പട്ടിണപാക്കം നാളെ റിലീസ്; സംവിധാനം ഭാവനയുടെ സഹോദരൻ

നടി ഭാവനയുടെ സഹോദരൻ ജയദേവ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം പട്ടിണപാക്കം റിലീസിനെത്തുന്നു. കലൈയരശനും അനശ്വര കുമാറുമാണ് ചിത്രത്തിലെ നായികാ നായകന്‍മാര്‍. നടി ഛായാ സിങും ചിത്രത്തിലൂടെ അഭിനയരംഗത്ത് മടങ്ങിവരവിനൊരുങ്ങുകയാണ്.

പ്രശസ്ത സംവിധായകന്‍ മിഷ്‌കിന്റെ അസോഷ്യേറ്റായിരുന്ന ജയദേവിന്റെ ആദ്യ സംവിധാനസംരംഭം കൂടിയാണിത്. ഈ സിനിമയുടെ കോസ്റ്റ്യൂം ഡിസൈനറും സ്‌റ്റൈലിസ്റ്റും ജയദേവിന്റെ ഭാര്യ വിനയദേവാണ്.

ജോണ്‍ വിജയ്, യോഗ് ജെപി, മനോജ്.കെ. ജയന്‍, ആര്‍.സുന്ദരന്‍, ചാര്‍ലി, എം.എസ്. ഭാസ്‌കര്‍, മദന്‍ ബാബു, ജങ്കിരി മധുമിത, സ്വാമി നാഥന്‍, റോസിന്‍ ജോളി, രാജേഷ് രങ്ക, മീപു സ്വാമി, അര്‍ജുന്‍ ശ്രീനിവാസ്, അദിതി രവി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ചെന്നൈയിലെ സാധാരണക്കാരനായ ഒരു യുവാവിന്റെ ജീവിതത്തിലേക്കാണ് ത്രില്ലര്‍ സ്വഭാവമുള്ള പട്ടിണപക്കത്തിന്റെ ക്യാമറ തിരിയുന്നത്. ഛായാഗ്രഹണം-റാണ, എഡിറ്റര്‍-അതുല്‍ വിജയ്, സംഗീതസംവിധാനം-ഇഷാന്‍ ദേവ്, കലാസംവിധാനം-മോഹന മഹേന്ദ്രന്‍. മുളമൂട്ടില്‍ പ്രൊഡക‌്ഷൻസ് നിർമിക്കുന്ന ചിത്രം സോണി പ്രൊഡക്​ഷൻസ് വിതരണത്തിനെത്തിക്കുന്നു. ചിത്രം നവംബർ 23നു റിലീസ് ചെയ്യും.