സിനിമയെ വെല്ലുന്ന പരസ്യങ്ങൾ സൃഷ്ടിച്ച മോഹൻലാൽ- വി.എ. ശ്രീകുമാർ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും. കഴിഞ്ഞ ദിവസം ശ്രീകുമാർ സമൂഹ മാധ്യമത്തിലൂടെ പുറത്തു വിട്ട ഒരു ചിത്രമാണ് ആകാംക്ഷയുടെ ‘ഒടിയൻ’ സിനിമയ്ക്കു ശേഷം വി.എ. ശ്രീകുമാറും മോഹൻലാലും ഒന്നിക്കുന്ന മറ്റൊരു സിനിമ എന്നാണ് ആദ്യം കരുതിയത്. പക്ഷേ അതൊരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയെ വെല്ലുന്ന പരസ്യങ്ങൾ സൃഷ്ടിച്ച മോഹൻലാൽ- വി.എ. ശ്രീകുമാർ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും. കഴിഞ്ഞ ദിവസം ശ്രീകുമാർ സമൂഹ മാധ്യമത്തിലൂടെ പുറത്തു വിട്ട ഒരു ചിത്രമാണ് ആകാംക്ഷയുടെ ‘ഒടിയൻ’ സിനിമയ്ക്കു ശേഷം വി.എ. ശ്രീകുമാറും മോഹൻലാലും ഒന്നിക്കുന്ന മറ്റൊരു സിനിമ എന്നാണ് ആദ്യം കരുതിയത്. പക്ഷേ അതൊരു പരസ്യചിത്രമാണെന്നു തുടർന്നു വ്യക്തമായി. പരസ്യത്തിന്റെ ടീസർ തൊട്ടുപിന്നാലെ പുറത്തുവിട്ടതോടെ ആകാംക്ഷയുടെ രണ്ട് മില്യൺ കാഴ്ചയാണ് ഉയർന്നത്. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി ദിവസങ്ങൾ കൊണ്ട് രണ്ടു മില്യണിലേക്ക് ടീസറിന്റെ കാഴ്ച കുതിച്ചു കയറി. 

പരസ്യത്തിനു പിന്നണിയിലുള്ളവരും വമ്പന്മാരാണ്. മറ്റൊരു വലിയ കാത്തിരിപ്പായ, മലൈക്കോട്ടൈ വാലിബന്റെയും ഈ പരസ്യ ചിത്രത്തിന്റെയും ഛായാഗ്രാഹകൻ മധു നീലകണ്ഠനാണ്. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ ആർട്ട് ഡയറക്ടർ സന്തോഷ് രാമനാണ് ഈ പരസ്യചിത്രത്തിന്റെയും ആർട്. പരസ്യ ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരുമ്പോൾ, ബാക്കിയാകുന്നത് ഒറ്റ ചോദ്യം- എന്നാണ് റിലീസ്…?

ADVERTISEMENT

ഒരു ബിസ്ക്കറ്റ് ബ്രാൻഡിനു വേണ്ടിയാണ് ഇവർ ഒന്നിക്കുന്നത്. പരസ്യ വിഡിയോ നാളെ റിലീസ് ചെയ്യും. ലോകപ്രശസ്തമായ 'നാർക്കോസ്' സീരിസിലേതിനു തുല്യമായ ഭാവ-വേഷപ്പകർച്ചയിലാണ് മോഹൻലാൽ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. 

ഇരുവരും ഒന്നിച്ച പരസ്യ ചിത്രങ്ങൾ മോഹൻലാൽ സിനിമകൾ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരമായിരുന്നു. അതിന്റെ തനിയാവർത്തനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. പുറത്തുവന്ന ദൃശ്യങ്ങളും സൂചനകളും മറ്റൊരു സൂപ്പർഹിറ്റ് പരസ്യ ചിത്രമാണ് വരാനിരിക്കുന്നത് എന്ന പ്രതീതി ജനിപ്പിക്കുന്നു.

ADVERTISEMENT

ചിത്രീകരിച്ച രണ്ടു പരസ്യ ചിത്രങ്ങളിൽ ആദ്യത്തേതാണ് ഇപ്പോൾ റിലീസ് ചെയ്യുന്നത്. രണ്ടാമത്തേത് പിന്നാലെ റിലീസ് ചെയ്യും. മോഹൻലാലിന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് റിലീസ്.

English Summary:

VA Shrikumar's next ad with Mohanlal