പ്രധാനമന്ത്രിയുടെ നോട്ടുപിൻവലിക്കൽ ജനങ്ങൾക്ക് ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ ഇനിയും അവസാനിച്ചിട്ടില്ല. പലയിടത്തും പ്രതിഷേധവും അടങ്ങിയിട്ടില്ല. എടിഎം സെന്ററുകളുടെ മുന്നിലും ബാങ്കുകളിലും ആളുകളുടെ നീണ്ടവരി ഇപ്പോഴും കാണാം.
അതിനിടയിൽ തീർത്തും വ്യത്യസ്തമായൊരു പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് പ്രശസ്ത തെലുങ്ക് നടനും സംവിധായകനുമായ രവി ബാബു. ഹൈദരാബാദിലെ ഒരു എടിഎം സെന്ററിനുമുന്നിൽ പണമെടുക്കാൻ നിൽക്കുന്ന നീണ്ടനിരയിൽ രവി ബാബുവും ഉണ്ടായിരുന്നു. തന്നെയല്ല ഒരു പന്നിയെയും കൈയിൽ പിടിച്ചാണ് പണം പിൻവലിക്കാൻ താരം എത്തിയത്.
പുതിയ സിനിമയുടെ പ്രചാരണം കൂടി ലക്ഷ്യമിട്ടാണ് ഇങ്ങനെയൊരു പ്രതിഷേധവുമായി രവി ബാബു എത്തിയത്. എന്തായാലും വ്യത്യസ്തമായ ഈ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു. രവി ബാബു പന്നിയെയും കൈപിടിച്ചു നിൽക്കുന്ന ചിത്രങ്ങളും വൈറലായി കഴിഞ്ഞു.