സാധാരണ കണ്ടു വരുന്ന പാറ്റേണിൽനിന്നു മാറി, ഉദ്വേഗം ഒട്ടും ചോരാതെ സൃഷ്ടിച്ചിരിക്കുന്ന ഹൊറർ ഹ്രസ്വചിത്രമാണ് ‘പോട്രെയ്റ്റ്’. 'സിൽമാ നടൻ' എന്ന ഹസ്ര്വ ചിത്രത്തിന് ശേഷം അമേരിക്കൻ അഭിനേതാക്കളെ വെച്ചു ബോണി എം കൂടത്തിൽ സംവിധാനം ചെയ്ത ഈ സിനിമ മികച്ച ഹൊറർ ഫിലിം, മികച്ച എഡിറ്റിംഗ്, മികച്ച പ്രൊഡക്ഷൻ ഡിസൈൻ എന്നീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാധാരണ കണ്ടു വരുന്ന പാറ്റേണിൽനിന്നു മാറി, ഉദ്വേഗം ഒട്ടും ചോരാതെ സൃഷ്ടിച്ചിരിക്കുന്ന ഹൊറർ ഹ്രസ്വചിത്രമാണ് ‘പോട്രെയ്റ്റ്’. 'സിൽമാ നടൻ' എന്ന ഹസ്ര്വ ചിത്രത്തിന് ശേഷം അമേരിക്കൻ അഭിനേതാക്കളെ വെച്ചു ബോണി എം കൂടത്തിൽ സംവിധാനം ചെയ്ത ഈ സിനിമ മികച്ച ഹൊറർ ഫിലിം, മികച്ച എഡിറ്റിംഗ്, മികച്ച പ്രൊഡക്ഷൻ ഡിസൈൻ എന്നീ അവാർഡുകൾക്കു പുറമെ പത്തോളം ഫിലിം ഫെസ്റ്റിവലുകളിൽ ഒഫീഷ്യൽ സെലക്ഷൻ കിട്ടുകയും ഫൈനലിൽ വരികയും ചെയ്തു. 

ADVERTISEMENT

അഗത എന്ന പ്രായമായ സ്ത്രീക്ക് ക്രിസ് എന്ന പട്ടിക്കുട്ടി മാത്രമേ ഉള്ളൂ. ഒരു ദിവസം സാധനങ്ങൾ വാങ്ങി തിരികെ വീട്ടിലേക്ക് വരുന്ന വഴി ഇവർക്കൊരു വിക്ടോറിയൻ സ്ത്രീയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് പെയിന്റിങ് ലഭിക്കുന്നു. എസ്റ്റേറ്റ് സെയിൽ അഥവാ ഒരാൾ മരണപെട്ടു കഴിയുമ്പോൾ വീട്ടിൽ ഉള്ള സാധങ്ങൾ പെട്ടെന്നു ഡിസ്പോസ് ചെയ്യുന്ന പരിപാടിയിൽ നിന്നാണ് ഇവർക്ക് ഈ പെയിന്റിങ് ലഭിക്കുന്നത്. അതു കഴിഞ്ഞ് സംഭവിക്കുന്ന കാര്യങ്ങളിലാണ് സിനിമയുടെ ട്വിസ്റ്റ്. 

ADVERTISEMENT

അമേരിക്കയിലെ ഹാലോവീൻ സമയത്തായിരുന്നു സിനിമയുടെ ഓൺലൈൻ റിലീസ്. സിനിമകളിൽ അധികം കാണാത്ത അമേരിക്കൻ സംസ്ഥാനമായ ഐഡഹോയിൽ ആണ് കഥ നടക്കുന്നത്. സ്ഥിരം ഹൊറർ സിനിമകളിലെ പോലെ പേടിപ്പെടുത്താൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഡാർക് തീമൊന്നും സിനിമയിൽ അമിതമായി ഉപയോഗിച്ചിട്ടില്ല. എന്നാൽ കണ്ണാടികളും നിഴലുകളും ഏണിപ്പടികളും മെഴുകുതിരിയുമെല്ലാം നന്നായി ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്. എന്തോ അപകടം സംഭവിക്കാന്‍ പോകുന്നു എന്ന് പ്രേക്ഷരെ തോന്നിപ്പിക്കുന്ന സംഗീതവും ഭയം നിറക്കുന്ന ഫ്രെയിംസും സിനിമയുടെ പ്ലസ് പോയിന്റാണ്. 

ADVERTISEMENT

ഹൊറർ ചിത്രങ്ങളുടെ ആരാധകനായ ബോണിക്ക് ആളുകളെ പേടിപ്പെടുത്തുന്ന ഒരു സിനിമ ചെയ്യണമെന്നതു മാത്രമായിരുന്നു ആഗ്രഹം. ദ് ഷൈനിങ്, കൺജറിങ് പോലുള്ള പടങ്ങളാണ് ഇൻസ്പിരേഷൻ. ഇപ്പോഴും ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത് മാർഷ്യ വോൺ, ബ്രൂക്ക് ബർട്ടൻ എന്നിവരാണ്. കഥ, തിരക്കഥ, എഡിറ്റിംഗ്, കളറിംഗ്, വി എഫ് എക്സ് എന്നിവ നിർവഹിച്ചിരിക്കുന്നത് ബോണി എം കൂടത്തിൽ തന്നെയാണ്. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT