ബാഹുബലി 2000 കോടി കടക്കും: നന്ദിയറിയിച്ച് രാജമൗലിയും

ബാഹുബലി രണ്ടാം ഭാഗം സംഗീത സംവിധായകന്‍ എ.ആർ.റഹ്മാനും കണ്ടു. അതിന്റെ ആവേശത്തിൽ എല്ലാവർക്കും അഭിനന്ദനമറിയിച്ച് അദ്ദേഹം ചെയ്ത ഫെയ്സ്ബുക് പോസ്റ്റും വൈറലായി. രാജമൗലിയ്ക്കും ചിത്രത്തിനു സംഗീതം നൽകിയ കീരവാണിയ്ക്കും പ്രത്യേകം അഭിനന്ദനം അറിയിക്കുകയും ചെയ്തുകൊണ്ടായിരുന്നു ഫെയ്സ്ബുക് പോസ്റ്റ്. പിന്നാലെയെത്തി രാജമൗലിയുെട നന്ദി വാക്കുകളും. വളരെ അമൂല്യമാണ് ഈ അഭിനന്ദനം എന്നായിരുന്നു രാജമൗലി ട്വിറ്ററിൽ കുറിച്ചത്.

ചെന്നൈയിൽ സിനിമ കണ്ടിറങ്ങിയേയുള്ളൂയ സിനിമ രണ്ടായിരം കോടിയോ അതിനു മുകളിലോ കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണേന്ത്യൻ സിനിമയ്ക്ക് ലോക സിനിമയിലേക്കുള്ള വാതിലുകളാണ് ബാഹുബലി സംഘം തുറന്നിട്ടത്. പുതിയ മുഖം നൽകി നിങ്ങൾ....എന്നാണ് മാന്ത്രിക ഈണങ്ങളിലൂടെ ഇന്ത്യൻ സംഗീതത്തെ ഓസ്കർ വരെയെത്തിച്ച പ്രതിഭ അഭിപ്രായപ്പെട്ടത്. 

2001ൽ പുറത്തിറങ്ങിയ ആദ്യ സിനിമയ്ക്കു ശേഷം 2017ൽ എത്തുമ്പോൾ 12 ചിത്രങ്ങളാണ് രാജമൗലി സംവിധാനം ചെയ്തത്. എല്ലാത്തിനും സംഗീതം അടുത്ത ബന്ധു കൂടിയായ കീരവാണിയുടേതായിരുന്നു. ദക്ഷിണേന്ത്യൻ സംഗീതത്തിന് പുതിയ മാനങ്ങൾ നൽകി തമിഴ് സിനിമ ഗാനങ്ങളിലൂടെ ഇന്ത്യയെ ഒന്നാകെ ഹരംപിടിപ്പിച്ച സംഗീത സംവിധായകനായ എ.ആർ. റഹ്മാനെ എന്തുകൊണ്ട് ഒരിക്കൽ പോലും രാജമൗലി തന്റെ സിനിമകളിൽ ഉള്‍പ്പെടുത്തിയില്ല എന്നത് അദ്ദേഹം എപ്പോഴും നേരിടുന്നൊരു ചോദ്യമാണ്. അതുകൊണ്ടു കൂടിയാണ് റഹ്മാന്റെ വാക്കുകൾക്ക് ഇത്രയേറെ ശ്രദ്ധ ലഭിക്കുന്നതും.

1500 കോടി രൂപയ്ക്കു മേൽ കളക്ഷൻ നേടി ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ് ബാഹുബലി. സിനിമയുടെ സംവിധാന മികവും കലാ സംവിധാനവും സംഗീതവും ലോകശ്രദ്ധ നേടുകയും ചെയ്യുന്നു.