സുബി ഇല്ലാത്ത ആദ്യ ജന്മദിനം; വികാരനിർഭരരായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും
അകാലത്തിൽ വിട പറഞ്ഞുപോയ പ്രിയ നടി സുബിയുടെ ജന്മവാര്‍ഷികത്തില്‍ ഓര്‍മകള്‍ പങ്കുവച്ച് കുടുംബം. സുബിയുടെ വീട്ടില്‍ വച്ചു നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സുഹൃത്തുക്കളും പങ്കെടുത്തു. സുബിയുടെ യൂട്യൂബ് ചാനൽ വഴി ചടങ്ങിന്റെ ദൃശ്യങ്ങൾ പ്രേക്ഷകർക്കായും പങ്കുവച്ചു. ‘‘സുധി നമ്മോടൊപ്പമില്ല, എങ്കിലും

അകാലത്തിൽ വിട പറഞ്ഞുപോയ പ്രിയ നടി സുബിയുടെ ജന്മവാര്‍ഷികത്തില്‍ ഓര്‍മകള്‍ പങ്കുവച്ച് കുടുംബം. സുബിയുടെ വീട്ടില്‍ വച്ചു നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സുഹൃത്തുക്കളും പങ്കെടുത്തു. സുബിയുടെ യൂട്യൂബ് ചാനൽ വഴി ചടങ്ങിന്റെ ദൃശ്യങ്ങൾ പ്രേക്ഷകർക്കായും പങ്കുവച്ചു.
‘‘സുബി നമ്മോടൊപ്പമില്ല, എങ്കിലും ഇവിടെ എവിടെയൊക്കെയോ ഉള്ളതുപോലെയാണ് തോന്നുന്നത്. നമ്മളിൽ നിന്നും അകന്നുപോയതായി തോന്നുന്നില്ല. സുബിക്ക് മറ്റുള്ളവരുടെ സന്തോഷമായിരുന്നു വലുത്. വേറെ എവിടെയങ്കിലും ഇരുന്ന് സുബി ഇത് കാണുന്നുണ്ടാകും.’’–കലാഭവൻ രാഹുൽ പറഞ്ഞു.
സുബി ചേച്ചിക്കു വേണ്ടി കേക്ക് വാങ്ങിയിട്ടുണ്ടെന്നും എല്ലാ പിറന്നാളിനും കേക്ക് കട്ട് ചെയ്യുന്നത് ചേച്ചിക്ക് ഇഷ്ടമായിരുന്നുവെന്നും സഹോദരി പറഞ്ഞു. ആരുടെ പിറന്നാളാണെങ്കിലും കേക്ക് കട്ട് ചെയ്യണമെന്നത് നിർബന്ധമായിരുന്നു. ചേച്ചി ഇത് കാണുന്നുണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്നും സഹോദരി പറഞ്ഞു.
കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 22 നാണ് സുബി വിടപറയുന്നത്. കരള്‍ മാറ്റിവയ്ക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് മരണം. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകള്‍ കരള്‍ ദാനം ചെയ്യാന്‍ തയാറായിരുന്നു. അതിനിടെ അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നായിരുന്നു മരണം.
കൊച്ചിൻ കലാഭവനിലൂടെ മിമിക്രിയിൽ തിളങ്ങിയ സുബി, ‘സിനിമാല’ എന്ന ഹാസ്യ പരിപാടിയിലൂടെയാണ് ടെലിവിഷനിൽ ശ്രദ്ധിക്കപ്പെട്ടത്. ടിവി അവതാരകയെന്ന നിലയിൽ വൻ ജനപ്രീതി നേടി. കനകസിംഹാസനം, പഞ്ചവർണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, എൽസമ്മ എന്ന ആൺകുട്ടി, തസ്കര ലഹള, ഹാപ്പി ഹസ്ബൻഡ്സ് തുടങ്ങി ഇരുപതിലേറെ സിനിമകളിലും വിവിധ സീരിയലുകളിലും അഭിനയിച്ചു