ഒഴിവാക്കപ്പെട്ടവനിൽ നിന്നും സ്വീകരിക്കപ്പെട്ടവനിലേക്ക്: ബിസിനസ് ക്ലാസിൽ നിന്നും അഖിൽ മാരാറിന്റെ വിഡിയോ
എമിറേറ്റ്സ് വിമാനത്തിലെ ബിസിനസ് ക്ലാസിൽ നിന്ന് വികാരനിർഭരമായ വിഡിയോ പങ്കുവച്ച് സംവിധായകനും ബിഗ് ബോസ് ജേതാവുമായ അഖിൽ മാരാർ. ഷാർജയിൽ ഒരു ഓണപ്പരിപാടിയിലേക്ക് ക്ഷണം ലഭിച്ചു പോകുന്നവഴിക്കാണ് അഖിൽ ഫെയ്സ്‌ബുക്ക് പേജിൽ വിഡിയോ പങ്കുവച്ചത്. ആരാലും ശ്രദ്ധിക്കപ്പെടാതെ അവഗണിക്കപ്പെട്ട അവസ്ഥയിൽ നിന്നും

എമിറേറ്റ്സ് വിമാനത്തിലെ ബിസിനസ് ക്ലാസിൽ നിന്ന് വികാരനിർഭരമായ വിഡിയോ പങ്കുവച്ച് സംവിധായകനും ബിഗ് ബോസ് ജേതാവുമായ അഖിൽ മാരാർ. ഷാർജയിൽ ഒരു ഓണപ്പരിപാടിയിലേക്ക് ക്ഷണം ലഭിച്ചു പോകുന്നവഴിക്കാണ് അഖിൽ ഫെയ്സ്‌ബുക്ക് പേജിൽ വിഡിയോ പങ്കുവച്ചത്. ആരാലും ശ്രദ്ധിക്കപ്പെടാതെ അവഗണിക്കപ്പെട്ട അവസ്ഥയിൽ നിന്നും എമിറേറ്റ്സിലെ ബിസിനസ് ക്ലാസ്സിൽ ടിക്കറ്റ് എടുത്ത്, ചോദിക്കുന്ന പണം തന്നു തന്നെ ക്ഷണിച്ചു കൊണ്ടുപോകുന്ന ഈ അവസ്ഥയിൽ എത്തിച്ചേർന്നതിൽ സന്തോഷമുണ്ടെന്ന് അഖിൽ പറയുന്നു. സിനിമാസംവിധായകൻ ആയിട്ടു കൂടി നാട്ടിലെ ക്ലബ്ബുകളിൽ പോലും വിളിക്കാതിരിക്കുകയും വിളിക്കുന്നവർ വണ്ടിക്കൂലി പോലും തരാതിരിക്കുകയും ചെയ്തിട്ടുണ്ട്. ആ അവസ്ഥയിൽ നിന്ന് ഇത്തരം അവസ്ഥയിലേക്ക് എത്തിയ തന്റെ ജീവിതം യുവജനതയ്ക്ക് പാഠമാകട്ടെ എന്നുകരുതിയാണ് ഈ വിഡിയോ ചെയ്യുന്നതെന്ന് അഖിൽ മാരാർ പറയുന്നു.
‘‘ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആകണമെന്ന് ആഗ്രഹത്തോടെ കുറെ പരിശ്രമിക്കുകയും കുറെ ആളുകളുടെ പരിഹാസങ്ങൾ കേൾക്കുകയും ചെയ്തിട്ടുള്ള ആളാണ് ഞാൻ. പണ്ട് ഞാനൊരു ഉദ്ഘാടനപ്പരിപാടിക്കു പോയി. കൊച്ചിയിൽ നിന്നാണ് പോയത്. ഞാൻ അവരോട് പറഞ്ഞത് പരിപാടിക്ക് വരുന്നതൊന്നും കുഴപ്പമില്ല. പക്ഷേ വണ്ടിക്കൂലിക്കുള്ള കാശെങ്കിലും തരണം എന്നാണ്. വണ്ടിക്ക് പെട്രോൾ അടിക്കാനുള്ള കാശ് പോലും തരാതെ പങ്കെടുത്ത ധാരാളം പരിപാടികൾ ഉണ്ടായിരുന്നു. അതുപോലെതന്നെ പല പരിപാടികളിൽ നിന്നും ഒഴിവാക്കപ്പെട്ട ഒരു കാലമുണ്ടായിരുന്നു.
