മോഹന്‍ലാൽ ചിത്രം ഒടിയനിലെ ആദ്യഗാനം കൊണ്ടോരാം കൊണ്ടോരാം പ്രേക്ഷകർക്കിടയിൽ തരംഗമാകുകയാണ്. പാട്ടിന് ലഭിച്ച വലിയ സ്വീകാര്യതയിൽ നന്ദി അറിയിച്ച് ശ്രേയ ഘോഷാൽ. ഗാനത്തിനു ഇരുപതുലക്ഷം കാഴ്ചക്കാരായതിന്റെ സന്തോഷമാണ് വിഡിയോ സന്ദേശത്തിലൂടെ ശ്രേയ പ്രകടമാക്കിയത്. മറ്റൊരു മനോഹരഗാനം ആലപിക്കാൻ സാധിച്ചതിൽ എം.ജയചന്ദ്രൻ സാറിനു നന്ദി പറയുന്നുവെന്നും ചിത്രം റിലീസ് ചെയ്യുമ്പോൾ ഗാനം കാഴ്ചക്കാര്‍ക്കൊരു വിരുന്നായിരിക്കുമെന്നും ശ്രേയ പറഞ്ഞു.
എം. ജയചന്ദ്രന്‍ സംഗീതം നിര്‍വഹിച്ച് സുദീപും ശ്രേയാ ഘോഷാലും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനം എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ ഒടിയനിലെ പാട്ട് യൂട്യൂബ് ട്രെൻഡിങിൽ ഒന്നാമതെത്തിയിരുന്നു. ദിവസങ്ങൾ പിന്നിട്ടിട്ടും ഒന്നാമതു തന്നെയാണു ഗാനം.
KONDORAM | Odiyan Official Lyric Video Song
അടുത്ത കാലത്തൊന്നും ഇത്രയും മനോഹരമായ ഗാനം കേട്ടില്ലെന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. ശ്രേയയുടെയും സുധീപിന്റെയും ആലാപന മാധുരിയും പാട്ടിനെ മനോഹരമാക്കുന്നു.