ഇനി അഞ്ജലിയായില്ല, ‘സാന്ത്വനം’ സീരിയൽ അവസാനിച്ചു: വിങ്ങിപ്പൊട്ടി ഗോപിക അനിൽ
ജനപ്രിയ ടെലിവിഷൻ പരമ്പരയായ ‘സാന്ത്വന’ത്തിന്റെ പടിയിറങ്ങിയ സങ്കടം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച് നടിയും ഗോവിന്ദ് പത്മസൂര്യയുടെ ഭാര്യയുമായ ഗോപിക അനിൽ. കഴിഞ്ഞ ദിവസമായിരുന്നു ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹം. വിവാഹത്തിന്റെ സന്തോഷത്തിനൊപ്പം ‘സാന്ത്വനം’ പരമ്പര അവസാനിച്ച ദുഃഖവും ഗോപിക

ജനപ്രിയ ടെലിവിഷൻ പരമ്പരയായ ‘സാന്ത്വന’ത്തിന്റെ പടിയിറങ്ങിയ സങ്കടം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച് നടിയും ഗോവിന്ദ് പത്മസൂര്യയുടെ ഭാര്യയുമായ ഗോപിക അനിൽ. കഴിഞ്ഞ ദിവസമായിരുന്നു ഗോവിന്ദ് പത്മസൂര്യയുടെയും ഗോപിക അനിലിന്റെയും വിവാഹം. വിവാഹത്തിന്റെ സന്തോഷത്തിനൊപ്പം ‘സാന്ത്വനം’ പരമ്പര അവസാനിച്ച ദുഃഖവും ഗോപിക അനിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. സാന്ത്വനത്തിലെ അഞ്ജലി എന്ന കഥാപാത്രത്തിലൂടെയാണ് ഗോപിക അനിൽ പ്രേക്ഷകരുടെ പ്രിയതാരമായി മാറുന്നത്. ‘സാന്ത്വന’ത്തിലെ ശിവനും അഞ്ജലിയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഹിറ്റ് ജോഡി ആയിരുന്നു. പുതിയ ജീവിതത്തിലേക്ക് കടക്കുമ്പോഴും സാന്ത്വനം കുടുംബത്തോട് വിടപറയുന്ന ദുഃഖം സമൂഹമാധ്യമങ്ങളിൽ ഗോപിക പങ്കുവച്ചു.
സാന്ത്വനത്തിലെ തന്റെ അവസാന ഷോട്ടിൽ അഭിനയിക്കുന്നതിന്റെ വിഡിയോ ഗോപിക ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. സാന്ത്വനം സീരിയലിന്റെ അവസാന എപ്പിസോഡിൽ ഗോപിക ഉണ്ടായിരുന്നില്ല. തന്റെ അവസാന രംഗം ചിത്രീകരിച്ചതിനു പിന്നാലെ നടന്ന കാര്യങ്ങളുടെ വിഡിയോയും ഗോപിക പങ്കുവച്ചിട്ടുണ്ട്. ക്യാമറയെ തൊട്ട് കണ്ണിൽ വച്ച് തൊഴുത ഗോപിക വിങ്ങിപ്പൊട്ടുന്നത് വിഡിയോയിൽ കാണാം. ഏറെ വൈകാരികമായ രംഗങ്ങളാണ് ഗോപിക പങ്കുവച്ചത്.
‘‘അഞ്ജലിയായുള്ള അവസാന ഷോട്ട് തീര്‍ത്തും ഹൃദയഭേദകമായിരുന്നു. ഇനിയൊരിക്കലും ക്യാമറയ്ക്കു മുന്നില്‍ അഞ്ജലിയായി നിൽക്കാൻ സാധിക്കില്ലെന്ന് തിരിച്ചറിയുമ്പോള്‍ വല്ലാത്ത സങ്കടമുണ്ട്. അഞ്ജലിയാകുന്നത് ഞാന്‍ മിസ് ചെയ്യുന്നുണ്ട്. എന്റെ ഹൃദയം അഞ്ജലിക്കു നല്‍കിയിരിക്കുകയാണ്. എനിക്കു വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട കഥാപാത്രമായിരുന്നു അഞ്ജലി എന്നാണ് എനിക്ക് തോന്നിയത്. ഈ കഥാപാത്രം എനിക്കു നല്‍കിയ മനോഹരമായ യാത്ര അപ്രതീക്ഷിതമായിരുന്നു. അഭിനയിക്കുന്നതിലും അപ്പുറം കഥാപാത്രമായി ജീവിക്കുകയായിരുന്നു. എന്നില്‍ വിശ്വാസം അര്‍പ്പിക്കുകയും അഞ്ജലിയെ എനിക്കായി നല്‍കുകയും ചെയ്ത അണിയറപ്രവർത്തകർക്ക് നന്ദി പറയുന്നു. കഥാപാത്രത്തെ സ്വീകരിക്കുകയും എന്നെ കുടുംബത്തിലെ ഒരാളായി കാണുകയും ചെയ്ത പ്രേക്ഷകര്‍ക്ക് വലിയ നന്ദി പറയുന്നു. അഞ്ജലി, നീയെന്നും എന്റെ ഹൃദയത്തിലുണ്ടാകും. ഒരുപാട് നന്ദിയുണ്ട്'’’.– ഗോപിക പറയുന്നു.
ഗോപികയുടെ കുറിപ്പിനു കമന്റുമായി നിരവധി പേരെത്തി സാന്ത്വനം വീടും അഞ്ജലിയേയുമൊക്കെ തങ്ങളും മിസ് ചെയ്യുമെന്നാണ് ആരാധകര്‍ പറയുന്നത്. ബാലേട്ടൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റേയും ദേവയാനിയുടെയും മകളായ ബാലതാരമായി രംഗത്തെത്തിയ താരമാണ് ഗോപിക അനിൽ. പിന്നീട് യുവതാരമായി സാന്ത്വനം പാരമ്പരയിലെത്തിയ താരം കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറി.
കഴിഞ്ഞ ദിവസം തൃശൂർ വടക്കുംനാഥ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഗോവിന്ദ് പത്മസൂര്യയുടെയും ഗോപികയുടെയും വിവാഹം.