ധിൻചക് പൂജയുടെ പുതിയ ഗാനവും യുട്യൂബിലും സോഷ്യൽ മീഡിയയിലും വൈറലായി എന്നതൊക്കെ അവിടിരിയ്ക്കട്ടെ. പൂജയ്ക്കെതിരെ പൊലീസ് നടപടി വന്നേയ്ക്കും. കാരണം കേട്ടാൽ ചിരിച്ചു പോകുമെങ്കിലും സംഗതി സത്യമാണ്. നടപടിയുണ്ടാകുമെന്ന് ഡൽഹി ട്രാഫിക് പൊലീസ് ഉറപ്പു പറയുകയാണ്. മ്യൂസിക് വിഡിയോയിൽ ഹെല്‍മറ്റ് വയ്ക്കാതെ പാടിയഭിനയിച്ചതാണ് വിനയായത്.

ഗായിക ഡൽഹിയിലെ റോഡിൽ കൂടി ഒരു സ്കൂട്ടർ ഓടിച്ചു പാടിയഭിനയിക്കുന്നതാണ് വിഡിയോയിലുള്ളത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഡൽഹി ട്രാഫിക് പൊലീസിനോട് ഒരാൾ ട്വീറ്റ് ചെയ്തു. നടപടിയുണ്ടാകുമെന്ന് പൊലീസ് ഉറപ്പു നൽകുകയും ചെയ്തു. ഈ പെൺകുട്ടി ഹെൽമറ്റ് ഇല്ലാതെയാണ് വണ്ടിയോടിക്കുന്നത്. ഉറക്കെ പാടുകയും ചെയ്യുന്നുവെന്നാണ് മോഹിത് സിങ് എന്നയാൾ ട്വീറ്റ് ചെയ്തത്. പൂജയുടെ ചിത്രം അടക്കമായിരുന്നു ട്വീറ്റ്. പൂജയുടെ ഏറ്റവും പുതിയ ഗാനം ദിലോൺ കാ സ്കൂട്ടർ എന്നതിൽ നിന്നുള്ള ചിത്രമാണിത്.