സീരിയൽ കണ്ട് വഴിതെറ്റിയ എത്രപേരുണ്ട്?: സാജൻ സൂര്യ അഭിമുഖം
ബാല്യം മുതൽ അഭിനയം തലയ്ക്കു പിടിച്ചതാണ് സീരിയൽ താരം സാജൻ സൂര്യയ്ക്ക്. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ നാടകത്തിന്റെ തട്ടിൽ കയറി. പിന്നീടിങ്ങോട്ട് പ്രൊഫെഷണൽ നാടകങ്ങളിൽ സ്ഥിരസാന്നിധ്യമായി ഒടുവിൽ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. കുങ്കുമപ്പൂവ് എന്ന സീരിയലിലെ മഹേഷ് എന്ന കഥാപാത്രത്തെ
ബാല്യം മുതൽ അഭിനയം തലയ്ക്കു പിടിച്ചതാണ് സീരിയൽ താരം സാജൻ സൂര്യയ്ക്ക്. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ നാടകത്തിന്റെ തട്ടിൽ കയറി. പിന്നീടിങ്ങോട്ട് പ്രൊഫെഷണൽ നാടകങ്ങളിൽ സ്ഥിരസാന്നിധ്യമായി ഒടുവിൽ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. കുങ്കുമപ്പൂവ് എന്ന സീരിയലിലെ മഹേഷ് എന്ന കഥാപാത്രത്തെ
ബാല്യം മുതൽ അഭിനയം തലയ്ക്കു പിടിച്ചതാണ് സീരിയൽ താരം സാജൻ സൂര്യയ്ക്ക്. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ നാടകത്തിന്റെ തട്ടിൽ കയറി. പിന്നീടിങ്ങോട്ട് പ്രൊഫെഷണൽ നാടകങ്ങളിൽ സ്ഥിരസാന്നിധ്യമായി ഒടുവിൽ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. കുങ്കുമപ്പൂവ് എന്ന സീരിയലിലെ മഹേഷ് എന്ന കഥാപാത്രത്തെ
ബാല്യം മുതൽ അഭിനയം തലയ്ക്കു പിടിച്ചതാണ് സീരിയൽ താരം സാജൻ സൂര്യയ്ക്ക്. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ നാടകത്തിന്റെ തട്ടിൽ കയറി. പിന്നീടിങ്ങോട്ട് പ്രൊഫെഷണൽ നാടകങ്ങളിൽ സ്ഥിരസാന്നിധ്യമായി ഒടുവിൽ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. കുങ്കുമപ്പൂവ് എന്ന സീരിയലിലെ മഹേഷ് എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇനിയും മറന്നിട്ടില്ല. കുടുംബ പ്രേക്ഷകർക്ക് സ്വന്തം കുടുംബാംഗം പോലെയാണ് സാജൻ സൂര്യ. അഭിനയത്തോടൊപ്പം ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്ന സാജൻ രജിസ്‌ട്രേഷൻ ഡിപ്പാർട്മെന്റിൽ ആണ് ജോലി ചെയ്യുന്നത്. സീരിയൽ വിശേഷങ്ങൾ പങ്കിട്ടുകൊണ്ട് സാജൻ സൂര്യ മനോരമ ഓൺലൈനിൽ എത്തുന്നു.
രണ്ടാം ക്ലാസ് മുതൽ തലയ്ക്കു പിടിച്ച അഭിനയം
കുട്ടിയായിരുന്നപ്പോൾ മുതൽ അഭിനയത്തിൽ താൽപര്യമുണ്ട്. നാടകത്തിലാണ് എന്റെ തുടക്കം. സ്കൂളിൽ പഠിക്കുമ്പോൾ നാടകം കളിക്കുമായിരുന്നു പിന്നീട് വീടിനടുത്തുള്ള അമ്പലങ്ങളിലും മറ്റു പരിപാടികളിലും നാടകം കളിച്ചിട്ടുണ്ട് അതിനു ശേഷം പ്രൊഫെഷണൽ നാടക ട്രൂപ്പുകളിൽ ചേർന്ന് നാടകം കളിക്കുമായിരുന്നു. പിന്നീടാണ് സീരിയലിൽ അഭിനയിക്കാൻ തുടങ്ങിയത്. രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ മുതൽ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയതാണ്. തിരുവനന്തപുരത്ത് കരകുളം ആണ് സ്വദേശം. ഇരുപതു വർഷമായി തിരുവനന്തപുരത്ത് സ്റ്റാച്യുവിൽ സെക്രട്ടേറിയേറ്റിന്റെ പിൻഭാഗത്താണ് താമസം.
