ആര്യ നായകനാകുന്ന ബ്രഹ്മാണ്ഡചിത്രം കടമ്പൻ അടുത്ത ആഴ്ച തിയറ്ററുകളിലെത്തുകയാണ്. റിലീസിന് മുന്നോടിയായി സിനിമയുടെ മേയ്ക്കിങ് വിഡിയോ ആര്യ പുറത്തുവിട്ടു. ചിത്രത്തിൽ ഗംഭീര മേക്കോവറിലാണ് ആര്യ എത്തുന്നത്. കടമ്പന് വേണ്ടി ഡ്യൂപ്പില്ലാതെ വെല്ലുവിളിയേകുന്ന പല രംഗങ്ങളിലും താരം അഭിനയിച്ചു.
സിനിമയിൽ കാട്ടിൽ ജീവിക്കുന്ന യുവാവായാണ് ആര്യ എത്തുന്നത്. രാഘവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിക്സ്പാക്കിലാണ് ആര്യ എത്തുന്നത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണം അൻപത് ആനകളെ വച്ചാണ് ചിത്രീകരിച്ചത്. ക്ലൈമാക്‌സ് ചിത്രീകരണത്തിന് വേണ്ടി 5 കോടി ചെലവഴിച്ചെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. 300 ആനകളിൽ നിന്നാണ് അൻപത് ആനകളെ തിരഞ്ഞെടുത്തത്. ആനകളുടെ വാടക തന്നെയായി ലക്ഷങ്ങൾ.
ചിത്രത്തില്‍ കാതറിന്‍ ട്രീസയാണ് നായിക. തായ്‌ലന്റ് കൂടാതെ തമിഴ്‌നാട്ടിലും കേരളത്തിലും ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിരുന്നു. യുവൻ ശങ്കർ രാജയാണ് സംഗീതം. ഏപ്രിൽ 14നാണ് ചിത്രം തിയറ്ററുകളിലെത്തും.