ഭ്രാന്തന്മാരായ ആരാധകരിൽ നിന്നും വലിയ ജനക്കൂട്ടത്തിൽ നിന്നുമൊക്കെ താരങ്ങളെ രക്ഷിക്കാനായി നിൽക്കുന്നവരാണ് ബോഡിഗാർഡ്സ്. കൂടുതലും ബോളിവുഡിൽ ആണ് ഇത്തരക്കാർ കൂടുതൽ. എന്നാൽ ഒരു ബോഡിഗാർഡ് മൂലം മണിക്കൂറുകൾ മുഴുവൻ മുൾമുനയിൽ നിന്നത് ബോളിവുഡ് സുന്ദരി ആലിയ ഭട്ട് ആണ്.
കാമുകൻ സിദ്ദാർത്ഥ് മൽഹോത്രയുടെ വീട്ടിൽ നിന്നും തിരികെ പോകാൻ നിൽക്കുകയായിരുന്നു ആലിയ. ഏകദേശം വെളുപ്പിന് മൂന്നുമണിയായികാണും. തന്റെ ബോഡിഗാർഡ് വരാനായി കാത്തുനിൽക്കുകയാണ്. ഫോണിൽ പലതവണ വിളിച്ചിട്ടും ഇയാൾ എത്തുന്നില്ല. കോൾ കൂടിയപ്പോൾ അവസാനം അയാൾ ഫോൺ എടുത്തു.
ആലിയയുടെ അടുത്തെത്തി കാറിൽ കയറുകയും വീട്ടിലേക്ക് തിരിക്കുകയുമായിരുന്നു. എന്നാൽ കാറിൽ കയറിയപ്പോഴാണ് ആലിയയ്ക്ക് മനസ്സിലാകുന്നത് അയാൾ മദ്യപിച്ച് ലക്കുകെട്ടിരിക്കുകയാണെന്ന്. ഉടനെ ആലിയയ്ക്ക് പേടിയാകാൻ തുടങ്ങി. അയാൾ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. മദ്യപിച്ച അവസ്ഥയിലായതിനാൽ ആലിയ അയാളോട് എതിർക്കാനും പോയില്ല. ഈ അവസ്ഥയിൽ അയാൾ അക്രമത്തിന് മുതിരുമോ എന്ന ആകുലതയിലായിരുന്നു താനെന്നും ആലിയ പറയുന്നു. എന്തായാലും വീട്ടിലെത്തിയ ആലിയ ഉടൻ തന്നെ നടന്ന സംഭവങ്ങൾ അമ്മയോട് പറയുകയും അടുത്ത ദിവസം അയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയുമായിരുന്നു.