പ്രകാശ് രാജ് സംവിധാനം ചെയ്യുന്ന കന്നഡ ചിത്രം ഇതുവൊള്ളേ രാമായണ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. കന്നഡയിലും തെലുങ്കിലും ഒരുക്കുന്ന ചിത്രത്തിൽ പ്രിയാമണിയാണ് നായിക. മലയാളത്തിൽ പുറത്തിറങ്ങിയ ഷട്ടറിന്റെ റീമേയ്ക്ക് ആണ് ഈ ചിത്രമെന്നും റിപ്പോർട്ട് ഉണ്ട്.