ഗർഭകാലത്തുപോലും കൂടാത്ത അത്ര തടി വച്ചു: രോഗകാലത്തെക്കുറിച്ച് പറഞ്ഞ് ശിൽപ ബാല
ആരോഗ്യപ്രശ്നങ്ങൾ തുറന്നു പറഞ്ഞ് നടി ശിൽപ ബാല. ശരീരത്തെ ബാധിച്ച ത്വക്ക് രോഗം തന്നെ ശാരീരികമായും മാനസികമായും അലട്ടിയെന്ന് ശിൽപ പറയുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് നടി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. സമൂഹ മാധ്യമങ്ങളിൽ സജീവമായിരുന്ന താരം ഈ രോഗം ബാധിച്ച ശേഷം എല്ലാത്തിൽ നിന്നും അകലം പാലിച്ചിരുന്നു. ‘‘ചിരിച്ച മുഖവും നിറഞ്ഞ മനസുമായി ഞാൻ തിരിച്ചു വന്നു’’ എന്ന വാക്കുകളോടെയാണ് ശിൽപ തന്റെ പുതിയ വ്ലോഗ് തുടങ്ങുന്നത്.

‘‘ബുദ്ധിമുട്ടേറിയ സമയത്ത് ചിരിയും സന്തോഷവുമൊന്നും ഉണ്ടായിരുന്നില്ല. അപ്പോൾ കൃത്രിമമായി അഭിനയിച്ച് സ്‌ക്രീനിൽ വരാൻ താൽപര്യമായുണ്ടായിരുന്നില്ല. അങ്ങനെയാണ് പൊതുയിടങ്ങളിൽ നിന്നും മാറി നിന്നത്.
ജോലി ചെയ്തിരുന്നില്ല, വ്യായാമവും ഉണ്ടായിരുന്നില്ല. അങ്ങനെ ഗർഭകാലത്തുപോലും കൂടാത്ത അത്ര തടി ഉണ്ടായി. ഈ പ്രശ്‌നങ്ങള്‍ക്കിടയില്‍ 12 കിലോയോളം ശരീര ഭാരം കൂടി. ഭക്ഷണം കഴിക്കുന്നത് മാത്രമായിരുന്നു ആകെയുണ്ടായിരുന്ന ആശ്വാസം. മധുരം കഴിക്കുന്നതായിരുന്നു അന്നത്തെ സന്തോഷം. തൂക്കം കൂടിയതും ഡാർക്ക് സർക്കിളുകൾ ഉണ്ടായതുമെല്ലാം എന്റെ ആത്മവിശ്വാസത്തെയും ബാധിച്ചിരുന്നു. സ്ട്രസ്സ് ഈറ്റിങ് ആയിരുന്നു.
പിന്നെ, കണ്ണൂരിൽ നിന്നും കൊച്ചിയിലേക്ക് താമസം മാറി. ജീവിതത്തിൽ എന്തെങ്കിലുമൊക്കെ നല്ല മാറ്റങ്ങൾ വേണമല്ലോ. ഇപ്പോൾ സന്തോഷം തിരിച്ചുപിടിക്കുകയാണ്.’’–ശിൽപ ബാല പറഞ്ഞു
ഹൈഡ്രാഡെനിറ്റിസ് സപ്പുറേറ്റീവാ എന്ന ത്വക്ക് രോഗം ഉള്ളതായി രണ്ട് വര്‍ഷം മുന്‍പ് ശില്‍പ ബാല വിഡിയോയിൽ പറഞ്ഞിരുന്നു. അസഹനീയമായ വേദന നിറഞ്ഞ കുരുക്കൾ തൊലിയിൽ ഉണ്ടാകുന്നതാണ് ഈ രോഗാവസ്ഥ. ഇതിന്റെ കാരണം വ്യക്തമല്ല എങ്കിലും ജനിതകപരമോ, ഹോർമോണലോ ആകാമെന്ന് ശാസ്ത്രം പറയുന്നു. ഈ രോഗത്തിന്റെ ഭാഗമായി ചെയ്ത ശസ്ത്രക്രിയ വിജയകരമായിരുന്നു എന്നും ശിൽപ പറയുന്നുണ്ട്.