തമിഴകത്തിന്റെ സൂപ്പർ അവതാരക വിവാഹിതയായി; ഞെട്ടലോടെ ആരാധകർ

manimegala

തമിഴകത്ത് സിനിമാനടിമാരെപ്പോലെ തന്നെ ഏറെ ആരാധകരുള്ള താരമാണ് അവതാരകയായ മണിമേഖലൈ. എന്നാൽ കഴിഞ്ഞ ദിവസമാണ് ആരാധകരെയെല്ലാം ഞെട്ടിച്ച് താൻ വിവാഹിതയായെന്ന വിവരം ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടത്. പ്രണയത്തിന് മതമില്ലെന്ന് പറഞ്ഞുകൊണ്ടാണ് മണിമേഖലൈയുടെ കുറിപ്പ്.

‘ഹുസൈനും ഞാനും ഇന്ന് വിവാഹിതരായി. പിതാവിനെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ സാധിച്ചില്ല. ഒരു ദിവസം അദ്ദേഹം എന്നെ മനസ്സിലാക്കുമെന്ന് വിശ്വിസിക്കുന്നു. റജിസ്റ്റര്‍ വിവാഹം പെട്ടെന്നുള്ള തീരുമാനമായിരുന്നു. പ്രണയത്തിന് മതമില്ല. മണിമേഘലൈ പറഞ്ഞു.

manimegala-1

വേറെ മതത്തിൽപ്പെട്ട ആളായതിനാലാണ് മണിമേഘലൈയുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാതിരുന്നത്. തുടർന്ന് സുഹൃത്തുക്കളുടെ സാനിധ്യത്തിൽ റജിസ്റ്റർ വിവാഹം നടത്തുകയായിരുന്നു.