാന ജോഡികളുമായ ഷിഹാൻ ഷൗക്കത്തിന്റെയും ഇഷാൻ ഷൗക്കത്തിന്റെയും ആദ്യ ഹ്രസ്വചിത്രം കാൻ വേർഡ് ഫിലിം ഫെസ്റ്റിവലിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അതിനേക്കാൾ വലിയ അംഗീകാരമാണ് 2022 ഒക്ടോബർ 27ന് നഖീൽ മാളിലെ VOX സിനിമാസിൽ സിനിമ പ്രദർശിപ്പിച്ചപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് മലയാളികളും അഭിനേതാക്കളും സംവിധാന ജോഡികളുമായ ഷിഹാൻ ഷൗക്കത്തിന്റെയും ഇഷാൻ ഷൗക്കത്തിന്റെയും ആദ്യ ഹ്രസ്വചിത്രം കാൻ വേർഡ് ഫിലിം ഫെസ്റ്റിവലിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അതിനേക്കാൾ വലിയ അംഗീകാരമാണ് 2022 ഒക്ടോബർ 27ന് നഖീൽ മാളിലെ VOX സിനിമാസിൽ സിനിമ പ്രദർശിപ്പിച്ചപ്പോൾ ഡെഡ് ലൈന് ലഭിച്ചത്. മറ്റൊന്നുമല്ല ഹ്രസ്വചിത്രം കാണാൻ എത്തിയ ജനപങ്കാളിത്തം ആയിരുന്നു ആ അംഗീകാരം.

ADVERTISEMENT

കാൻസ് വേൾഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകൻ, ഷോർട്ട് ഫിലിം, മികച്ച ഒറിജിനൽ സ്റ്റോറി എന്നീ അവാർഡുകൾ ഷിഹാൻ ഷൗക്കത്തിനും മികച്ച പുതുമുഖ നടനുള്ള പുരസ്കാരം ഇഷാൻ ശൗക്കത്തിനും നൽകുമെന്ന് ഇതിനോടകം തന്നെ കാൻ വേൾഡ് ഫിലിം ഫെസ്റ്റിവൽ പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ഹ്രസ്വചിത്രങ്ങളെ അപേക്ഷിച്ച് ഇതിനോടകം തന്നെ 9 അവാർഡുകൾ ആണ്  ഈ ഹ്രസ്വചിത്രം കരസ്ഥമാക്കിയിരിക്കുന്നത്.

ADVERTISEMENT

സോഫ്റ്റ്‌വെയർ, ടെക്നോളജി എന്നിവയിൽ പ്രാവീണ്യം തെളിയിച്ച ഷിഹാൻ ഷൗക്കത്ത് അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ ഹ്രസ്വചിത്രത്തിന് വേണ്ടി മൂന്നു വർഷത്തെ പഠനം നടത്തിയിട്ടുണ്ട്. ഈ പഠനത്തോടുകൂടിയാണ് ഒറ്റരാത്രികൊണ്ട് ചിത്രീകരിച്ച സിനിമ എന്ന പ്രത്യേകത കൂടി ഈ ഹ്രസ്വചിത്രത്തിന് നേടിയെടുക്കാൻ കഴിഞ്ഞത്. വളരെ വ്യത്യസ്തമായ പ്രമേയം അവതരിപ്പിക്കുന്ന ഡെഡ് ലൈൻ എന്ന ഈ ചിത്രം ലോകമെമ്പാടുമുള്ള അനവധി തീയേറ്ററുകളിൽ പ്രദർശിപ്പിച്ചു. മിഡിൽ ഈസ്റ്റ് പ്രീമിയറിനു പുറമേ ലണ്ടനിലെ കാസിൽ സിനിമ യുകെയിലെ വ്യൂ സിനിമാസ് എന്നിവയും ഇതിൽപ്പെടുന്നു.

ADVERTISEMENT

വൻ വിജയമായി മാറിയ ഡെഡ് ലൈനിന് ശേഷം വീണ്ടും ചരിത്രമാവർത്തിക്കാൻ ഒരുങ്ങുകയാണ് ഷിഹാനും ഇഷാൻ ഷൗക്കത്തും. അടുത്ത ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇതിനോടകം തന്നെ തുടങ്ങി കഴിഞ്ഞു. തങ്ങളുടെ സ്വന്തം പ്രൊഡക്‌ഷൻ ഹൗസ് കൂടെ ലോഞ്ച് ചെയ്ത് സിനിമ മേഖലയിൽ ഉള്ള മറ്റുള്ളവരെയും ഒരു കുടക്കീഴിൽ കൊണ്ട് വരാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും ഷിഹാനും ഇഷാൻ ഷൗക്കത്തും.