ജോലിയോടൊപ്പം അഭിനയവും
ഞാൻ റജിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റിൽ ആണ് ജോലി ചെയ്യുന്നത്. ജോലിയിൽ തടസം വരാത്ത രീതിയിൽ അഭിനയിക്കാൻ എനിക്ക് ഗവണ്മെന്റ് ഓർഡർ കിട്ടിയിട്ടുണ്ട്. പത്തിരുപതു വർഷമായി അത് അതുപോലെ പാലിക്കുന്നുണ്ട്. ഒരേ സമയം അധികം സീരിയലുകളിൽ അഭിനയിക്കാറില്ല. ഒരു സമയത്ത് ഒരു സീരിയൽ മാത്രമേ ചെയ്യൂ. ചെയ്യാനുള്ള ജോലിയിൽ വീഴ്ച വരുത്താറില്ല. അതുകൊണ്ട് ജോലിയും അഭിനയവും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയുന്നുണ്ട്.
കുങ്കുമപ്പൂവിലെ മഹേഷ്
2000ൽ ആണ് സീരിയലിൽ അഭിനയിച്ചു തുടങ്ങിയത്. 23 വർഷമായി ഇൻഡസ്ട്രിയിൽ. ദൂരദർശന്റെ ഡിഡി മലയാളത്തിന് വേണ്ടി അശ്വതി എന്നൊരു സീരിയൽ ആണ് ആദ്യമായി ചെയ്തത്. പിന്നീട് മറ്റു മലയാളം ചാനലുകളിൽ സീരിയൽ ചെയ്തു തുടങ്ങി. മെഗാസീരിയലിന്റെ കാലം തുടങ്ങിയപ്പോൾ ആണ് ഞാൻ സീരിയൽ രംഗത്തേക്ക് വരുന്നത്. കുങ്കുമപ്പൂവ് എന്ന സീരിയൽ ആണ് ഞാൻ അഭിനയിച്ചതിൽ ഏറ്റവും ഹിറ്റ് ആയത്. അതിലെ മഹേഷ് എന്ന കഥാപാത്രത്തിന്റെ പേരിലാണ് ഞാൻ അറിയപ്പെടുന്നത്.
ബംഗ്ളാവിൽ ഔതയിലെ നായകൻ
ഞാൻ സിനിമകൾ വലുതായിട്ട് ചെയ്തിട്ടില്ല. ബംഗ്ലാവിൽ ഔത എന്ന സിനിമയിൽ നായകനായി അഭിനയിച്ചു. കാര്യസ്ഥൻ, തിങ്കൾ മുതൽ വെള്ളിവരെ എന്നിങ്ങനെ കുറച്ചു സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എവിടെയായാലും നമുക്ക് ഇഷ്ടമുള്ള ജോലി ചെയ്യുക എന്നതാണ് എന്റെ സ്വഭാവം. ഇഷ്ടമുള്ളത് ചെയ്തു ജീവിക്കുന്നത് ഒരു സുഖമാണ്.
ഗീതാ ഗോവിന്ദം
ഗീതാ ഗോവിന്ദം എന്ന സീരിയലിൽ ആണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സാധാരണ സീരിയലിന്റെ പാറ്റേണിൽ ഉള്ള ഒരു കഥയാണ്. ഗീതു, ഗോവിന്ദ് എന്നീ രണ്ടു കഥാപാത്രങ്ങളിലൂടെ പോകുന്ന ഒരു കഥയാണ്. ഗോവിന്ദ് എന്ന കഥാപാത്രം ആണ് ഞാൻ ചെയ്യുന്നത്. ബിന്നി സെബാസ്റ്റ്യൻ എന്നൊരു പുതിയ ആക്ടർ ആണ് ഗീതുവിന്റെ കഥാപാത്രം ചെയ്യുന്നത്. ശത്രുവിന്റെ മകളെ വിവാഹം കഴിക്കേണ്ടി വരുന്ന ഒരു ബിസിനസ്സ്കാരനും അതേത്തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളുമാണ് കഥ.
