Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിമ്മിക്കി കമ്മൽ ഏറ്റെടുത്ത് അഭിഷേക് ബച്ചനും!

abhishek-bachchan-jimmikki-kammal

ദേ അഭിഷേക് ബച്ചനും. ജിമ്മിക്കി കമ്മൽ പാട്ടിനെ കുറിച്ച് ട്വീറ്റുമായി അഭിഷേക് ബച്ചനും എത്തിയിരിക്കുന്നു. ''ജിമ്മിക്കി കമ്മൽ കേട്ട് മതിവരുന്നില്ല, പാട്ടിനോട് വല്ലാത്ത അഭിനിവേശം'' എന്നാണ് അഭിഷേക് ബച്ചന്റെ ട്വീറ്റ്. പാട്ടിന്റെ ലിങ്കും താരം ഷെയർ ചെയ്തിട്ടുണ്ട്. മലയാളികളെ ഞെട്ടിച്ചു ഈ ട്വീറ്റ് എന്നു പറയേണ്ടതില്ലല്ലോ. മോഹൻലാൽ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലേതാണീ ഗാനം. 

ജിമ്മിക്കി കമ്മൽ തരംഗം തീരുന്നില്ലെന്നു തന്നെ പറയണം. ഓണത്തിനെത്തിയ പാട്ട് അന്നു മുതൽക്കേ താരമാണ്. ഈ പാട്ടിന്റെ നിരവധി ഡാന്‍സ് വിഡിയോകളാണ് പുറത്തിറങ്ങുന്നത്. വിനീത് ശ്രീനിവാസനും സംഘവും പാടിയ പാട്ടിന് ഈണമിട്ടത് ഷാൻ റഹ്മാൻ ആണ്. അനിൽ പനച്ചൂരാനാണ് വരികൾ കുറിച്ചത്. എന്റമ്മേടെ ജിമ്മിക്കി കമ്മൽ...എന്റപ്പൻ കട്ടോണ്ടുപോയെ എന്ന വരികൾ പണ്ടു മുതൽക്കേ ക്യാംപസുകളിൽ പാടി നടക്കുന്നതായിരുന്നു. അതിനോടൊപ്പം അനിൽ പനച്ചൂരാൻ കുറിച്ചതും കൂടി ചേർത്താണ് പാട്ടിന് വരികൾ പൂർത്തിയാക്കിയത്.