വെങ്കട്പ്രഭു സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് 'പാർട്ടി' (സൽക്കാരം) എന്നു പേരിട്ടു. ജയ്, ബോബി സിംഹാ, 'കയൽ' ചന്ദ്രൻ, പ്രേംജി എന്നിവരാണ് നായകന്മാർ. നാസർ, ജയറാം, സത്യരാജ്, രമ്യാകൃഷ്ണൻ എന്നിവരും ചിത്രത്തിലുണ്ട്. നേരത്തെ വെങ്കട് പ്രഭു സംവിധാനം ചെയ്ത സരോജ എന്ന ചിത്രത്തിലും ജയറാം അഭിനയിച്ചിരുന്നു.
വെങ്കട്പ്രഭുവിന്റെ സഹോദരൻ കൂടിയായ പ്രേംജി അഭിനയത്തോടൊപ്പം ആദ്യമായി സംഗീത സംവിധാനവും കൂടി നിർവഹിക്കുന്നു എന്ന പ്രത്യേകത കൂടി ഈ സിനിമക്കുണ്ട്. അമ്മാ ക്രിയേഷൻസിന്റെ ബാനറിൽ ടി.ശിവ നിർമ്മിക്കുന്ന പാർട്ടി'യുടെ ഔദ്യോഗിക പ്രഖ്യാപനം ചെന്നൈയിൽ 'ജെമിനി ഗണേശനും സുരുളി രാജനും' എന്ന സിനിമയുടെ ഓഡിയോ റിലീസ് വേദിയിൽ വെച്ച് നടത്തും.