സീരിയൽ കണ്ടു പ്രേക്ഷകർ വഴിതെറ്റുമോ ?
സീരിയൽ കണ്ടിട്ട് വഴിതെറ്റുന്ന എത്രപേരുണ്ട്? സമൂഹത്തിൽ ചൂണ്ടിക്കാണിക്കാൻ കഴിയുന്ന പത്തുപേര് വേണ്ടേ ? പണ്ടുമുതലേ മനോരമ, മംഗളം തുടങ്ങിയ ആഴ്ച പതിപ്പുകൾ വായിക്കുന്നവർ ഉണ്ടായിരുന്നു. അതിൽ ഇഷ്ടംപോലെ നോവലുകൾ ഉണ്ടാകും. എന്റെ ചെറുപ്പകാലത്ത് ഞാൻ അതൊക്കെ വായിച്ചിട്ടുണ്ട്. അന്ന് പറയുന്നത് അത് വായിച്ച് ആൾക്കാർ ചീത്തയാകും എന്നാണ്. എന്നിട്ട് ആരൊക്കെ ചീത്തയായി. സീരിയൽ കണ്ട് അനുകരിക്കുന്നതിനേക്കാൾ സിനിമ കണ്ട് അനുകരിക്കുന്നവരാണ് കൂടുതൽ ഉള്ളത്. അങ്ങനെയുള്ള വാർത്തകൾ പത്രങ്ങളിലൊക്കെ കണ്ടിട്ടുണ്ട്. ഞാൻ ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥൻ കൂടിയാണ്. പൊതുജനങ്ങളുമായി ഇടപഴകാൻ ഒരുപാട് അവസരമുള്ള ആളാണ് ഞാൻ. ചടങ്ങുകളിലും പരിപാടികളിലും ഒക്കെ പങ്കെടുത്ത് സമൂഹമായി ഇടപെടുന്ന ആളാണ്.
എന്റെ ജീവിതത്തിൽ ഇന്നുവരെ സീരിയൽ കണ്ടു വഴിതെറ്റിയവരെ ഞാൻ കണ്ടിട്ടില്ല. ആത്മ എന്ന ഞങ്ങളുടെ സീരിയൽ താരങ്ങളുടെ സംഘടനയിൽ 600 അംഗങ്ങൾ ആണുള്ളത് അതിൽ സജീവമായി അഭിനയത്തിൽ ഉള്ളവർ 200ൽ താഴെയാണ്. ആത്മയിൽ അംഗങ്ങൾ അല്ലാത്ത ഒരു 50 പേരുകൂടി അഭിനയത്തിൽ ഉണ്ടാകും. 300 പേരിൽ താഴെയാണ് ഇപ്പോൾ സീരിയൽ രംഗത്തുള്ളവർ. പല സ്ഥലങ്ങളിലും ഞങ്ങൾ പോകുമ്പോൾ സീരിയലിൽ അഭിനയിക്കാൻ താല്പര്യമുള്ളവർ നമ്മുടെ അടുത്ത് വന്നു പറയാറുണ്ട്. എല്ലാവർക്കും അവസരം കിട്ടില്ലല്ലോ. അങ്ങനെ അഭിനയിക്കാൻ കഴിയാത്തവർ നിരാശ മൂലം സീരിയൽ മോശമാണ് ആളുകളെ വഴിതെറ്റിക്കും എന്നൊക്കെ പറയുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതൊക്കെ വെറുതെ ആൾക്കാർ പറഞ്ഞുണ്ടാക്കുന്നു എന്നല്ലാതെ അതിൽ ഒന്നും കഴമ്പില്ല.
