പുതിയ സിനിമയ്ക്ക് വേണ്ടി മസിലൊക്കെ പെരുപ്പിച്ച് കിടിലൻ ഗെറ്റപ്പിലാണ് ആര്യ ഇപ്പോള്‍. രാഘവ സംവിധാനം ചെയ്യുന്ന കടമ്പൻ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ആര്യയുടെ സിക്സ്പാക്ക് ഗെറ്റപ്പ്.
ആര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണം അൻപത് ആനകളെ വച്ചാണ്. അടുത്ത മാസം തായ്‌ലന്റില്‍ വച്ചാണ് ചിത്രീകരണം. ക്ലൈമാക്‌സ് ചിത്രീകരണത്തിന് വേണ്ടി 5 കോടി ചെലവഴിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
300 ആനകളിൽ നിന്നാണ് അൻപത് ആനകളെ തിരഞ്ഞെടുത്തിരിക്കുന്നത്. ആനകളുടെ വാടക തന്നെയാകും ലക്ഷങ്ങൾ.ചിത്രീകണവുമായി ബന്ധപ്പെട്ട് ഈ ആഴ്ച തന്നെ സംവിധായകനും ആര്യയും തായിലന്റിലേക്ക് പോകും. ക്ലൈമാക്‌സിന് വേണ്ടിയുള്ള പ്രത്യേക പരിശീലനത്തിന് വേണ്ടിയാണ്.
ചിത്രത്തില്‍ കാതറിന്‍ ട്രീസയാണ് നായിക. തായ്‌ലന്റ് കൂടാതെ തമിഴ്‌നാട്ടിലും കേരളത്തിലും ചിത്രത്തിന്റെ ഷൂട്ടിങ് നടന്നിരുന്നു.