കുഞ്ഞനുജത്തിക്ക് നില ബേബിയുടെ ക്യൂട്ട് മുത്തം; ചിത്രവുമായി പേളി മാണി
കുഞ്ഞുമക്കളുടെ മനോഹര ചിത്രം പങ്കുവച്ച് നടിയും അവതാരകയുമായ പേളി മാണി. തന്റെ കുഞ്ഞനുജത്തിയെ ആദ്യമായി കാണുന്ന നിലയെ ചിത്രത്തിൽ കാണാം. പൊന്നോമനയെ ചേർത്തുപിടിച്ച് കുഞ്ഞുമുത്തം കൊടുക്കുകയാണ് നില. ‘‘കുഞ്ഞ് വയറ്റിൽ ആയിരിക്കുമ്പോൾ അത് ലവ് അറ്റ് ഫസ്റ്റ് കിക്ക് ആയിരുന്നു, ഒടുവിൽ ഒരു ചുംബനം കൈമാറാൻ അവർ

കുഞ്ഞുമക്കളുടെ മനോഹര ചിത്രം പങ്കുവച്ച് നടിയും അവതാരകയുമായ പേളി മാണി. തന്റെ കുഞ്ഞനുജത്തിയെ ആദ്യമായി കാണുന്ന നിലയെ ചിത്രത്തിൽ കാണാം. പൊന്നോമനയെ ചേർത്തുപിടിച്ച് കുഞ്ഞുമുത്തം കൊടുക്കുകയാണ് നില.
‘‘കുഞ്ഞ് വയറ്റിൽ ആയിരിക്കുമ്പോൾ അത് ലവ് അറ്റ് ഫസ്റ്റ് കിക്ക് ആയിരുന്നു, ഒടുവിൽ ഒരു ചുംബനം കൈമാറാൻ അവർ പരസ്പരം കണ്ടുമുട്ടി, ബിഗ് സിസ്റ്റർ ലവ്. നില അവളുടെ കുഞ്ഞനിയത്തിയെ കണ്ടുമുട്ടിയപ്പോൾ.’’–ചിത്രത്തിനൊപ്പം പേളി കുറിച്ചു.
ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിപ്പേരാണ് ചിത്രത്തിനു കമന്റുകളുമായി എത്തുന്നത്. ഒരു മണിക്കൂറുകൊണ്ട് മൂന്ന് ലക്ഷം ആളുകളാണ് ചിത്രം ലൈക് ചെയ്തതിരിക്കുന്നത്.
ജനുവരി 13നാണ് പേളി മാണിക്കും ബിഗ് ബോസ് താരം ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. മകളെ ആദ്യമായി കയ്യിലെടുത്ത നിമിഷവും പേളി ആരാധകർക്കായി പങ്കുവച്ചിരുന്നു.
‘‘ഒൻപത് മാസങ്ങൾക്ക് ശേഷം ഒടുവിൽ ഞങ്ങൾ പരസ്പരം കണ്ടു. ഇത് ഞാൻ അവളെ ആദ്യമായി കയ്യിലെടുക്കുന്ന ചിത്രമാണിത്. അവളുടെ മൃദുലമായ ചർമവും കുഞ്ഞ് ഹൃദയമിടിപ്പും എന്റെ ജീവിതത്തിലെ ഏറ്റവും വിലമതിക്കുന്ന നിമിഷമായി എല്ലാ കാലത്തും ഓർമിക്കപ്പെടും. ഒരു പെൺകുഞ്ഞിന്റെ കൂടി അമ്മയായി എന്നോർക്കുമ്പോൾ അഭിമാനം കൊണ്ട് ആനന്ദക്കണ്ണീർ വരുന്നു.
നിങ്ങളെല്ലാവരും ആശംസകൾ അറിയിച്ചെന്നും പ്രാർഥനകൾ നേർന്നുവെന്നും ശ്രീനി എന്നോട് പറഞ്ഞിരുന്നു. ഞങ്ങളുടെ ചെറിയ കുടുംബത്തെ ഇത്രത്തോളം ചേർത്തു പിടിച്ചു എന്നറിയുമ്പോഴുള്ള സന്തോഷം എന്റെ ഹൃദയം നിറയ്ക്കുകയാണ്. എല്ലാവർക്കും നന്ദി.’’–കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവച്ച് പേളി മാണി കുറിച്ചു.