പരിമിതികൾ അതിജീവിച്ചു നിലനിൽക്കുന്ന കല
സീരിയലിന് ഒരുപാട് പരിമിതികളുണ്ട്. നമുക്ക് രക്തം അധികം കാണിക്കാൻ പറ്റില്ല, മദ്യപിക്കുന്നതും സിഗരറ്റ് വലിക്കുന്നതും കാണിക്കാൻ പറ്റില്ല. സ്ത്രീക്കെതിരെ ഒരു ആക്രമണം കാണിച്ചാലും താഴെ എഴുതി കാണിക്കും, എല്ലാത്തിനും അവയെർനെസ്സ് കൊടുത്ത് ആണ് സീരിയൽ കാണിക്കുന്നത്. ക്രൂരതകൾ, വെട്ടിക്കൊല്ലുന്നത് അത്തരം കാര്യങ്ങൾ ഒന്നും കാണിക്കാൻ പറ്റില്ല. സിനിമയിൽ കാണിക്കുന്ന പലതും കാണിക്കാൻ പറ്റില്ല. നമ്മുടെ സുഹൃത്തുക്കളോട് തമാശക്ക് പറയുന്ന "നീ പോടാ പട്ടി, തെണ്ടി" അങ്ങനെ പോലും പല വാക്കുകളും ഉപയോഗിക്കാൻ പറ്റില്ല. കാണിക്കാൻ പറ്റുന്നത് വച്ച് അഡ്ജസ്റ്റ് ചെയ്തു ചെയ്യുന്ന ഒരു കലയാണ് സീരിയൽ. കോടികൾ ചെലവഴിച്ച് ഷൂട്ട് ചെയ്യുന്ന ഒരു മേഖല അല്ല.
കേരളത്തിലെ വളരെ കുഞ്ഞു മാർക്കറ്റാണ്, വളരെ ചെറിയ ചെലവിൽ ഉണ്ടാക്കുന്ന ഒരു കുഞ്ഞു പ്രോഡക്റ്റ് ആണ് സീരിയൽ. സിനിമയെ ഒരിക്കലും സീരിയലുമായി താരതമ്യപ്പെടുത്തില്ല. നല്ലൊരു നാടകമോ അല്ലെങ്കിൽ അതിനു മുകളിൽ നിൽക്കുന്ന കലാരൂപമോ ആയിട്ടേ സീരിയലിനെ കാണാൻ പറ്റൂ. ഒരുപാട്പേർക്ക് ജോലികൊടുക്കാൻ കഴിയുന്നുണ്ട്. നമ്മുടെ സീരിയലിൽ തന്നെ അൻപതോളം ആളുകൾ ജോലി ചെയ്യുന്നുണ്ട് അവർക്ക് മോശമല്ലാത്ത ഒരു വേതനം നൽകുന്നുണ്ട്. നമ്മുടെ വീടുകളിൽ റിട്ടയർമെന്റ് ഒക്കെ കഴിഞ്ഞിരിക്കുന്ന അച്ഛന്മാർക്കും അമ്മമാർക്കും ഉള്ള ഒരേ ഒരു വിനോദോപാധി ആണ് സീരിയൽ. അവരൊക്കെ സിനിമയേക്കാൾ സീരിയൽ ആണ് കാണുന്നത്. അങ്ങനെയുള്ള ആൾക്കാരെ മാത്രം ഫോക്കസ് ചെയ്തു ചെയ്യുന്ന മീഡിയം ആണ് സിനിമ. അതിനെ അതിന്റെ വഴിക്ക് വിടുക.
കുടുംബം
ഭാര്യയും രണ്ടു മക്കളും ആണ് ഉളളത്. മക്കൾ മാളവികയും മീനാക്ഷിയും ഡിഗ്രിക്കും ഏഴാം ക്ലാസിലും പഠിക്കുന്നു. എന്റെ അമ്മയുണ്ട്, അച്ഛൻ മരിച്ചുപോയി, ഭാര്യയുടെ അച്ഛനും അമ്മയുമുണ്ട്. ഇവരാണ് എന്റെ കുടുംബം. സീരിയലും ജോലിയും ഒക്കെ ചെയ്തു ജീവിതം സന്തോഷകരമായി പോകുന്നു.