ബാലഭാസ്കർ എന്ന അതുല്യ കലാകാരന് ഇനി ഇല്ലെന്നു വിശ്വസിക്കാൻ ഇപ്പോഴും കഴിയുന്നില്ല മലയാളിക്ക്. നിഷ്കളങ്കത ഒളിപ്പിച്ചുവെച്ച ആ ചിരി ഇനി നേരിൽ കാണാനാകില്ലെന്ന് ഓർക്കാനാകുന്നില്ല ബാലുവിന്റെ പ്രിയപ്പെട്ടവർക്ക് ഓർക്കാൻ പോലും കഴിയുന്നില്ല. വയലിൻ തന്ത്രികളെ അനാഥമാക്കിയുള്ള ഈ യാത്രയിൽ തിരിച്ചു വരവില്ലെന്ന യാഥാർഥ്യം ഉള്ളുപൊള്ളിക്കുന്നതാണ്. ബാലഭാസ്കറിനെ സ്നേഹിക്കുന്ന ഓരോരുത്തരും അദ്ദേഹവുമായുള്ള സൗഹൃദം ഓർമിക്കുകയാണ്. ബാലഭാസ്കർ സ്വന്തം അനിയനെ പോലെയായിരുന്നു എന്ന് ഗായിക കെ.എസ് ചിത്ര ഫെയ്സ്ബുക്കിൽ കുറിച്ചു.
ബാലഭാസ്കറിന്റെ മരണത്തെക്കുറിച്ച് ചിത്ര ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ: 'അഗാധമായ ദു:ഖത്തോടെയാണ് ആ വാര്‍ത്ത കേട്ടത്. ബാലു എനിക്ക് ഇളയ സഹോദരനെപ്പോലെ ആയിരുന്നു. പൂര്‍ണത ആഗ്രഹിച്ചിരുന്ന ആളായിരുന്നു, പ്രതിഭാശാലി ആയിരുന്നു. ഞങ്ങളൊരുമിച്ച് ചില ആൽബങ്ങൾ ചെയ്തിട്ടുണ്ട്. ബാലുവിന്റെയും തേജസ്വിനിയുടെയും ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുന്നു.'