2013ൽ ഞാൻ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്ത സിനിമയ്ക്ക് ദേശീയ അവാർഡ് കിട്ടിയിരുന്നു. അപ്പോഴൊന്നും ആരും നമ്മളെ ശ്രദ്ധിച്ചിരുന്നില്ല. ആ കാലഘട്ടത്തിൽ ആരും ഒരു ചെറിയ ക്ലബ്ബിൽ പോലും ഒരു പരിപാടിക്ക് നമ്മളെ വിളിച്ചിട്ടില്ല. ഞാനൊരു സിനിമ സംവിധായകനായി എഴുത്തുകാരനായി അതിനുശേഷം ഒരുപാട് ചാനൽ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. എന്നിട്ട് പോലും എന്റെ നാട്ടിലെ പോലും ഒരു പല ക്ലബ്ബുകളിലും വിളിച്ചിട്ടില്ല, വിളിച്ചവർ പോലും ചെലവ് കാശ് പോലും തരാതിരിക്കുകയാണ് ചെയ്തിട്ടുള്ളത്. ആ കാലഘട്ടത്തിൽ നിന്നും എമിറേറ്റ്സിൽ ബിസിനസ് ക്ലാസിൽ ഞാൻ ചോദിച്ച പൈസയും തന്ന് എന്നെ ഷാർജയിൽ ഒരു പരിപാടിക്ക് വിളിക്കുമ്പോൾ എനിക്ക് വ്യക്തിപരമായി തോന്നുന്ന ഒരു അഭിമാനം ഉണ്ട്.
ഞാൻ ബിഗ് ബോസിൽ പറഞ്ഞതുപോലെ തന്നെ പറയുകയാണ് ആരൊക്കെ നമ്മുടെ ചവിട്ടിത്താഴ്ത്താൻ ശ്രമിച്ചാലും ആരൊക്കെ പരിഹസിച്ചാലും കളിയാക്കുന്നവനും പരിഹസിക്കുന്നതിനും അവിടെ നിന്ന് പരിഹസിക്കുകയും ഉള്ളൂ നമ്മൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കണം. നിങ്ങളുടെ പരിശ്രമം ആത്മാർഥമാണെങ്കിൽ നിങ്ങൾക്ക് ജീവിതത്തിൽ ഉയർച്ച ഉണ്ടാകും അത് ആത്മാർത്ഥതയും സത്യസന്ധതയും ഒക്കെ ഉള്ള ഒരാൾ ആണെങ്കിൽ നിങ്ങൾ രക്ഷപ്പെടും. എനിക്ക് ആരെയെങ്കിലും ഒക്കെ സ്വാധീനിക്കാൻ കഴിയും എന്ന് കരുതി മാത്രമാണ് ഞാനിപ്പോൾ ഈ വിഡിയോ ചെയ്യുന്നത്. സോഷ്യൽ മീഡിയ വഴി നിങ്ങളെ പ്രചോദിപ്പിക്കാനൊന്നും എനിക്കറിയില്ല. പക്ഷേ ഇത് എന്റെ ജീവിതമാണ് എന്റെ പരിശ്രമമാണ് എന്റെ ശക്തിയാണ് എന്റെ ക്ഷമയാണ് അതാണ് ഞാൻ നിങ്ങൾക്കായി നൽകുന്ന ഉപദേശങ്ങൾ.
സെപ്റ്റംബർ മൂന്നാം തീയതി ഷാർജയിൽ നടക്കുന്ന ഒരു ഓണപ്പരിപാടിയിൽ പങ്കെടുക്കാനാണ് ഞാൻ പോകുന്നത്. ബിസിനസ് ക്ലാസ്സിൽ കാശ് കൊടുത്ത യാത്ര ചെയ്യാൻ ഇപ്പോൾ എനിക്ക് പറ്റും. പക്ഷേ ഞാൻ എന്റെ സന്തോഷം കൊണ്ട് ചെയ്യുന്ന വിഡിയോ ആണിത്. കാരണം സംഘാടകരാൽ സ്വീകരിക്കപ്പെട്ട് ക്ഷണിക്കപ്പെട്ട ഒരാളായി വരുന്നതിന്റെ സന്തോഷവും അഭിമാനവും പങ്കുവയ്ക്കാനാണ് ഈ വീഡിയോ ചെയ്തത്.’’ അഖിൽ മാരാർ പറയുന്നു.