ഗ്ലാമറസായി ആടിപ്പാടി കത്രീന, ഒപ്പം ആമിറും: മുഴുവൻ വി‍ഡിയോ

'തഗ്സ് ഓഫ് ഹിന്ദുസ്ഥാനി'ലെ 'സുരയ്യ' എന്ന ഗാനത്തിന്റെ മുഴുവൻ വിഡിയോ പുറത്തിറങ്ങി. മിനിറ്റുകൾക്കം തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഇൗ പാട്ട് കണ്ടത്. നേരത്തെ ഇതേ ഗാനത്തിന്റെ ടീസറും മേക്കിങ് വിഡിയോയും സമൂഹമാധ്യമങ്ങളിൽ ഹിറ്റായിരുന്നു

കത്രീനയുടെ ഐറ്റം ഡാൻസ് ആണ് ഗാനത്തിന്റെ ഹൈലൈറ്റ്. പ്രഭുദേവയാണു ഡാൻസ് കൊറിയോഗ്രാഫി. ശ്രേയാ ഘോഷാലും വിശാൽ ഡെഡ്‌ലാനിയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. അമിതാഭ് ഭട്ടാചാര്യയുടെതാണു വരികൾ. ആമിർ ഖാൻ, കത്രീന കെയ്ഫ്, അമിതാഭ് ബച്ചൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം തീയറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്.