പ്രിയപ്പെട്ട സുഹൃത്ത് നടി രഞ്ജുഷ മേനോന് ആദരാഞ്ജലികളുമായി സീരിയൽ നടി സോണിയ ശ്രീജിത്ത്. പിറന്നാൾ ആശംസകൾക്കു പകരം ആദരാഞ്ജലികൾ പറയേണ്ടി വന്നല്ലോ എന്നും രഞ്ജുഷയുടെ മരണം വിശ്വിക്കാൻ ആകുന്നില്ലെന്നും സോണിയ പറയുന്നു. 35കാരിയായ രഞ്ജുഷയുടെ പിറന്നാൾ ദിനത്തിലാണ് താരം ആത്മഹത്യ ചെയ്യുന്നത്. രഞ്ജുഷയ്ക്കൊപ്പമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രിയപ്പെട്ട സുഹൃത്ത് നടി രഞ്ജുഷ മേനോന് ആദരാഞ്ജലികളുമായി സീരിയൽ നടി സോണിയ ശ്രീജിത്ത്. പിറന്നാൾ ആശംസകൾക്കു പകരം ആദരാഞ്ജലികൾ പറയേണ്ടി വന്നല്ലോ എന്നും രഞ്ജുഷയുടെ മരണം വിശ്വിക്കാൻ ആകുന്നില്ലെന്നും സോണിയ പറയുന്നു. 35കാരിയായ രഞ്ജുഷയുടെ പിറന്നാൾ ദിനത്തിലാണ് താരം ആത്മഹത്യ ചെയ്യുന്നത്. രഞ്ജുഷയ്ക്കൊപ്പമുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചായിരുന്നു സോണിയയുടെ കുറിപ്പ്.

‘‘ഡി വിശ്വസിക്കാൻ ആകുന്നില്ലല്ലോ, എന്തിനായിരുന്നു? ഇന്ന് പിറന്നാൾ ആശംസകൾക്കു പകരം ആദരാഞ്ജലികൾ പറയേണ്ടി വന്നല്ലോടി രഞ്ജു. താരോത്സവത്തിൽ ആണ് പരിചയപ്പെടുന്നതെങ്കിലും കൂടുതൽ അടുത്തത് ഈ ഒരു ഫോട്ടോഷൂട്ടിലൂെടയാണ്. പിന്നെ അങ്ങോട്ട് കുറേ പ്രോഗ്രാംസ് ചെയ്തു. എറണാകുളം വന്നാൽ ട്രിപ്പ് പോകാൻ പ്ലാൻ ചെയ്തു.

ADVERTISEMENT

എന്തും തുറന്നു പറയാൻ പറ്റുന്ന പങ്കുവയ്ക്കാൻ പറ്റുന്ന സുഹൃത്തുക്കളിൽ ഒരാളായി. എന്നിട്ടും നീ ഒന്നും ഷെയർ ചെയ്തിട്ടുണ്ടായിരുന്നില്ല എന്ന് ഇപ്പോളാണ് മനസ്സിലായത്. ആരോടെങ്കിലും ആ മനസ്സ് തുറന്നു സംസാരിച്ചിരുന്നുവെങ്കില്‍ ആ വിഷമം ഒന്ന് മാറുവായിരുന്നില്ലെ. നിന്റെ പൊന്നു മോളെ ഒന്ന് ഓർക്കാമായിരുന്നില്ലെ....ബോൾഡ് ആൻഡ് പ്രാക്ടിക്കൽ ആയിട്ടുള്ള നീ ഇത് ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ലടാ.’’–സോണിയ ശ്രീജിത്ത് കുറിച്ചു.

ശ്രീകാര്യം കരിയത്തെ ഫ്ലാറ്റിലെ മുറിയിൽ തിങ്കളാഴ്ച രാവിലെയാണ് രഞ്ജുഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പറവൂർ കരുമാലൂർ ലക്ഷ്മി ഗോവിന്ദത്തിൽ രഞ്ജുഷ മേനോൻ രണ്ടു വർഷത്തിലേറെയായി കരിയത്തെ ഫ്ലാറ്റിലാണു താമസം. സീരിയലിൽ ലൈൻ പ്രൊഡ്യൂസറായും പ്രവർത്തിച്ചിരുന്ന രഞ്ജുഷയ്ക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി സൂചനയുണ്ട്.

English Summary:

Soniya Sreejith on actress Renjusha Menon's demise