Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛനൊപ്പം സ്മ്യൂളിൽ പാടി അമൃത; വൈറലായി വിഡിയോ

amrutha-suresh-smule

പാട്ടുകാർക്ക് പ്രിയപ്പെട്ട ആപ് ആണ് സ്മ്യൂൾ. പാടാനും വാദ്യോപകരണങ്ങൾ വായിക്കാനും കഴിവുള്ളവരിൽ സ്മ്യൂളിൽ പാടാത്തവർ കുറവാണെന്നു തന്നെ പറയണം. പാട്ട് മികച്ചതായാൽ പിന്നെ പറയണ്ട ജനങ്ങൾ അങ്ങ് ഏറ്റെടുത്തുകൊള്ളും. ഗായിക അമൃത സുരേഷും പാടി ഒരു പാട്ട്. നമ്മുടെ ദേശീയഗാനമായ ജനഗണമനയാണ് പാടിയത്. അമൃത ഒറ്റയ്ക്കായിരുന്നില്ല അച്ഛൻ സുേരഷും ഒപ്പമുണ്ടായിരുന്നു. 

അറിയപ്പെടുന്ന വാദ്യോപകരണ വിദഗ്ധരിൽ ഒരാളായ സുരേഷ് പുല്ലാങ്കുഴൽ വായിച്ച് മകളുടെ പാട്ടിന് മനോഹാരിത പകരുന്ന വിഡിയോ വൈറലുമായി. ഇന്ത്യയുടെ ഹൃദയങ്ങളിലുള്ള പാട്ടിന്റെ ആത്മാവ് തൊട്ടു കൊണ്ടാണ് ഇരുവരും ആലപിച്ചത്. എത്ര കേട്ടാലും മതിവരില്ല ഈ വിഡിയോ. ആദ്യമായിട്ടാണ് അമൃത സ്മ്യൂളിൽ പാടിയത്.