ദുരിതാശ്വാസ നിധിയിലേക്ക് 5 ലക്ഷം രൂപ നൽകി പേളി മാണി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം കൈമാറി നടി പേളി മാണിയും ഭർത്താവ് ശ്രീനിഷും. 5 ലക്ഷം രൂപയാണ് സഹായധനമായി ദുരിതാശ്വാസ നിധിയിലേക്കു നൽകിയത്. സമാനതകളില്ലാത്ത മഹാദുരന്തത്തെ നേരിടുന്ന വയനാടിന് സഹായഹസ്തവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. നേരത്തെ മമ്മൂട്ടി–ദുൽഖർ എന്നിവർ ചേർന്ന് 35

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം കൈമാറി നടി പേളി മാണിയും ഭർത്താവ് ശ്രീനിഷും. 5 ലക്ഷം രൂപയാണ് സഹായധനമായി ദുരിതാശ്വാസ നിധിയിലേക്കു നൽകിയത്.
‘‘കഴിഞ്ഞ കുറച്ച് ദിവസങ്ങൾ വളരെ ദുഷ്‌കരമായിരുന്നു, സന്നദ്ധപ്രവർത്തകർ, രക്ഷാപ്രവർത്തകർ, സൈന്യം, ഫയർഫോഴ്‌സ്, ആരോഗ്യ പ്രവർത്തകർ, ഗവൺമെൻ്റ്, നമ്മുടെ ആളുകൾ എന്നിവരുടെ ശ്രമങ്ങൾ ഞങ്ങൾ കാണുന്നുണ്ട്. ഒരു ചെറിയ മാറ്റത്തിന് വേണ്ടിയുള്ള ഞങ്ങളുടെ എളിയ പരിശ്രമമാണിത്. നൂറുകണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകൾ ഒറ്റപ്പെട്ടിരിക്കുകയും ചെയ്യുന്ന വയനാടിന് എന്നത്തേക്കാളും ഞങ്ങളുടെ പിന്തുണ ആവശ്യമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞങ്ങൾ സംഭാവന നൽകുന്നു. വയനാടിന് വേണ്ടി നമുക്ക് ഒരുമിച്ച് നിൽക്കാം, ജീവിതം പുനർനിർമിക്കാൻ സഹായിക്കാം.’’–പേളി മാണി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
സമാനതകളില്ലാത്ത മഹാദുരന്തത്തെ നേരിടുന്ന വയനാടിന് സഹായഹസ്തവുമായി നിരവധി പേരാണ് രംഗത്തെത്തുന്നത്. നേരത്തെ മമ്മൂട്ടി–ദുൽഖർ എന്നിവർ ചേർന്ന് 35 ലക്ഷവും കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ നൽകുകയുണ്ടായി. നടന്മാരായ കമൽഹാസൻ, വിക്രം എന്നിവര്‍ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി. ഫഹദ് ഫാസിലും നസ്രിയയും ചേർന്നും 25 ലക്ഷം നൽകുകയുണ്ടായി.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണരാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവരും അഞ്ച് കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന സിനിമാ റിലീസുകളും ആഘോഷങ്ങളും മാറ്റി വച്ചു. സാധിക്കുന്ന സഹായങ്ങൾ ചെയ്യാൻ ജനങ്ങളോടു അഭ്യർത്ഥിക്കുന്നതിനൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും സംഭാവനകൾ നൽകി മുന്നിലുണ്ട് സെലിബ്രിറ്റികൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നിരവധി പേരാണ് സംഭാവനകൾ നൽകുന്നത്.