ആറ് വ്യത്യസ്‍ത ഷോർട്ട്ഫിലിമുകൾ, ആറ് വ്യത്യസ്ത സംവിധായകർ. മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച സംവിധായകരെ സമ്മാനിച്ച ലിസ്റ്റിൻ സ്റ്റീഫൻ, സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമിയിലൂടെ സിനിമ മോഹികൾക്ക് മലയാള സിനിമയുടെ പുതുവാതിൽ തുറന്നിടുകയാണ്. സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി (സിഫ) സംഘടിപ്പിച്ച ഫ്രെയിംസ് ഓഫ് ടുമോറോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആറ് വ്യത്യസ്‍ത ഷോർട്ട്ഫിലിമുകൾ, ആറ് വ്യത്യസ്ത സംവിധായകർ. മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച സംവിധായകരെ സമ്മാനിച്ച ലിസ്റ്റിൻ സ്റ്റീഫൻ, സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമിയിലൂടെ സിനിമ മോഹികൾക്ക് മലയാള സിനിമയുടെ പുതുവാതിൽ തുറന്നിടുകയാണ്. സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമി (സിഫ)  സംഘടിപ്പിച്ച ഫ്രെയിംസ് ഓഫ് ടുമോറോ ബിരുദധാന ചടങ്ങിൽ വച്ചാണ് ‘‘ഇഷ്ടമുള്ള സിനിമ നിങ്ങൾ ആലോചിക്കൂ മാജിക് ഫ്രെയിംസ് നിർമിക്കാം’’ എന്ന വാഗ്ദാനം വിദ്യാർഥികൾക്കായി  ലിസ്റ്റിൻ സ്റ്റീഫൻ പ്രഖ്യാപിച്ചത്.  

മാജിക് ഫ്രെയിംസിന്റെ കീഴിൽ വരുന്ന സൗത്ത് ഇന്ത്യൻ ഫിലിം അക്കാദമിയുടെ രണ്ടാം ബാച്ചിലെ കുട്ടികളുടെ ഷോർട്ട് ഫിലിം പ്രിവ്യു കഴിഞ്ഞ ആഴ്ചയാണ് സംഘടിപ്പിച്ചത്. ‘‘ഫ്രെയിംസ് ഓഫ് ടുമോറോ’’ എന്ന പേരിൽ സംഘടിപ്പിച്ച വിദ്യാർഥികളുടെ ബിരുദധാന ചടങ്ങിൽ സിഫയുടെ ഡയറക്ടറായ ലിസ്റ്റിൻ സ്റ്റീഫൻ, ചെയർമാനായ സംവിധായകൻ ഷാജി കൈലാസ്, സിഇഓ വിനീത് പീറ്റർ, സൗണ്ട് ഡിസൈനർ എം.ആർ രാജാകൃഷ്ണൻ, എഡിറ്റർ ഷമീർ മുഹമ്മദ് ,ചലച്ചിത്രതാരങ്ങളായ വിനയ് ഫോർട്ട്, നിഷാന്ത് സാഗർ എന്നിവർ പങ്കെടുത്തു. എറണാകുളം ഷേണായിസ് തിയറ്ററിൽ വച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത് .

ADVERTISEMENT

മഹസർ, റീവൈൻഡ്, ഏഞ്ചൽ ഓഫ് ഡെത്ത്, കാർണികാകാണ്ഡം, ഒരു ശവപെട്ടിക്കഥ, ദ് ട്വിൻ ഫ്‌ളെയിംസ് എന്നീ ആറ് ഷോർട്ട്ഫിലിമുകളാണ് ഫ്രെയിംസ് ഓഫ് ടുമോറോയിൽ പ്രദർശിപ്പിച്ചത്. 

‘‘ഓരോ ഷോർട്ട്ഫിലിമുകളും ഒന്നിനൊന്ന് വ്യത്യസ്തം, മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച പ്രതിഭകളെ നൽകുകയെന്നതാണ് സിഫയുടെ ലക്ഷ്യം. ഞാൻ നിങ്ങൾക്കായി നൽകിയ വാഗ്ദാനം പൂർത്തീകരിക്കുന്നുവെന്നും നിങ്ങളുടെ സ്വന്തം സിനിമ ആലോചിച്ചു തുടങ്ങു. മാജിക് ഫ്രെയിംസ് അത് നിർമിക്കുമെന്നും’’ ചടങ്ങിൽ ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു.   

ADVERTISEMENT

സിഫ ചെയർമാനായ ഡയറക്ടർ ഷാജി കൈലാസ്, സിഇഓ വിനീത് പീറ്റർ, നടൻ വിനയ് ഫോർട്ട്, നിഷാന്ത് സാഗർ, എഡിറ്റർ ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈനർ എം.ആർ. രാജകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. മാർക്കറ്റിങ് ആഷിഫ് അലി, വാർത്താപ്രചരണം ബ്രിങ്ഫോർത്ത് മീഡിയ.

English Summary:

Aspiring Filmmakers: Listin Stephen Will Produce YOUR Short Film Idea

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT